- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നന്ദകുമാറിനെ പടിച്ചുലച്ചത് എല്ലാമെല്ലാം എന്നു കരുതിയ കൃഷ്ണപ്രിയയുടെ ചുവടുമാറ്റം; ജോലി കിട്ടിയതോടെ ബന്ധം തുടരാൻ കാമുകിയുടെ താൽപ്പര്യം കുറഞ്ഞോയെന്ന ആശങ്ക തർക്കത്തിലുമെത്തി; പരിഹരിക്കാൻ ഇരുവീട്ടുകാരും ഇടപെട്ടെങ്കിലും എങ്ങുമെത്തിയില്ല; ഒടുവിൽ പ്രണയപ്പകയിൽ കൃഷ്ണപ്രിയക്ക് തീകൊളുത്തി സ്വയം എരിഞ്ഞടങ്ങൽ
കോഴിക്കോട്: കോഴിക്കോട്ടെ തിക്കോടിയിൽ യുവാവ് പെൺകുട്ടിയെ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കം മാറിയിട്ടില്ല. ജീവിതത്തിൽ ഒപ്പമുണ്ടാകുമെന്ന് കരുതിയ കാമുകിയുടെ ചുവടുമാറ്റമാണ് നന്ദകുമാറിനെ ഒരു കൊലയാളി ആക്കിയത്. കൃഷ്ണപ്രിയക്ക് ജോലി കിട്ടിയതോടെയാണ് അകൽച്ചയുണ്ടായതെന്നാണ് നന്ദകുമാറിന്റെ വീട്ടുകാരും പറയുന്നത്. ഇവർ തമ്മിലുണ്ടായ തർക്കം പരിഹരിക്കാൻ വേണ്ടി രണ്ടു വീട്ടുകാരും തമ്മിൽ ചർച്ചയും നടത്തിയരുന്നു. ഇതിന്റെ ഓഡിയോ സന്ദേശങ്ങളും പുറത്തുവരുന്നുണ്ട്.
കാമുകി തന്നെ വിട്ടുപോകുമോ എന്ന ആശങ്ക പകയായി മാറുകയാണ് ഉണ്ടായതെന്നാണ് ബന്ധുക്കലും സുഹൃത്തുക്കളും പറയുന്നത്. കൃഷ്ണപ്രിയ പഞ്ചായത്തിലെ താത്ക്കാലിക ജോലി കിട്ടിയത് സ്വപ്രയത്ന്നത്തിലൂടെ ആയിരുന്നു. എം.സി.എ. ബിരുദധാരിയായിരുന്നു. പാവപ്പെട്ട കുടുംബത്തെ ചേർത്ത് നിർത്തിയതും കൃഷ്ണപ്രിയയുടെ പഠനം പോലും നോക്കിയതും നാട്ടുകാർ കൂടി ചേർന്നായിരുന്നു. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് നാട്ടുകാരായ പലരും അഭിമുഖത്തിന് വന്നിരുന്നുവെങ്കിലും കൃഷ്ണപ്രിയയ്ക്ക് ജോലി ലഭിക്കാൻ വേണ്ടി പലരും മാറിക്കൊടുക്കുകയാണ് ഉണ്ടായത്.
ജോലി ലഭിച്ചതോടെ നന്ദകുമാറുമായി അകൽച്ച തുടങ്ങിയ കൃഷ്ണപ്രിയ കൂടുതൽ അകന്നു നടക്കാനും തുടങ്ങി. നന്ദകുമാറുമായി കൃഷ്ണപ്രിയയ്ക്ക് സൗഹൃദമുണ്ടായിരുന്നു. അത് വീട്ടുകാർക്കും അറിയാമായിരുന്നു. അതേസമയം പ്രണയം കൊണ്ട് നന്ദകുമാർ അന്ധനായോ എന്ന സംശയം അടക്കം ഉയരുന്നുണ്ട്. നല്ല വസ്ത്രം ധരിച്ചാൽ, ആളുകളോട് സംസാരിച്ചാൽ, നല്ല രീതിയിൽ മുടി കെട്ടിയാൽ പോലും അവൻ പ്രശ്‌നമാക്കിയിരുന്നു എന്നാണ് സുഹൃത്തുക്കൾ പറയുന്ന്ത. സംശയരോഗത്താൽ കൃഷ്ണപ്രിയയുടെ ഫോൺ നന്ദകുമാർ തട്ടിപ്പറിച്ച് കൊണ്ടുപോയ സംഭവവമുണ്ടായി. പക്ഷേ, ആരോടും ഒന്നും പറയാതെ, പരാതി പോലും നൽകാതെ വീട്ടുകാർ പോലും രഹസ്യമാക്കിവെച്ചത് ദുർവിധിക്കും കാരണമായെന്നുമുള്ള ആക്ഷേപവും ഉയരുന്നുണ്ട്.
