- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകനേതാക്കളെ കാണാൻ ചൈനയ്ക്ക് പോകുന്ന പ്രധാനമന്ത്രി ആദ്യം കൈകൊടുക്കാൻ വിയറ്റ്‌നാമിൽ ഇറങ്ങും; ഈജിപ്ഷ്യൻ പ്രസിഡന്റ് വിമാനം കയറിയാൽ ഉടൻ മോദി വിമാനം കയറും; ഇക്കുറി ജി20-ൽ താരമാകുന്നത് ഇന്ത്യയും ചൈനയും
ചൈനയിലെ ഹാങ്ഷുവിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം വിമാനമിറങ്ങുക വിയറ്റ്‌നാമിൽ. ഇപ്പോൾ ന്യൂഡൽഹിയിലുള്ള ഈജിപ്ത് പ്രസിഡന്റ് ജനറൽ അബ്ദുള് ഫത്തേ എൽ സിസി മടങ്ങുന്നതിന് തൊട്ടുപിന്നാലെ ഇന്നുച്ചയ്ക്ക് മോദി യാത്ര തിരിക്കും. ജി-20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശ കാര്യ സെക്രട്ടറി സുജാത മേത്ത പറഞ്ഞു. സോളിൽ നടന്ന എൻഎസ്ജി സമ്മേളനത്തിനിടെയാണ് ഇരുനേതാക്കളും ഒടുവിൽ നേരിൽക്കണ്ടത്. എന്നാൽ, ചൈനയിലെത്തും മുമ്പ് സുപ്രധാനമായ കൂടിക്കാഴ്ചയ്ക്കുവേണ്ടിയാണ് മോദി വിയറ്റ്‌നാമിൽ എത്തുന്നത്. ഊർജ, പ്രതിരോധ മേഖലകളിൽ സഹകരണത്തിനുള്ള ചർച്ചകളാവും ഈ സന്ദർശനത്തിൽ കൂടുതലായും നടക്കുക. വിയറ്റ്‌നാമുമായുള്ള ഇന്ത്യയുടെ സഹകരണം ചൈനയും മറ്റു രാജ്യങ്ങളും ഏറെ കരുതലോടെയാണ് നിരീക്ഷിക്കുന്നത്. ദക്ഷിണ ചൈന കടലിൽ ചൈനയുമായി തർക്കത്തിലുള്ള വിയറ്റ്‌നാമിനോട് ഇന്ത്യ കൂടുതലായി അടുക്കുന്നത് മേഖലയിലെ സമവാക്യങ്ങളിൽ കാര്യമായ മാറ്റം വരുത്തുമെന്നാണ് പ്
ചൈനയിലെ ഹാങ്ഷുവിൽ നടക്കുന്ന ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പോകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം വിമാനമിറങ്ങുക വിയറ്റ്‌നാമിൽ. ഇപ്പോൾ ന്യൂഡൽഹിയിലുള്ള ഈജിപ്ത് പ്രസിഡന്റ് ജനറൽ അബ്ദുള് ഫത്തേ എൽ സിസി മടങ്ങുന്നതിന് തൊട്ടുപിന്നാലെ ഇന്നുച്ചയ്ക്ക് മോദി യാത്ര തിരിക്കും.
ജി-20 ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായും മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശ കാര്യ സെക്രട്ടറി സുജാത മേത്ത പറഞ്ഞു. സോളിൽ നടന്ന എൻഎസ്ജി സമ്മേളനത്തിനിടെയാണ് ഇരുനേതാക്കളും ഒടുവിൽ നേരിൽക്കണ്ടത്.
എന്നാൽ, ചൈനയിലെത്തും മുമ്പ് സുപ്രധാനമായ കൂടിക്കാഴ്ചയ്ക്കുവേണ്ടിയാണ് മോദി വിയറ്റ്‌നാമിൽ എത്തുന്നത്. ഊർജ, പ്രതിരോധ മേഖലകളിൽ സഹകരണത്തിനുള്ള ചർച്ചകളാവും ഈ സന്ദർശനത്തിൽ കൂടുതലായും നടക്കുക. വിയറ്റ്‌നാമുമായുള്ള ഇന്ത്യയുടെ സഹകരണം ചൈനയും മറ്റു രാജ്യങ്ങളും ഏറെ കരുതലോടെയാണ് നിരീക്ഷിക്കുന്നത്.
ദക്ഷിണ ചൈന കടലിൽ ചൈനയുമായി തർക്കത്തിലുള്ള വിയറ്റ്‌നാമിനോട് ഇന്ത്യ കൂടുതലായി അടുക്കുന്നത് മേഖലയിലെ സമവാക്യങ്ങളിൽ കാര്യമായ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിയറ്റ്‌നാമിന് നാല് പെട്രോൾ ബോട്ടുകൾ ഇന്ത്യ നൽകുന്നുണ്ട്. പ്രതിരോധ സഹകരണ രംഗത്ത് ഈ നീക്കവും നിർണായകമാകും.
വിയറ്റ്‌നാമിന്റെ എണ്ണപര്യവേഷണ ബ്ലോക്കുകളിൽ ഇന്ത്യ പര്യവേഷണം നടത്തുന്നതിനോടും ചൈനയ്ക്ക് എതിർപ്പുണ്ട്. നിലവിൽ രണ്ട് ബ്ലോക്കുകൾ ഇന്ത്യയ്ക്ക് വിയറ്റ്‌നാം നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ സന്ദർശനത്തിലൂടെ ഏതാനും ബ്ലോക്കുകൾ കൂടി ഇന്ത്യയ്ക്ക് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.