ലണ്ടൻ: ഇന്ത്യൻ ദേശീയതയ്ക്ക് പുതിയ സാദ്ധ്യതകൾ കാണുന്നിടത്തെല്ലാം കൈ വയ്ക്കുകയാണ് മോദി സർക്കാർ. ബ്രിട്ടീഷ് കോളനി വാഴ്ചയുടെ അടയാളങ്ങൾ ഇപ്പോഴും ഇന്ത്യയിൽ അവശേഷിക്കുനതിന്റെ പൊരുത്തക്കേടുകൾ ഇല്ലാതാകാൻ നിശ്ചയിച്ചുറച്ചു മുന്നേറുന്ന മോദി സർക്കാർ ഇപ്പോൾ അധികപ്പറ്റായി കണ്ടെത്തിയിരിക്കുന്നത് എയർ ഇന്ത്യയുടെ രജിസ്‌ട്രേഷൻ കോഡ് ആണ്.

വിമാനത്തിന്റെ വലട്ടത്തായി കാണുന്ന വി ടി എന്ന രജിസ്‌ട്രേഷൻ കോഡിന്റെ പൂർണ രൂപം ''വൈസ്രോയി ടെറിട്ടറി'' എന്നത് ഇപ്പോൾ പരമാധികാര രാജ്യമായ ഇന്ത്യയ്ക്ക് നാണക്കേട് ആയി മാറുന്നു എന്നാണ് മോദി സർക്കാരിന്റെ ചിന്ത. ഇതേ കുറിച്ച് പുറത്തു വന്ന വാർത്തകളോട് ബ്രിട്ടീഷ് വംശജർ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഏറെ അസ്വസ്ഥരായി പ്രതികരിക്കുന്നു എന്നതും രസകരമാണ്. തങ്ങളുടെ പ്രതാപ കാലത്തേ ചിഹ്നങ്ങൾ ഒന്നൊന്നായി ഇല്ലതകുന്നതിന്റെ നീരസം പരസ്യമായി പറയുന്നില്ലെങ്കിലും ഇന്ത്യക്ക് ഇനി നയാപൈസ ധനസഹായം നൽകരുത് എന്നാണ് ചിലര് ഈ വാർത്തയ്ക്കു പ്രതികരണം കുറിച്ചിരിക്കുനത്.

സാധാരണയായി യാത്ര വിമാനങ്ങൾക്ക് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ഐസിഎഒ ) നൽകുന്നതാണ് രജിസ്‌ട്രേഷൻ കോഡ്. ഇന്ത്യയിൽ വിമാന സർവീസ് ആരംഭിക്കുനതിന്റെ ഭാഗമായി 1929 ലിൽ അന്നത്തെ ബ്രിട്ടീഷ് സർക്കാർ ആവശ്യപ്പെട്ട പ്രകാരം ഐസിഎഒ നൽകിയ കോഡ് ആണ് വി ടി എന്നത്. അക്കാലത്തു ബ്രിട്ടീഷ് കോളനി വാഴ്ച നിലവിലിരുന്ന രാജ്യങ്ങൾക്ക് പൊതുവെ ഇത്തരം കോഡ് ആണ് നൽകിയിരുന്നത്. കോളനി വാഴ്ച അവസാനിച്ചതോടെ പല രാജ്യങ്ങളും ഇത്തരം കോഡ് ഉപേക്ഷിച്ചു സ്വന്തം രജിസ്‌ട്രേഷൻ നേടിയെടുത്തു.

എന്നാൽ ഇക്കാര്യത്തിന് മുൻപ് ഇന്ത്യ വലിയ പ്രാധാന്യം കല്പിചിരുന്നില്ല . ഇന്ത്യയിൽ ബ്രിട്ടീഷ് കോളനി വാഴ്ചയുടെ ഓർമ്മകൾ നിലനിർത്തിയിരുന്ന സ്ഥല നാമങ്ങൾ മാറ്റിയപ്പോഴും വിമാന രജിസ്‌ട്രേഷൻ കോഡ് അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല എന്നതാണ് വസ്തുത. സ്ഥല നാമങ്ങളിൽ ബോംബെ മുംബൈ ആയും മദ്രാസ് ചെന്നൈ ആയും, കൊൽക്കത്ത കൊൽക്കത്ത ആയും കാലിക്കറ്റ് കോഴിക്കോട് ആയും ഒക്കെ മാറിയപ്പോഴും എയർ ഇന്ത്യ കോഡ് മാറ്റം ഇല്ലാതെ തുടരുക ആയിരുന്നു.