കൺമുന്നിൽ കണ്ട ദുരന്തത്തിന്റെ ഞെട്ടലിലാണ് തിക്കോടി പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരെല്ലാം. സഹപ്രവർത്തകയെ ഓഫിസിനു മുന്നിൽ കത്തിക്കരിഞ്ഞനിലയിൽ കണ്ടതിന്റെ ആഘാതം ഇപ്പോഴും അവരെ വിട്ടുമാറിയിട്ടില്ല. 'രാവിലെ 9.50ഓടെ ഓഫിസിലെത്തിയ ഞങ്ങളാരും വന്ന സമയത്ത് നന്ദു ഓഫിസിനു പുറത്തുണ്ടായിരുന്നില്ല. പിന്നീട് ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണു ഞങ്ങളെല്ലാം ഓഫിസിനു പുറത്തേക്കോടിയത്. ഒരു ശരീരം കത്തിതാഴെ വീഴുന്നതും ഒരാൾ തീപ്പന്തം പിടിച്ചു ചുറ്റിലും ഓടുന്നതുമാണു കണ്ടത്, കത്തിക്കരിഞ്ഞു താഴെ വീണതു സഹപ്രവർത്തക കൃഷ്ണപ്രിയ ആണെന്നും അറിഞ്ഞില്ല. തിരിച്ചറിയാൻ പറ്റുംവിധമായിരുന്നില്ല ആ രൂപം. നന്ദുവിനെയും തങ്ങളാരും മുൻപു കണ്ടിട്ടില്ല.' ആ സംഭവം വിവരിക്കുമ്പോഴും ഓഫിസ് അക്കൗണ്ടന്റ് ഷമീനയുടെ കണ്ണുകളിലെ ഭയം മാറുന്നില്ല.
പഞ്ചായത്ത് ഓഫിസിലേക്കു സേവനാവശ്യത്തിനായി വന്ന ഒരാളും ഓഫിസ് ജീവനക്കാരും നിലവിളി കേട്ടെത്തിയ നാട്ടുകാരും ചേർന്നാണ് ഇരുവരെയും ആശുപത്രിയിലേക്കു കൊണ്ടുപോയത്. സമീപത്തുനിന്നു വാഴയില വെട്ടിക്കൊണ്ടുവന്ന് അതിൽ കിടത്തിയാണ് നന്ദുവിനെയും കൃഷ്ണപ്രിയയെയും കൊണ്ടുപോയത്. പഞ്ചായത്ത് ഗ്രൗണ്ടിൽ തന്നെയുള്ള കിണറ്റിൽനിന്നു വെള്ളം കോരിയെടുത്ത് തീയണച്ചു. അപ്പോഴേക്കും സ്ഥലത്ത് പൊലീസും എത്തിയെന്നും ഷമീന പറഞ്ഞു. കഴിഞ്ഞ ദിവസം രണ്ട് പേരുടെയും മൃതദേഹം സംസ്‌ക്കരിച്ചു. രണ്ട് കുടുംബങ്ങളെ കണ്ണീരിലാഴ്‌ത്തിയ പ്രണയ ദുരന്തമാണ് തിക്കോടിയിൽ ഉണ്ടായത്.
മറുനാടന് മലയാളി ബ്യൂറോ