ന്യൂഡൽഹി: നരേന്ദ്ര മോദിക്ക് ഇന്ത്യയിൽ ഇപ്പോഴും സ്വീകാര്യത കുറഞ്ഞിട്ടില്ല എന്ന് തെളിയിച്ച് വാഷിങ്ടൺ ആസ്ഥാനമായ പ്യൂ റിസേർച്ച് സെന്റർ, അധികാരത്തിലേറി മൂന്ന് വർഷം പിന്നിട്ടിട്ടും രാജ്യത്ത് പ്രധാനമന്ത്രിക്ക് പിന്തുണ വർധിച്ചില്ല എന്നാണ് അമേരിക്കൻ ഏജൻസിയുടെ സർവെയിൽ കണ്ടെത്തിയത്.

2464 പേരെ ഉൾപ്പെടുത്തിക്കൊണ്ട് 2017 ഫെബ്രുവരി 21 മുതൽ മാർച്ച് 10 വരെയാണ് പഠനം നടത്തിയത്. ദേശീയ നേതാക്കളുടെ സ്വാധീനത്തെ കുറിച്ചുള്ള പഠനത്തിൽ 88 ശതമാനം പിന്തുണ നേടി പ്രധാനമന്ത്രി മോദി തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. അത സമയം കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിരണ്ടാമതും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മൂന്നാമതും ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ നാലാം സ്ഥാനത്തുമാണ്.

നോട്ട് നിരോധനവും ജിഎസ്ടിയും സർക്കാരിന് സമ്മർദ്ദത്തിലാക്കുന്ന തരത്തിലുള്ള ചർച്ചകൾ ഉയർത്തിയെങ്കിലും അത് പ്രധാനമന്ത്രിയുടെ സ്വീകര്യതയെ ബാധിച്ചിട്ടില്ലെന്നാണ് പ്യൂ റിസർച്ച് സെന്ററിന്റെ കണ്ടെത്തൽ.എന്നാൽ അത് സമയം കേരളമടക്കം ഉൾപ്പെടുന്ന രാജ്യത്തിന്റെ കിഴക്കൻ സംസ്ഥാനങ്ങളിൽ സ്വീകര്യതയ്ക്ക് ചെറിയ തോതിൽ കുറവ് വന്നതെന്നും സർവ്വേ റിപ്പോർട്ട് വ്യക്തമാക്കുന്നു. മോദിക്ക് ജനങ്ങൾക്കിടയിൽ മികച്ച സ്വീകാര്യതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ തമിഴ്‌നാടും കർണാടകവും അടക്കമുള്ളവ ഉണ്ടെങ്കിലും കേരളം ഉൾപ്പെട്ടിട്ടില്ല.

രാജ്യത്തിന്റെ സാമ്പത്തിക നിലയെ കുറിച്ച് അഭിപ്രായം ആരാഞ്ഞതിൽ പത്തിൽ എട്ട് പേരും മികച്ചതെന്നായിരുന്നു പ്രതികരിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ തൃപ്തികരമാണെന്ന് ആയിരുന്നു പഠനത്തിൽ പങ്കെടുത്ത പത്തിൽ ഏഴു പേരുടേയും പ്രതികരണം.