സോഷ്യൽമീഡിയകളെ ഫലപ്രദവും തന്ത്രപരവുമായി ഉപയോഗിച്ച് ഭരണത്തിലേറിയ രാജ്യതന്ത്രജ്ഞനാണ് മോദി. മോദിയുടെ അമേരിക്കൻ സന്ദർശനത്തെ തുടർന്ന് അദ്ദേഹത്തിന് അമേരിക്കയിലും ഫേസ്‌ബുക്ക് ആരാധകർ ഏറി വരികയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇതിൽ പ്രമുഖ പത്രമായ ന്യൂർക്ക് ടൈംസ് പോലും അത്ഭുതപ്പെടുകയാണ്.

യുഎസിലെ പല നേതാക്കൾക്കുള്ളതിനേക്കാൾ അമേരിക്കൻ ആരാധകർ നമോയ്ക്കുണ്ടത്രെ. അതായത് ഇക്കാര്യത്തിൽ യുഎസ് കോൺഗ്രസിലെ നിലവിലുള്ള മെമ്പർമാർ, ഗവൺർമാർ, മറ്റ് രാഷ്ട്രീയ നേതാക്കന്മാർ തുടങ്ങിയവരെ മോദി കടത്തി വെട്ടിയിരിക്കുന്നു.

കഴിഞ്ഞ ബുധനാഴ്ചത്തെ കണക്കുകൾ പ്രകാരം മോദിയുടെ അമേരിക്കയിലെ ഫേസ്‌ബുക്ക് ആരാധകരുടെ എണ്ണം 170,529 ആയിരിക്കുന്നു. ഇത് 21 അമേരിക്കൻ ഇലക്ടഡ് ഒഫീഷ്യലുകൾ, നിലവിലുള്ള സ്ഥാനാർത്ഥികൾ എന്നിവരേക്കാൾ മേലെയാണ്. സോഷ്യൽ മീഡിയ അക്കൗണ്ടുകളെ ട്രാക്ക് ചെയ്യുന്ന സൈറ്റായ സോഷ്യൽബാങ്കേർസാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്. ന്യൂ ജഴ്‌സിയിലെ റിപ്പബ്ലിക്കൻ ഗവർണറായ ക്രിസ് ക്രിസ്റ്റി, നെവാദയിൽ നിന്നുള്ള സെനറ്റ് മെജോറിറ്റി ലീഡറായ ഹാരി റെയ്ഡ് തുടങ്ങിയവരെ മോദി ഇക്കാര്യത്തിൽ പിന്നിലാക്കിയിരിക്കുന്നു. ഈ വർഷമാദ്യം സോഷ്യൽ മീഡിയകളെ തന്റെ പ്രധാന പ്രചാരണ മാദ്ധ്യമമാക്കി വിജയകരമായി ഉപയോഗിച്ചതിന് പുറമെ ഇപ്പോൾ തന്റെ ഓഫീസിന്റെ മുഖ്യ ആശയവിനിമയ മാർഗമായും അദ്ദേഹം സോഷ്യൽ മീഡിയയെ ഉപയോഗിക്കുന്നുണ്ട്. ഇക്കാരണങ്ങളാണ് യുഎസിലെ സോഷ്യൽ മീഡിയയിലും മോദി തരംഗമുണ്ടായിരി്കകുന്നത്.

ാഡിസൺ സ്‌ക്വയറിലെ മോദിയുടെ പരിപാടിക്കും സോഷ്യൽ മീഡിയകളിൽ വൻ പ്രചാരമുണുണ്ടായത്. ഈ പരിപാടി മൂലം പല യുഎസ് നേതാക്കളുടെയും പ്രശസ്തി വർധിക്കാനും കാരണമായിട്ടുണ്ട്. ഈ പരിപാടിയിൽ പങ്കെടുത്ത യുഎസ് കോൺഗ്രസിലെ ചില മെമ്പർമാർ മോദിക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്ത് ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയയിലിട്ട് ശ്രദ്ധേയരാകാനും ശ്രമം നടത്തിയിരുന്നു. ഉദാഹരണമായി ഡെമോക്രാറ്റായ തുൾസി ഗബ്ബാർഡ് മോദിക്കൊപ്പം ഫോട്ടോയെടുത്ത് ട്വിറ്ററിലിട്ടതിന് ശേഷം ഗബ്ബാർഡിന് ഒരു ദിവസത്തിന് ശേഷം 767 ഫോളോവേർസ് വർധിച്ചിരുന്നു.

മോദിയുടെ ഫേസ്‌ബുക്ക് ഫോളോവേർസിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇതിന് പുറമെ 21 രാജ്യങ്ങളിൽ നിന്നായി മോദിക്ക് ഫേസ്‌ബുക്കിൽ ഫോളോവേർസുണ്ട്. ഈജിപ്ത്, ഫിലിപ്പിൻസ്, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങലും അതിലുൾപ്പെടുന്നു. അമേരിക്കയിലെ നേതാക്കൾക്ക് സോഷ്യൽ മീഡിയയുടെ അടിസ്ഥാനം വളരെയേറെയുണ്ട്. ഇതിൽ മുന്നിൽ നിൽക്കുന്നത് പ്രസിഡന്റ് ഒബാമയാണ്.

അമേരിക്കക്ക് പുറത്താണ് അദ്ദേഹത്തിന് കൂടുതൽ ആരാധകരുള്ളത്. ഇവരുടെ എണ്ണം 37.8 ദശലക്ഷം വരും. എന്നാൽ അമേരിക്കയിൽ അദ്ദേഹത്തിന് 15.1 ദശലക്ഷം ഫേസ്‌ബുക്ക് ആരാധകരാണുള്ളത്. റിക്കിപെറി, വെൻഡി ഡേവിസ്, ഗ്രെഗ് അബ്ബോട്ട്, ജൻ ബ്രീവെൽ തുടങ്ങിയ അമേരിക്കൻ നേതാക്കൾക്കും ഫേസ്‌ബുക്ക് ആരാധകരേറെയുണ്ട്