ജിദ്ദയിലെ തലശ്ശേരി മാഹി വെൽഫെയർ അസോസിയേഷൻ (ടി.എം.ഡബ്ല്യൂ.എ - ജിദ്ദ) വാർഷിക കുടുംബ സംഗമവും നാനോ ക്രിക്കറ്റ് ടൂർണമെന്റും സംഘടിപ്പിച്ചു. മെർസൽ വില്ലേജിനടുത്തുള്ള സഫ വില്ലയിൽ നടന്ന പരിപാടിയിൽ അംഗങ്ങളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു. അംഗങ്ങൾ നാനോ ക്രിക്കറ്റ് കളിച്ചപ്പോൾ ഷസ സലീമും ടീമും സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള രസകരമായ ഗെയിമുകൾ ഒരുക്കി.

വില്ലയിലെ ഗ്രൗണ്ടിൽ കുട്ടി ക്രിക്കറ്റിന്റെ പുതിയ ആവേശമായ നാനോ ക്രിക്കറ്റ് ടൂർണമെന്റിൽ മുഹമ്മദ് അനീസ് നയിച്ച ടീം എക്‌സ്ട്രാ കവർ സിയാദ് പി.പി.കെ നയിച്ച ടീം ഗള്ളിയെ തോൽപ്പിച്ച് ചാമ്പ്യന്മാരായി. എട്ടു ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ നാല് ടീമുകൾ വീതമുള്ള രണ്ടു പൂളുകളായി തരം തിരിച്ചു ലീഗാടിസ്ഥാനത്തിലാണ് മത്സരം സംഘടിപ്പിച്ചത്. . ഇരു പൂളുകളിൽ നിന്നും കൂടുതൽ പോയിന്റ് നേടിയ രണ്ടുവീതം ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് എയിൽ നിന്ന് മെഹ്ഫൂസ് നയിച്ച ടീം ലോങ്ങ് ഓഫും ടീം എക്‌സ്ട്രാ കവറും യോഗ്യത നേടിയപ്പോൾ ഗ്രൂപ്പ് ബിയിൽ നിന്ന് നഷ്രിഫ് നയിച്ച ടീം സ്‌ക്വയർ ലെഗ്ഗും ടീം ഗള്ളിയും യോഗ്യത നേടി.

ആവേശകരമായ ഫൈനൽ മത്സരത്തിൽ അബ്ദുൽ ഖാലിക്കിന്റെ മികച്ച ബാറ്റിങ് പ്രകടനമാണ് നിർണായകമായത്. ഫൈനലിലെ മികച്ച താരമായതും അബ്ദുൽ ഖാലിഖ് തന്നെ. മികച്ച ബാറ്റസ്മാനായി ടീം ഗള്ളിയുടെ മുഹമ്മദ് ഇർഷാദിനെയും മികച്ച ബൗളർ ആയി ടീം എക്‌സ്ട്രാ കവറിന്റെ നബീൽ ഷഹബാസിനെയും തിരഞ്ഞെടുത്തു.

പരിപാടിയിൽ ദീർഘകാലമായി സൗദിയിൽ ജോലി ചെയ്യുന്ന ടി.എം.ഡബ്ല്യൂ.എ മുൻ പ്രസിഡന്റും സൗദി കേബിൾ കമ്പനി സ്റ്റാഫുമായ മുഹമ്മദ് അലി പി.ആറിനും നിർവാഹക സമിതി അംഗവും തുർക്കിഷ് എയർലൈൻസ് സ്റ്റാഫുമായ സിറാജ് വി.പി ക്കും യാത്രയയപ്പും നൽകി. സീനിയർ അംഗങ്ങാളായ സമീർ കോയക്കുട്ടി, ഇമ്ത്തിയാസ്, മുഹമ്മദ് അലി എ.പി.എം, അൻവർ എംപി. എന്നിവർ ചേർന്ന് മൊമെന്റോ കൈമാറി. പരിപാടിയുടെ മുഖ്യ പ്രായോജകരായ ഇ.എഫ്.എസ് പ്രതിനിധി രാകേഷ് പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. ടി.എം.ഡബ്ലു.എ പ്രസിഡന്റ് സലിം വി. പി അധ്യക്ഷത വഹിച്ച പരിപാടിയിൽ സിയാദ് പി.പി.കെ നന്ദി പറഞ്ഞു. ഇവന്റ് ഹെഡ് അബ്ദുൽ കാദർ മോചെരിയുടെ നേതൃത്വത്തിൽ സ്പോർട്സ് കോർഡിനേറ്റർ റിജാസ് വി.പി, സൈനുൽ ആബിദ്, സിദ്ദിഖ് എം. പി. അൻവർ എംപി, സിറാജ് വി.പി, അബ്ദുൽ ലത്തീഫ് നടുക്കണ്ടി എന്നിവർ പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി അർഷാദ് അച്ചാറാത്ത് നന്ദി പറഞ്ഞു.