- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുള്ളറ്റ് നാശത്തിലേയ്ക്കും ബാലറ്റ് പുരോഗതിയിലേക്കും നയിക്കുമെന്നു നരേന്ദ്ര മോദി; വാഗ്ദാന പെരുമഴയുമായി പ്രധാനമന്ത്രിയുടെ ബിഹാർ തെരഞ്ഞെടുപ്പു റാലി; രാജ്യത്തിന്റെ വളർച്ചയ്ക്ക് ബിഹാറിന്റെ വികസനം അനിവാര്യമെന്നും മോദി
ബാങ്ക: ബുള്ളറ്റ് നാശത്തിലേയ്ക്കും ബാലറ്റ് പുരോഗതിയിലേക്കും നയിക്കുമെന്നു നരേന്ദ്ര മോദി. ബിഹാർ തെരഞ്ഞെടുപ്പു റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. ഝാർഖണ്ഡ് അതിവേഗം പുരോഗതിയിലേയ്ക്ക് നീങ്ങുമ്പോൾ ബിഹാർ വികസന മുരടിപ്പിലാണെു പ്രധാനമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകൾക്ക് ശക്തമായ സ്വാധീനമുള്ള ബിഹാറിലെ ബാങ്കയിലായിരുന്നു പ്രധാനമന്ത്
ബാങ്ക: ബുള്ളറ്റ് നാശത്തിലേയ്ക്കും ബാലറ്റ് പുരോഗതിയിലേക്കും നയിക്കുമെന്നു നരേന്ദ്ര മോദി. ബിഹാർ തെരഞ്ഞെടുപ്പു റാലിയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം. ഝാർഖണ്ഡ് അതിവേഗം പുരോഗതിയിലേയ്ക്ക് നീങ്ങുമ്പോൾ ബിഹാർ വികസന മുരടിപ്പിലാണെു പ്രധാനമന്ത്രി പറഞ്ഞു.
മാവോയിസ്റ്റുകൾക്ക് ശക്തമായ സ്വാധീനമുള്ള ബിഹാറിലെ ബാങ്കയിലായിരുന്നു പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് റാലി. ബിഹാർ ജനതയ്ക്കു നിരവധി വാഗ്ദാനങ്ങളും അദ്ദേഹം നൽകി.
15 വർഷം മുമ്പ് ബിഹാറിന്റെ ഭാഗമായിരുന്നു ഝാർഖണ്ഡ്. കഴിഞ്ഞ വർഷം ലോകബാങ്ക് സർവെയിൽ വളർച്ചയുടെ കാര്യത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ 29ാം സ്ഥാനത്തായിരുന്നു ഝാർഖണ്ഡ്. ബിഹാർ 27ാം സ്ഥാനത്തും. എന്നാൽ ബിഹാർ അതേ സ്ഥാനത്ത് തുടരുമ്പോൾ ഝാർഖണ്ഡ് മൂന്നാം സ്ഥാനത്തെത്തിയെന്നും ഇത് ഝാർഖണ്ഡിലെ ബിജെപി സർക്കാരിന്റെ ഭരണമികവിനെയാണ് കാണിക്കുന്നതെന്നും മോദി അവകാശപ്പെട്ടു.
വെടിയുണ്ടകൾ നാശം മാത്രമേ ഉണ്ടാക്കൂ എന്നും ബാലറ്റാണ് പുരോഗതിയുണ്ടാക്കുകയെന്നും നക്‌സൽ പ്രസ്ഥാനങ്ങളിലേയ്ക്ക് പോകുന്ന യുവാക്കൾ മനസിലാക്കണമെന്ന് മോദി ആവശ്യപ്പെട്ടു. ഫ്യൂഡലിസം, കാപ്പിറ്റലിസം, ഗുണ്ടായിസം, ജാതീയത, ഇതെല്ലാം കണ്ട് മടുത്ത ബിഹാർ ഇനി വികസനത്തിനും പുരോഗതിക്കും വോട്ട് ചെയ്യണമെന്ന് മോദി ആവശ്യപ്പെട്ടു.
വാഗ്ദാനം ചെയ്ത വികസനമൊന്നും കൊണ്ടുവരാതെ നിതീഷ് കുമാർ ബിഹാറിലെ ജനങ്ങളെ വഞ്ചിച്ചെന്നും മോദി കുറ്റപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി നിതീഷ് കുമാർ നിങ്ങൾക്ക് വൈദ്യതി തരാമെന്ന് വാഗ്ദാനം ചെയ്തില്ലേ? എന്നിട്ട് അത് കിട്ടിയോ എന്ന് മോദി ജനങ്ങളോട് ചോദിച്ചു. തിരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചാൽ അതിനർത്ഥം ബിഹാറിന് ഇക്കൊല്ലം രണ്ട് ദീപാവലി എന്നായിരിക്കുമെന്ന് മോദി പറഞ്ഞു. 2022നകം സംസ്ഥാനത്തെ എല്ലാ വീട്ടിലും വൈദ്യുതിയെത്തിക്കുമെന്നും മോദി വാഗ്ദാനം ചെയ്തു.
രാഷ്ട്രീയത്തിനും തിരഞ്ഞെടുപ്പുകൾക്കും അതിന്റേതായ സ്ഥാനമുണ്ടെങ്കിലും ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയുടെ മുൻഗണന രാജ്യത്ത് അവഗണിക്കപ്പെട്ടു കിടക്കുന്ന ജനങ്ങളുടെ പുരോഗതി തന്നെയാണെന്നും മോദി വ്യക്തമാക്കി. ബിഹാർ വികസിക്കാതെ ഇന്ത്യയ്ക്ക് വികസിക്കാനാകില്ല. ബിഹാറിന്റെ സുസ്ഥിരവികസനം ഉറപ്പുവരുത്തുന്നതിന് പ്രതിജ്ഞാബദ്ധരാണ് എന്റെ ടീം. ബിഹാറിന്റെ വികസനത്തിനായി 1.25 ലക്ഷം കോടി രൂപയുടെ ഒരു ചെക്ക് ഞാൻ അയച്ചു കൊടുത്താൽ നിലവിലുള്ള സംസ്ഥാന സർക്കാർ അത് എനിക്കുതന്നെ തിരിച്ചയയ്ക്കുമെന്നതാണ് ഇവിടുത്തെ സ്ഥിതി. യുവാക്കൾക്ക് ജോലി ലഭ്യമാക്കുക, കർഷകർക്ക് അനുകൂലമായ നയങ്ങൾ രൂപീകരിക്കുക, രാഷ്ട്ര നിർമ്മാണത്തിൽ സ്ത്രീകളുടെ സംഭവനകൾ ഉറപ്പാക്കുക തുടങ്ങിയവയാണ് നമ്മുടെ അജണ്ടയിലുള്ള പ്രധാന കാര്യങ്ങളെന്നും മോദി പറഞ്ഞു.