- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിന്നൽ സന്ദർശനത്തിന് എത്തിയ മോദി വിയറ്റ്നാമിൽ താരം; ചൈനയിൽ മോദിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് അനേകം നേതാക്കൾ; ഇന്ത്യൻ പ്രധാനമന്ത്രി ജി20-യിലെ താരമാകുന്നത് ഇങ്ങനെ
ചൈനീസ് നഗരമായ ഹാങ്ഷുവിൽ രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരക്കിട്ട പരിപാടികളാണ്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനൊപ്പം, തന്നെ കണ്ട് ചർച്ചയ്ക്ക് കാത്തുനിൽക്കുന്ന ലോകനേതാക്കളെയും നിരാശരാക്കാതെ നോക്കണം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപെങ് മുതൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് വരെയുള്ള നേതാക്കൾ മോദിയെ കാണാൻ കാത്തുനിൽക്കുന്നു. ചൈനയിലേക്കുള്ള യാത്രയ്ക്കിടെ വിയറ്റ്‌നാമിലെത്തിയ മോദി അവിടെയും താരമായി. ഹാനോയിയിൽ താമസിക്കുന്ന ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി, വിയറ്റ്‌നാം നേതാക്കളുമായി നിർണായക ചർച്ചയ്ക്കുശേഷമാണ് ചൈനയിലേക്ക് പോയത്. ജി20 ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്ന ബ്രിക്‌സ് യോഗമാണ് മോദിയുടെ ആദ്യ പരിപാടി. ബ്രസീൽ, റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലുള്ളത്. വികസിത രാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ബ്രിക്‌സിന്റെ അജണ്ട തയ്യാറാക്കലാണ് ഈ യോഗത്തിന്റെ ലക്ഷ്യം. ഞായറാഴ്ച രാവിലെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി മോദി കൂടിക്
ചൈനീസ് നഗരമായ ഹാങ്ഷുവിൽ രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തിരക്കിട്ട പരിപാടികളാണ്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനൊപ്പം, തന്നെ കണ്ട് ചർച്ചയ്ക്ക് കാത്തുനിൽക്കുന്ന ലോകനേതാക്കളെയും നിരാശരാക്കാതെ നോക്കണം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപെങ് മുതൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് വരെയുള്ള നേതാക്കൾ മോദിയെ കാണാൻ കാത്തുനിൽക്കുന്നു.
ചൈനയിലേക്കുള്ള യാത്രയ്ക്കിടെ വിയറ്റ്‌നാമിലെത്തിയ മോദി അവിടെയും താരമായി. ഹാനോയിയിൽ താമസിക്കുന്ന ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി, വിയറ്റ്‌നാം നേതാക്കളുമായി നിർണായക ചർച്ചയ്ക്കുശേഷമാണ് ചൈനയിലേക്ക് പോയത്.
ജി20 ഉച്ചകോടിക്ക് മുന്നോടിയായി നടക്കുന്ന ബ്രിക്‌സ് യോഗമാണ് മോദിയുടെ ആദ്യ പരിപാടി. ബ്രസീൽ, റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലുള്ളത്. വികസിത രാജ്യങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ ബ്രിക്‌സിന്റെ അജണ്ട തയ്യാറാക്കലാണ് ഈ യോഗത്തിന്റെ ലക്ഷ്യം.
ഞായറാഴ്ച രാവിലെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി മോദി കൂടിക്കാഴ്ച നടത്തും. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ, സൗദി അറേബ്യൻ രാജകുമാരൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് എന്നിവരും മോദിയുമായി ചർച്ച നടത്തും. സ്‌കോർപീൻ അന്തർവാഹിനിയിൽനിന്ന് രേഖകൾ ചോർന്ന പശ്ചാത്തലത്തിൽ ടേൺബുളുമായുള്ള ചർച്ച നിർണായകമാണ്. ഓസ്‌ട്രേലിയൻ പത്രങ്ങളാണ് ഈ വാർത്ത പുറത്തുവിട്ടത്.
ആണവ വിതരണ സംഘത്തിൽ ഇന്ത്യ അംഗമാകുന്നതിനെ ചെറുക്കുന്ന ചൈനയുടെ നിലപാട് മയപ്പെടുത്താനാകും ജിൻപിങ്ങുമായുള്ള ചർച്ചയിൽ മോദി ശ്രമിക്കുക. നവംബറിൽ എൻഎസ്ജിയുടെ പ്രത്യേക സമ്മേളനം വിളിക്കാനുള്ള സാധ്യതകൾ ഇന്ത്യ ആരായുന്നുണ്ട്. പാക് അധിനിവേശ കാശ്മീരിലൂടെയുള്ള പാക്-ചൈന ഇടനാഴിയെക്കുറിച്ചുള്ള ആശങ്കകളും മോദി പങ്കുവെക്കും.