- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമറോണും എലിസബത്ത് രാജ്ഞിയും പ്രത്യേക വിരുന്നൊരുക്കി കാത്തിരിക്കുന്നു; ജാഗ്വാർ, ലാൻഡ് റോവർ ഫാക്ടറിയിലും സന്ദർശനം; വെംബ്ലി സ്റ്റേഡിയത്തിൽ മോദി ആരാധന അതിരുകടന്നാൽ സംഘാടകർ പിഴ അടക്കേണ്ടിവരും; മോദിയെ കാത്ത് ബ്രിട്ടൻ
ലണ്ടൻ: കാമറോണും എലിസബത്ത് രാജ്ഞിയും പ്രത്യേക വിരുന്നൊരുക്കി കാത്തിരിക്കുന്നു; ജാഗ്വാർ, ലാൻഡ് റോവർ ഫാക്ടറിയിലും സന്ദർശനം; വെംബ്ലി സ്റ്റേഡിയത്തിൽ മോദി ആരാധന അതിരുകടന്നാൽ സംഘാടകർ പിഴ അടക്കേണ്ടിവരും; മോദിയെ കാത്ത് ബ്രിട്ടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടീഷ് സന്ദർശനം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടനിലെ
ലണ്ടൻ: കാമറോണും എലിസബത്ത് രാജ്ഞിയും പ്രത്യേക വിരുന്നൊരുക്കി കാത്തിരിക്കുന്നു; ജാഗ്വാർ, ലാൻഡ് റോവർ ഫാക്ടറിയിലും സന്ദർശനം; വെംബ്ലി സ്റ്റേഡിയത്തിൽ മോദി ആരാധന അതിരുകടന്നാൽ സംഘാടകർ പിഴ അടക്കേണ്ടിവരും; മോദിയെ കാത്ത് ബ്രിട്ടൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടീഷ് സന്ദർശനം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്രിട്ടനിലെ ബിജെപി ഘടകം. വെംബ്ലി സ്റ്റേഡിയത്തിൽ മോദിക്ക് നൽകുന്ന സ്വീകരണത്തിൽ വിവിധ സംഘടനകളുമായി ചേർന്ന് ജനപങ്കാളിത്തം ഉറപ്പിക്കാനുള്ള തിരക്കിലാണ് സംഘാടകർ. ഇസ്‌കോൺ, സ്വാമി നാരായൺ മന്ദിർ, ഇന്ത്യൻ മുസ്ലിം ഫെഡറേഷൻ തുടങ്ങിയ സംഘടനകൾ മോദിയെ സ്വീകരിക്കാൻ രംഗത്തുണ്ട്.
എന്നാൽ, വെംബ്ലി സ്‌റ്റേഡിയത്തിലെ ചടങ്ങിന് കർശന നിയന്ത്രണങ്ങളാണ് അധികൃതർ ഏർപ്പെടുത്തിയിട്ടുള്ളത്. ഈ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ സംഘാടകർ കനത്ത പിഴ അടയ്‌ക്കേണ്ടിവരും. സ്റ്റേഡിയത്തിലെ കളിസ്ഥലത്തേയ്ക്ക് കടക്കരുതെന്നതാണ് പ്രധാന നിർദ്ദേശം. ആരെങ്കിലും മൈതാനത്ത് ഇറങ്ങുകയാണെങ്കിൽ അതിന് സംഘാടകർ പിഴയടക്കേണ്ടിവരും. നവംബർ 17-ന് ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ സൗഹൃദ ഫുട്‌ബോൾ മത്സരം നടക്കേണ്ടതിനാൽ, മൈതാനത്തിന് പൂർണ സുരക്ഷ നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ, നിയന്ത്രണങ്ങളുണ്ടെങ്കിലും സ്വീകരണത്തെ അതൊന്നും ബാധിക്കില്ലെന്ന് സംഘാടകർ പറയുന്നു. ചടങ്ങിനുള്ള ടിക്കറ്റ് വിതരണം വെംബ്ലിയിൽ ആരംഭിച്ചുകഴിഞ്ഞു. വിശിഷ്ടാതിഥിതൾക്കുള്ള ക്ഷണപത്രങ്ങൾ ഇതിനകം അയച്ചുകഴിഞ്ഞു. 55,000 പേരെങ്കിലും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ കരുതുന്നത്. വിവിധ സംഘടനകൾ മോദിയെ വരവേൽക്കാനുള്ള പരിപാടികൾക്ക് അവസാന രൂപം നൽകുകയാണിപ്പോൾ.
