- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേല മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി
ന്യൂഡൽഹി: നരേല മലയാളി അസോസിയേഷന്റെ ഈ വർത്തെ ഓണാഘോഷം നരേലയിലെ തേഗ് ബഹാദൂർ മെമോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് അതിവിപുലമായ രീതിയിൽ ആഘോഷിച്ചു . അധ്യക്ഷൻ ശ്രീ വത്സൻ ആഘോഷങ്ങളുടെ ഔദ്യോഗിക ഉത്ഘാടന കർമ്മം നിർവ്വഹിച്ചു. പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ആഘോഷപരിപാടികളിൽ കുട്ടികളുടെ ചിത്രകലാ മത്സരങ്ങളും നടന്നു . മത്സരങ്ങളുടെ വിധി നിർണ്ണയിച്ചത് പ്രത്യേക ക്ഷണിതാക്കളായെത്തിയ സോനിപത് മലയാളി അസോസിയേഷൻ അധ്യക്ഷനും ഋഷികുൽ വിദ്യാപീഠം പ്രിൻസിപ്പാളുമായ മോഹനനും സെക്രട്ടറി ഉഷാ പിള്ളയും ചേർന്നായിരുന്നു. തുടർന്ന് മറ്റു കലാപരിപാടികളും അരങ്ങേറുകയും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനദാന വിതരണവും നടന്നു.എന്നത്തേയും പോലെ തന്നെ അംഗങ്ങളുടെ കുട്ടികൾക്കായി അസോസിയേഷൻ ഏർപ്പെടുത്തിയ കഴിഞ്ഞ അധ്യയന വർഷത്തിൽ പത്താം ക്ലാസ്സിൽ എൺപതു ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥിയും രാംകിഷൻ കുഞ്ഞുമോൾ ദമ്പതികളുടെ മകനുമായ അതുലിനെ ചടങ്ങിൽ ആദരിക്കുകയും പ്രോത്സാഹന സമ്മാനവും പ്രശസ്തിപത്രം വിതരണം ചെയ്യുകയും ചെയ്തു. ദേശീയഗാനം പാടി
ന്യൂഡൽഹി: നരേല മലയാളി അസോസിയേഷന്റെ ഈ വർത്തെ ഓണാഘോഷം നരേലയിലെ തേഗ് ബഹാദൂർ മെമോറിയൽ ഓഡിറ്റോറിയത്തിൽ വച്ച് അതിവിപുലമായ രീതിയിൽ ആഘോഷിച്ചു . അധ്യക്ഷൻ ശ്രീ വത്സൻ ആഘോഷങ്ങളുടെ ഔദ്യോഗിക ഉത്ഘാടന കർമ്മം നിർവ്വഹിച്ചു.
പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ആഘോഷപരിപാടികളിൽ കുട്ടികളുടെ ചിത്രകലാ മത്സരങ്ങളും നടന്നു . മത്സരങ്ങളുടെ വിധി നിർണ്ണയിച്ചത് പ്രത്യേക ക്ഷണിതാക്കളായെത്തിയ സോനിപത് മലയാളി അസോസിയേഷൻ അധ്യക്ഷനും ഋഷികുൽ വിദ്യാപീഠം പ്രിൻസിപ്പാളുമായ മോഹനനും സെക്രട്ടറി ഉഷാ പിള്ളയും ചേർന്നായിരുന്നു.
തുടർന്ന് മറ്റു കലാപരിപാടികളും അരങ്ങേറുകയും മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനദാന വിതരണവും നടന്നു.എന്നത്തേയും പോലെ തന്നെ അംഗങ്ങളുടെ കുട്ടികൾക്കായി അസോസിയേഷൻ ഏർപ്പെടുത്തിയ കഴിഞ്ഞ അധ്യയന വർഷത്തിൽ പത്താം ക്ലാസ്സിൽ എൺപതു ശതമാനത്തിൽ കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥിയും രാംകിഷൻ കുഞ്ഞുമോൾ ദമ്പതികളുടെ മകനുമായ അതുലിനെ ചടങ്ങിൽ ആദരിക്കുകയും പ്രോത്സാഹന സമ്മാനവും പ്രശസ്തിപത്രം വിതരണം ചെയ്യുകയും ചെയ്തു.
ദേശീയഗാനം പാടി അവസാനം കുറിച്ച ഓണാഘോഷങ്ങൾക്ക് ശേഷം പങ്കെടുത്ത എല്ലാവർക്കും ഓണ സദ്യയും നൽകുകയും ചെയ്തു.