- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിസ്ഥാന സൗകര്യ വികസനത്തിന് മംഗോളിയക്ക് ഇന്ത്യയുടെ 100 കോടി ഡോളർ സഹായം; ഏഷ്യ-പസഫിക് പ്രദേശത്തെ സമാധാനം നിലനിർത്താൻ ഒന്നിച്ചു പ്രവർത്തിക്കാനും തീരുമാനം
ഉലാൻ ബാറ്റർ: അടിസ്ഥാന സൗകര്യ വികസനത്തിന് മംഗോളിയക്ക് ഇന്ത്യ ഒരു കോടി ഡോളർ സഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മംഗോളിയ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടത്തെ പ്രധാനമന്ത്രി ചിമിഡ് സെയ്ഖാൻബിലെഗുമായി കൂടിക്കാഴ്ചയും നടത്തി. പ്രതിരോധം, സൈബർ സുരക്ഷ, കൃഷി, പാരമ്പര്യേതര ഊർജ്ജം, ആരോഗ്യം എന്നീ മേഖലകളിൽ പതിനാല് ഉടമ്
ഉലാൻ ബാറ്റർ: അടിസ്ഥാന സൗകര്യ വികസനത്തിന് മംഗോളിയക്ക് ഇന്ത്യ ഒരു കോടി ഡോളർ സഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മംഗോളിയ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടത്തെ പ്രധാനമന്ത്രി ചിമിഡ് സെയ്ഖാൻബിലെഗുമായി കൂടിക്കാഴ്ചയും നടത്തി.
പ്രതിരോധം, സൈബർ സുരക്ഷ, കൃഷി, പാരമ്പര്യേതര ഊർജ്ജം, ആരോഗ്യം എന്നീ മേഖലകളിൽ പതിനാല് ഉടമ്പടികളിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി മംഗോളിയ സന്ദർശിക്കുന്നത്. ഇന്ത്യയുടേയും മംഗോളിയയുടേയും വിധിക്ക് ഏഷ്യ പസഫിക്കിന്റെ ഭാവിയുമായി അടുത്ത ബന്ധമുണ്ടെന്ന് മോദി പറഞ്ഞു.
ഏഷ്യ-പസഫിക് പ്രദേശത്ത് സമാധാനം,സ്ഥിരത, സമൃദ്ധി എന്നിവയ്ക്ക് വേണ്ടി ഒന്നിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം പറഞ്ഞു. രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് നരേന്ദ്ര മോദി മംഗോളിയയിലെത്തിയത്. സമാധാനവും സ്ഥിരതയും നിലനിർത്താൻ ഇരുരാജ്യങ്ങളും ഒരുമിച്ചു പ്രവർത്തിക്കുമെന്നും സാമ്പത്തിക പങ്കാളിത്തത്തെ പുതിയൊരു തലത്തിലേക്കെത്തിക്കുമെന്നും മോദി പറഞ്ഞു.
ഇരുരാജ്യങ്ങളും ഉഭയകക്ഷി ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികാഘോഷവും മംഗോളിയയുടെ ജനാധിപത്യത്തിന്റെ 25-ാം വാർഷികാഘോഷവും നടക്കുന്ന സമയത്ത് മംഗോളിയ സന്ദർശിക്കാൻ കഴിഞ്ഞതിൽ താൻ സന്തുഷ്ടനാണ്. തന്നെ ആദരിക്കുവാനുള്ള മംഗോളിയൻ പാർലമെന്റിന്റെ തീരുമാനം ഇന്ത്യയ്ക്ക് ലഭിച്ച ആദരവാണെന്നും മോദി പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ഇരുരാജ്യങ്ങളും തമ്മിൽ തീരുമാനമായതായി മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ഷിമഡ് പറഞ്ഞു.