മോദിയുടെ ബ്രിട്ടൻ സന്ദർശനത്തിന്റെ പ്രത്യേകതകളിലൊന്ന് അദ്ദേഹത്തിന്റെ ജാഗ്വാർ ലാൻഡ് റോവർ ഫാക്ടറി സന്ദർശനമാണ്. ടാറ്റ സ്വന്തമാക്കിയതോടെ ഇന്ത്യൻ സ്ഥാപനമായി മാറിയ ടാറ്റ മോട്ടോഴ്‌സ് ഫാക്ടറിയിൽ നവംബർ 13-നോ 14-നോ ആകും മോദി സന്ദർശിക്കുക. ജോലി തേടി ബ്രിട്ടനിലെത്തുന്നവരാണ് ഇന്ത്യക്കാർ എന്ന കാഴ്ചപ്പാട് അവസാനിപ്പിക്കുന്നതാകും മോദിയുടെ സന്ദർശനമെന്ന് ബിജെപി ബ്രിട്ടീഷ് ഘടകം കരുതുന്നു. ബ്രിട്ടീഷുകാർക്ക് ജോലി നൽകാനും ഇന്ത്യയ്ക്കാവും എന്ന് ഇതിലൂടെ തെളിയിക്കാനാവുമെന്ന് അവർ പറയുന്നു.
നവംബർ 12-നാണ് മോദി ബ്രിട്ടനിലെത്തുന്നത്. ബ്രിട്ടീഷ് പാർലമെന്റംഗങ്ങളെ അഭിസംബോധന ചെയ്യുന്ന മോദി അന്നു വൈകിട്ട് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ ഔദ്യോഗിക വസതിയിൽ അത്താഴ വിരുന്നിനെത്തും. പിറ്റേന്ന് മോദിക്കുവേണ്ടി ഉച്ചഭക്ഷണം ഒരുക്കുന്നത് എലിസബത്ത് രാജ്ഞിയാണ്. അതിനുശേഷമാകും വെംബ്ലി സ്‌റ്റേഡിയത്തിലെത്തുക.
മോദിയുടെ സന്ദർശനം ചരിത്രസംഭവമാക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനിൽ ഒരുക്കങ്ങൾ സജീവമാണ്. ബ്രിട്ടീഷ് മണ്ണിൽ ഒരു വിദേശ നേതാവിന് ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമായിരിക്കും ലണ്ടനിൽ ലഭിക്കുകയെന്ന് ഉറപ്പാക്കുന്നത്. ഓരോ രാജ്യത്തും എത്തുമ്പോൾ ലോക മാദ്ധ്യമങ്ങളിൽ തന്നെ തലക്കെട്ട് സൃഷ്ടിക്കുന്ന മോദി ബ്രിട്ടണിൽ എത്തും മുന്നേ തന്നെ മാദ്ധ്യമ ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്. അത്രയ്ക്ക് അമ്പരപ്പിക്കുന്ന തരത്തിലുള്ള മുന്നോരുക്കമാണ് ബ്രിട്ടണിലെ ഇന്ത്യൻ സമൂഹം നടത്തി ക്കൊണ്ടിരിക്കുന്നത്. മോദിയുടെ സന്ദർശനത്തിലൂടെ ഇന്ത്യൻ സമൂഹത്തിന്റെ കരുത്തു ബ്രിട്ടീഷ് ജനതയെ കാട്ടിക്കൊടുക്കുക എന്ന ദേശീയതയിൽ ഊന്നിയ വരവേൽപ്പിനു മുൻപൊരിക്കലും ഒരു പ്രധാനമന്ത്രിക്കും ബ്രിട്ടന്റെ മണ്ണിൽ കിട്ടാത്ത സ്വാഗതം ഒരുക്കിയാണ് ബ്രിട്ടീഷ് ഇന്ത്യൻ സമൂഹം തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നത്.
