- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൽരാജ് മിശ്ര ഗവർണ്ണറാകുമ്പോൾ ഉമാഭാരതി സന്യാസം തുടരും; അടിക്കടി ഉണ്ടായ അപകടങ്ങളെ തുടർന്ന് സുരേഷ് പ്രഭുവിനെ മാറ്റി നിഥിൻ ഗഡ്ഗരിയെ റെയിൽവേ മന്ത്രിയാക്കും; പ്രതിരോധത്തിനും പുതിയ മന്ത്രി; നിതീഷിന്റെ പ്രതിനിധിയും മന്ത്രി സഭയിലേക്ക്; ഇന്നലെ അഞ്ചോളം കേന്ദ്രമന്ത്രിമാർ രാജിവച്ചതായി സൂചന
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ നാളെ പുനഃസംഘടിപ്പിക്കുമെന്ന് സൂചന. ഇതിന് കളമൊരുക്കുന്നതിനായി കേന്ദ്രമന്ത്രിസഭയിൽ നിന്ന് മന്ത്രിമാർ കൂട്ടത്തോടെ രാജിവച്ചു കൊണ്ടിരിക്കുകയാണ്. അഞ്ചോളം മന്ത്രിമാർ ഇതിനോടകം രാജിവച്ചതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇനിയും നിരവധി പേർ ഇന്ന് രാജിവയ്ക്കുമെന്നും വാർത്തകളുണ്ട്. ചൈനയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഞായറാഴ്‌ച്ച ചൈനയ്ക്ക് തിരിക്കും. ഇതിനകം കേന്ദ്രമന്ത്രിസഭയിൽ പുനഃസംഘടനയുണ്ടാവും എന്നാണ് കരുതുന്നത്. ബീഹാറിൽ നിന്നുള്ള ജെഡിയു എൻഡിഎയിൽ എത്തിയ സാഹചര്യത്തിൽ അവർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചേക്കും. ഇതിന് വേണ്ടിയാണ് പ്രധാനമായും പുനഃസംഘടന. എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ള എഐഎഡിഎംകെയെ മന്ത്രിസഭയിൽ എടുക്കില്ല. ശരത് പവാറിന്റെ എൻസിപി കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന അഭ്യൂഹവും ശക്തമാണ്. ഇക്കാര്യത്തിൽ ആരും സ്ഥിരീകരണങ്ങൾ നൽകുന്നില്ല. കൂടുതൽ ഘടകകക്ഷികളെ ഉൾക്കൊള്ളനാണ് മന്ത്രിമാർ രാജിവയ്ക്കുന്നതെന്നാണ് സൂചന. ജലവിഭവമന്ത്രി ഉമ
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ നാളെ പുനഃസംഘടിപ്പിക്കുമെന്ന് സൂചന. ഇതിന് കളമൊരുക്കുന്നതിനായി കേന്ദ്രമന്ത്രിസഭയിൽ നിന്ന് മന്ത്രിമാർ കൂട്ടത്തോടെ രാജിവച്ചു കൊണ്ടിരിക്കുകയാണ്. അഞ്ചോളം മന്ത്രിമാർ ഇതിനോടകം രാജിവച്ചതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇനിയും നിരവധി പേർ ഇന്ന് രാജിവയ്ക്കുമെന്നും വാർത്തകളുണ്ട്.
ചൈനയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ഞായറാഴ്‌ച്ച ചൈനയ്ക്ക് തിരിക്കും. ഇതിനകം കേന്ദ്രമന്ത്രിസഭയിൽ പുനഃസംഘടനയുണ്ടാവും എന്നാണ് കരുതുന്നത്. ബീഹാറിൽ നിന്നുള്ള ജെഡിയു എൻഡിഎയിൽ എത്തിയ സാഹചര്യത്തിൽ അവർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ലഭിച്ചേക്കും. ഇതിന് വേണ്ടിയാണ് പ്രധാനമായും പുനഃസംഘടന. എന്നാൽ തമിഴ്‌നാട്ടിൽ നിന്നുള്ള എഐഎഡിഎംകെയെ മന്ത്രിസഭയിൽ എടുക്കില്ല. ശരത് പവാറിന്റെ എൻസിപി കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന അഭ്യൂഹവും ശക്തമാണ്. ഇക്കാര്യത്തിൽ ആരും സ്ഥിരീകരണങ്ങൾ നൽകുന്നില്ല.
