- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നരേന്ദ്ര മോദി എന്നേക്കാൾ വലിയ നടൻ; ഗൗരി ലങ്കേഷ് വധത്തിലെ മൗനം ആശങ്കാജനകം; പ്രധാനമന്ത്രി മൗനം തുടർന്നാൽ എനിക്ക് കിട്ടിയ ദേശീയ പുരസ്‌കാരങ്ങൾ തിരിച്ചുനൽകും;രാജ്യത്തിന്റെ പോക്ക് ശരിയല്ലെന്ന് രോഷാകുലനായി പ്രകാശ് രാജിന്റെ മുന്നറിയിപ്പ്
ബെംഗളൂരു: ഗൗരി ലങ്കേഷ് വധം ആഘോഷിച്ചവർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിച്ചതിൽ വിമർശനവുമായി നടൻ പ്രകാശ് രാജ്.' ഗൗരിയെ വകവരുത്തിയവരെ പിടികൂടുകയോ, പിടികൂടാതിരിക്കുകയോ ചെയ്യാം. എന്നാൽ, സോഷ്യൽ മീഡിയയിൽ ആ മരണം ആഘോഷിക്കുന്ന വലിയൊരു ജനക്കൂട്ടമുണ്ട്.അവർ ആരാണെന്നും അവരുടെ പ്രത്യശാസ്ത്രമെന്തെന്നും നമുക്കറിയാം.ഈ ആഘോഷത്തിൽ പങ്കെടുക്കുന്ന ചിലരെ മോദി തന്നെ ഫോളോ ചെയ്യുന്നവരാണ്.ഇതാണ് എന്നെ ആശങ്കാകുലനാക്കുന്നത്.നമ്മുടെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ്?'ഡിവൈഎഫ്‌ഐയുടെ 11ാം സംസ്ഥാന സമ്മേളനം ബെംഗളൂരൂവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൗരിയുടെ വധത്തിൽ മൗനം പാലിക്കുന്ന മോദി സിനിമകളിൽ അഭിനയിക്കുന്ന തന്നേക്കാൾ വലിയ നടനാണെന്ന് തെളിയിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രകാശ് രാജ് പരിഹസിച്ചു.'പ്രധാനമന്ത്രിയുടെ മൗനം എന്നെ ആശങ്കയിലാഴ്‌ത്തുന്നു.'തന്റെ ചില അനുയായികളുടെ ക്രൂരത അദ്ദേഹം അംഗീകരിക്കുകയാണോയെന്നും നടൻ ചോദിച്ചു.പ്രധാനമന്ത്രി ഈ മൗനം തുടരുകയാണെങ്കിൽ തനിക്ക് കിട്ടിയ അഞ്ച് ദേശീയ പുരസ്‌കാരങ്ങൾ തിരിച്ചുനൽ
ബെംഗളൂരു: ഗൗരി ലങ്കേഷ് വധം ആഘോഷിച്ചവർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിച്ചതിൽ വിമർശനവുമായി നടൻ പ്രകാശ് രാജ്.' ഗൗരിയെ വകവരുത്തിയവരെ പിടികൂടുകയോ, പിടികൂടാതിരിക്കുകയോ ചെയ്യാം. എന്നാൽ, സോഷ്യൽ മീഡിയയിൽ ആ മരണം ആഘോഷിക്കുന്ന വലിയൊരു ജനക്കൂട്ടമുണ്ട്.അവർ ആരാണെന്നും അവരുടെ പ്രത്യശാസ്ത്രമെന്തെന്നും നമുക്കറിയാം.ഈ ആഘോഷത്തിൽ പങ്കെടുക്കുന്ന ചിലരെ മോദി തന്നെ ഫോളോ ചെയ്യുന്നവരാണ്.ഇതാണ് എന്നെ ആശങ്കാകുലനാക്കുന്നത്.നമ്മുടെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ്?'ഡിവൈഎഫ്‌ഐയുടെ 11ാം സംസ്ഥാന സമ്മേളനം ബെംഗളൂരൂവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗൗരിയുടെ വധത്തിൽ മൗനം പാലിക്കുന്ന മോദി സിനിമകളിൽ അഭിനയിക്കുന്ന തന്നേക്കാൾ വലിയ നടനാണെന്ന് തെളിയിക്കാനാണ് ശ്രമിക്കുന്നതെന്നും പ്രകാശ് രാജ് പരിഹസിച്ചു.'പ്രധാനമന്ത്രിയുടെ മൗനം എന്നെ ആശങ്കയിലാഴ്‌ത്തുന്നു.'തന്റെ ചില അനുയായികളുടെ ക്രൂരത അദ്ദേഹം അംഗീകരിക്കുകയാണോയെന്നും നടൻ ചോദിച്ചു.പ്രധാനമന്ത്രി ഈ മൗനം തുടരുകയാണെങ്കിൽ തനിക്ക് കിട്ടിയ അഞ്ച് ദേശീയ പുരസ്‌കാരങ്ങൾ തിരിച്ചുനൽകാൻ മടിക്കില്ലെന്നും പ്രകാശ് രാജ് മുന്നറിയിപ്പ് നൽകി.
പ്രകാശ് രാജിന്റെ ഉറ്റസുഹൃത്തായിരുന്നു ഗൗരി ലങ്കേഷ്. ഗൗരിയുടെ പിതാവ് ലങ്കേഷ് തനിക്ക് ഗുരുതുല്യനായിരുന്നുവെന്നും, ഗൗരിയെ തനിക്ക് 35 വർഷമായി അടുത്തറിയാമായിരുന്നുവെന്നും പ്രകാശ് രാജ് റിപ്പബ്ലിക്ക് ടിവിയോട് പറഞ്ഞു.യുആർ.അനന്തമൂർത്തി, ഡി.ആർ.നാഗരാജ്, ലങ്കേഷ് എന്നിങ്ങനെ വിമത ശബ്ദമുയർത്തിയവർക്കെതിരെയെല്ലാം അസഹിഷ്ണുത വളരുകയാണ്.രാജ്യത്തിന്റെ ഭാവിക്ക് ഈ അസഹിഷ്ണുത ഗുണം ചെയ്യില്ലെന്നും പ്രകാശ് രാജ് അഭിപ്രായപ്പെട്ടു.വിവിധ ഭാഷാചിത്രങ്ങളിലായി തനിക്ക് കിട്ടിയ അഞ്ച് ദേശീയ പുരസ്‌കാരങ്ങൾ മടക്കി നൽക്കുന്നത് ആലോചിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.