ഇന്ത്യയില രജിസ്റ്റർ ചെയ്യുന്ന വിമാനങ്ങൾക്ക് മമമ മുതൽ ്വ്വ്വ വരെയുള്ള അക്ഷരങ്ങൾ കൂടി ചേർത്താണ് അന്താരാഷ്ട്ര കോഡ് നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര എജൻസിയാണ് ഈ കോഡുകൾ അനുവധിക്കുക. വാഹന രജിസ്‌ട്രേഷൻ പോലെ ഒരു കോഡിൽ ലോകത്ത് ഒരൊറ്റ വിമാനം മാത്രമേ ഉണ്ടാകൂ. ഓരോ രാജ്യത്തിനും പ്രത്യേക അക്കങ്ങൾ കൂടി നൽകിയാണ് ഇത്തരം കോഡുകൾ കാലാകാലം അനുവധിക്കപ്പെടുന്നത്. 1919 ലെ ഇന്റർനാഷനൽ എയർ ഏവിയേഷൻ കൺവൻഷനിലാണ് ഇത്തരം കോഡുകൾ ആവശ്യമാണ് എന്ന ചർച്ച നടക്കുന്നത്.

സ്വാതന്ത്ര്യം കിട്ടിയപ്പോൾ തന്നെ പാക്കിസ്ഥാൻ എ പി എന്ന കോഡ് സ്വീകരിച്ചപ്പോൾ ഇന്ത്യ ഏഴു പതിട്ടണ്ടോലമായി ഇതിൽ മാറ്റം വരുതത്തെ തുടരുക ആയിരുന്നു. അതെ സമയം വിമാനം സ്വന്തമായുള്ള രാജ്യങ്ങളുടെ എണ്ണം പെരുകിയതും വിമാനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ വർധനയും ഈ നീക്കം ഫലപ്രദം ആക്കാൻ തടസം ആയേക്കും എന്ന് കരുതപ്പെടുന്നു.

ഇന്ത്യക്ക് സ്വീകരിക്കാൻ കഴിയുന്ന ഐ എന്ന കോഡ് ഇപ്പോൾ ഇറ്റലിയും ഭാരതം എന്ന സൂചനയിൽ ഉപയോഗിക്കാവുന്ന ബി എന്ന കോഡ് ചൈനയും സ്വന്തമാക്കിയതിനാൽ പുതിയ കോഡ് തേടുക എന്നതാണ് ഇന്ത്യക്ക് മുന്നിലുള്ള മാർഗം. അടുത്തിടെ പാർലമെന്റിൽ വിഷയം ഉന്നയിക്കപ്പെട്ടതോടെ വിഷയം സർക്കാരിന്റെ സജീവ പരിഗണനയിലേക്ക് നീങ്ങുകയാണ്. മറ്റു ഏതൊരു രാജ്യത്തോടും കിട പിടിക്കാവുന്ന നിലയിൽ ഇന്ത്യയുടെ ഏവിയേഷൻ രംഗം വളരുന്നതിനാൽ കോഡ് മാറ്റം സംബന്ധിച്ച ആവശ്യം അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഒർഗനൈസേഷനു നിഷ്‌ക്കരുണം തള്ളാൻ കഴിയിലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഭാരതീയവൽക്കരണം ലക്ഷ്യമിടുന്ന മോദി സർക്കാർ വിഷയം അഭിമാന പ്രശ്‌നം ആയി എടുക്കാൻ സാധ്യത തെളിയുന്നതിനാൽ ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചു കിട്ടാൻ സമ്മർദ്ദം ശക്തിപ്പെടുത്തും എന്നാണ് സൂചന. ഗ്രേറ്റ് ബ്രിൻ എന്നാ അർത്ഥം കൽപ്പിച്ചു ജി എന്ന കോഡ് നാമമാണ് ബ്രിട്ടൻ ഇത്തരത്തിൽ ഉപയോഗിക്കുന്നത്.