കൂടുതൽ ഘടകകക്ഷികളെ ഉൾക്കൊള്ളനാണ് മന്ത്രിമാർ രാജിവയ്ക്കുന്നതെന്നാണ് സൂചന. ജലവിഭവമന്ത്രി ഉമാ ഭാരതി, നൈപുണ്യവികസന വകുപ്പ് മന്ത്രി രാജീവ് പ്രതാപ് റൂഡി, കൃഷിമന്ത്രി രാധാമോഹൻ സിങ്, ജലവിഭവസഹമന്ത്രി സജ്ഞീവ് ബല്യൻ, ചെറുകിട സംരഭ വകുപ്പ് മന്ത്രി കൽരാജ് മിശ്ര, സഹമന്ത്രി ഗിരിരാജ് സിങ് തുടങ്ങിയവർ ഇതിനോടകം രാജിവയ്ക്കുകയോ ഇന്ന് രാജിവയ്ക്കുകയോ ചെയ്യുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. 75 പിന്നിട്ട കൽരാജ് മിശ്രയെ ഗവർണർ സ്ഥാനത്തേക്ക് പാർട്ടി പരിഗണിക്കും എന്നാണ് സൂചന. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് ഉമാഭാരതി രാജിസന്നദ്ധത അറിയിച്ചത്. രാജീവ് പ്രതാപ് റൂഡിക്ക് പാർട്ടി ചുമതല നൽകും. രാജിവച്ചതായി സ്ഥിരീകരിച്ച രാജീവ് പ്രതാപ് റൂഡി തനിക്ക് പാർട്ടിയിൽ ചുമതലകൾ ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഉത്തർപ്രദേശ് ബിജെപി അധ്യക്ഷനായി നിയമിക്കപ്പെട്ട കേന്ദ്രമാനവവിഭവ സഹമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേ വെള്ളിയാഴ്‌ച്ച രാജിവച്ചേക്കും. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ഇന്ന് ഡൽഹിയിൽ എട്ടോളം കേന്ദ്രമന്ത്രിമാരെ നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. വൈകുന്നേരം പ്രധാനമന്ത്രിയും അമിത് ഷായും കൂടിക്കാഴ്‌ച്ച നടത്തി പുനഃസംഘടനയ്ക്കുള്ള അന്തിമരൂപം നൽകി. ഇതിന് പിന്നാലെയാണ് മന്ത്രിമാരുടെ കൂട്ടരാജി. ആർഎസ്എസ് നേതൃത്വത്തിന്റെ നിലപാട് കൂടി മനസ്സിലാക്കിയാണ് പുനഃസംഘടന. വൈദ്യുതിയുടെ കാര്യത്തിൽ ഏറെ മുന്നോട്ട് പോയ മന്ത്രി പിയൂഷ് ഗോയലിന് സ്ഥാനക്കയറ്റം നൽകി വൻ മന്ത്രാലയം ഏൽപ്പിക്കുമെന്നാണ് സൂചന.
നിലവിൽ പ്രതിരോധ വകുപ്പിന്റെ അധികചുമതല വഹിക്കുന്ന ധനമന്ത്രി അരുൺ ജെയ്റ്റലിയിൽ നിന്ന് ഒരു വകുപ്പ് എടുത്തു മാറ്റും എന്നുറപ്പാണ്. വനം-പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്ന അനിൽ ദാവെ അന്തരിച്ച ശേഷം ഈ വകുപ്പിന്റെ അധികചുമതല ഹർഷവർധനാണ് നൽകിയിരിക്കുന്നത്. അടിക്കടിയുണ്ടാവുന്ന ട്രെയിനപകടങ്ങളുടെ പശ്ചാത്തലത്തിൽ റെയിൽവെ മന്ത്രി സുരേഷ് പ്രഭു നേരത്തെ പ്രധാനമന്ത്രിയെ രാജി സന്നദ്ധത അറിയിച്ചിരുന്നു. പുനഃസംഘടനയിലൂടെ സുരേഷ് പ്രഭുവിനെ മറ്റൊരു മന്ത്രാലയത്തിലേക്ക് പറ്റി പുതിയ റെയിൽവെമന്ത്രിയെ നിയമിക്കുമെന്നാണ് കരുതപ്പെടുന്നത്. റെയിൽ വകുപ്പ് കൂടി ഉപരിതല ഗതാഗത-തുറമുഖ മന്ത്രി നിതിൻ ഗഡ്കരിക്ക് നൽകിയേക്കുമെന്നും സൂചനയുണ്ട്. ഈ വകുപ്പുകൾ കൂട്ടിച്ചേർത്ത് ഗതാഗതവകുപ്പ് സൃഷ്ടിച്ചേക്കുമെന്നാണ് ഡൽഹിയിൽ ഉയരുന്ന അഭ്യൂഹം.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ ഇക്കുറി കേരളത്തിന് പ്രാതിനിധ്യവുണ്ടാവുമോ എന്ന കാര്യം ഇനിയും വ്യക്തമല്ല. സുരേഷ് ഗോപിക്കും കുമ്മനം രാജശേഖരനും മന്ത്രിസഭയിലേക്ക് സാധ്യതയുണ്ടെങ്കിലും അങ്ങനെയൊരു നീക്കം അമിത്ഷാ നടത്തുമോ എന്ന് വ്യക്തമല്ല. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുൻപ് കേന്ദ്രമന്ത്രിസഭയിൽ സമഗ്ര അഴിച്ചുപണി നടത്തുമെന്ന സൂചനകളാണു ബിജെപി കേന്ദ്രനേതൃത്വം മുന്നോട്ടുവയ്ക്കുന്നത്.
ഗുജറാത്ത്, കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങൾ സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ചയായി. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ചുമതലയേൽപ്പിച്ചിരിക്കുന്നത് അരുൺ ജയ്റ്റ്ലിയെയാണ്. പ്രകാശ് ജാവദേക്കറിനാണ് കർണാടകയുടെ ചുമതല.