മോദിയുടെ സ്വീകരണത്തിന് ചുക്കാൻ പിടിക്കുന്ന ഉത്തരേന്ത്യൻ വംശജർ നിയന്ത്രിക്കുന്ന നാലു സംഘടനകളും അഹോരാത്രം ജോലികൾ ഏറ്റെടുക്കുകയാണ്. ദിവസവും എന്ന നിലയിൽ കൂടിയലോചനകളും പുരോഗമിക്കുന്നു. ടൂ നെഷൻസ്, വൺ ഗ്ലോറിയാസ് ഫ്യൂച്ചർ എന്ന സന്ദേശവും ആയാണ് നവംബർ 13 ന് വെംബ്ലി സ്റ്റേഡിയത്തിൽ അര ലക്ഷത്തിലേറെ പേര് തടിച്ചു കൂടുക. വെബ്ലിയിൽ എത്താൻ കഴിയാതെ പോകുന്ന 3 ലക്ഷം പേരെങ്കിലും പാതയോരങ്ങളിൽ മോദിക്കായി വരവേൽപ്പ് നൽകാൻ തടിച്ചു കൂടുമെന്നും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ 10 വർഷമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബ്രിട്ടീഷ് മണ്ണിൽ കാലു കുത്തിയിട്ടില്ല എന്നാ യഥാർത്ഥ്യം മുന്നിൽ നിൽക്കെ മോദിയുടെ വരവിനു മുൻപ് പ്രതീക്ഷിച്ചതിൽ കവിഞ്ഞ പ്രാധാന്യം കൈവന്നിരിക്കുകയാണ്.
അധികാരം ഏറ്റു ഒരു വർഷം പിന്നിട്ടപ്പോഴേക്കും 26 രാജ്യങ്ങളിൽ സന്ദർശനം നടത്തിയ മോദിയുടെ 27 ാം മത് വിദേശ രാജ്യ സന്ദർശനം ആയിരിക്കും ബ്രിട്ടണിലേത്. മുഖ്യമായും ആർട്ട് ഓഫ് ലിവിങ്ങ്, ഇസ്‌കോൺ, സ്വാമിനാരായൺ മന്ദിർ, ഇന്ത്യൻ മുസ്ലിം ഫെഡറേഷൻ എന്നീ സംഘടനകളാണ് സ്വീകരണ പരിപാടിയുടെ കടിഞ്ഞാൻ ഏറ്റെടുത്തിരിക്കുന്നത്. ഇവരോടൊപ്പം തോളോട് തോൾ ചേർന്ന് 400 വിവിധ ഇന്ത്യൻ ഗ്രൂപ്പുകളും ആളെക്കൂട്ടാൻ രംഗത്തുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 കണക്കിന് മലയാളികളും സ്വീകരണ പരിപാടിയിൽ മോദിയെ കാണാൻ വെംബ്ലിയിൽ എത്തും.
രാജ്യത്തു ലഭിക്കാവുന്ന ഏറ്റവും മികച്ച ഇന്ത്യൻ ആർട്ടിസ്റ്റുികളുടെ നേതൃത്വത്തിൽ ആകും കലാപരിപാടികൾ അരങ്ങേറുക. ദീപാവലി ആഘോഷ വേള കൂടി ആയതിനാൽ സ്വീകരണത്തിന് അഴക് ഏറും എന്നാണ് സംഘാടകരുടെ വിലയിരുത്തൽ. സ്വീകരണ രാവിനെ ഇരുളാൻ അനുവദിക്കാതെ വെളിച്ചത്തിൽ കുളിപ്പിക്കാൻ ആണ് പദ്ധതി. ബ്രിട്ടൺ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം വെടിക്കെട്ടിനും വെംബ്ലിയുടെ ആകാശം ഒരുങ്ങുകയാണ്. ബ്രിട്ടീഷുകാർ ഉറങ്ങാതെ വെടിമരുന്നു പ്രകടനം ആസ്വദിക്കുന്ന ഗേ ഫോക് നൈറ്റിനെ തോൽപ്പിക്കുന്നതാവും മോദിയുടെ സ്വീകരണ രാവ് എന്നും സംഘാടകരുടെ വിലയിരുത്തൽ.