- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടുകൊല്ലം കൊണ്ട് ധൂർത്ത് ഒഴിവാക്കിയും മോഷണം നിയന്ത്രിച്ചും ഇന്ത്യ ലാഭിച്ചത് 36,000 കോടി! മോദിയുടെ ഖത്തർ പ്രസംഗത്തിൽ ആവേശം കൊണ്ട് പ്രവാസികൾ
സർക്കാർ തലത്തിലെ ധൂർത്ത് ഒഴിവാക്കിയും പദ്ധതികളിൽനിന്ന് മോഷ്ടിക്കപ്പെടുന്ന പണം നിയന്ത്രിച്ചും ഓരോ വർഷവും ഇന്ത്യ ലാഭിച്ചത് 36,000 കോടി വീതം. ഖത്തറിലെ ഇന്ത്യൻ പ്രവാസികളെ ആവേശം കൊള്ളിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ സർക്കാരിന്റെ രണ്ടുവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. സർക്കാർ പദ്ധതികളിൽനിന്ന് അഴിമതി തുടച്ചുനീക്കുകയാണ് തന്റെ സർക്കാരിന്റെ പരമപ്രധാനമായ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉപരിതലത്തിലെ അഴിമതി മാത്രമാണ് ഇപ്പോൾ തടനായിട്ടുള്ളത്. ആഴത്തിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുള്ള ശുചീകരണം ശേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങൾ മധുരം നൽകാത്ത അമ്മയോട് മക്കൾ പിണങ്ങുന്നതുപോലെയാണെന്ന് മോദി പറഞ്ഞു. ഉദ്യോഗസ്ഥ ലോകത്ത് പലരുടെയും മധുരമാണ് ഞാൻ ഇല്ലാതാക്കിയത്. അതിന്റെ വിഷമം പലർക്കുമുണ്ടെന്നറിയാം. എന്നാൽ ഈ പ്രശ്‌നങ്ങളൊന്നും സർക്കാരിനെ ബാധിക്കില്ല. ജനങ്ങളുടെ സ്‌നേഹത്തിനാണ് ഞാൻ പരമ പ്രാധാന്യം നൽകുന്നത്-മോദി പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിൽ സത്യസന്ധതയ
സർക്കാർ തലത്തിലെ ധൂർത്ത് ഒഴിവാക്കിയും പദ്ധതികളിൽനിന്ന് മോഷ്ടിക്കപ്പെടുന്ന പണം നിയന്ത്രിച്ചും ഓരോ വർഷവും ഇന്ത്യ ലാഭിച്ചത് 36,000 കോടി വീതം. ഖത്തറിലെ ഇന്ത്യൻ പ്രവാസികളെ ആവേശം കൊള്ളിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തന്റെ സർക്കാരിന്റെ രണ്ടുവർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. സർക്കാർ പദ്ധതികളിൽനിന്ന് അഴിമതി തുടച്ചുനീക്കുകയാണ് തന്റെ സർക്കാരിന്റെ പരമപ്രധാനമായ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉപരിതലത്തിലെ അഴിമതി മാത്രമാണ് ഇപ്പോൾ തടനായിട്ടുള്ളത്. ആഴത്തിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുള്ള ശുചീകരണം ശേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങൾ മധുരം നൽകാത്ത അമ്മയോട് മക്കൾ പിണങ്ങുന്നതുപോലെയാണെന്ന് മോദി പറഞ്ഞു. ഉദ്യോഗസ്ഥ ലോകത്ത് പലരുടെയും മധുരമാണ് ഞാൻ ഇല്ലാതാക്കിയത്. അതിന്റെ വിഷമം പലർക്കുമുണ്ടെന്നറിയാം. എന്നാൽ ഈ പ്രശ്‌നങ്ങളൊന്നും സർക്കാരിനെ ബാധിക്കില്ല. ജനങ്ങളുടെ സ്‌നേഹത്തിനാണ് ഞാൻ പരമ പ്രാധാന്യം നൽകുന്നത്-മോദി പറഞ്ഞു.
ഉദ്യോഗസ്ഥ തലത്തിൽ സത്യസന്ധതയും സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവരാനാണ് സർക്കാർ ശ്രമിച്ചത്. പദ്ധതികളിൽനിന്ന് മോഷ്ടിക്കപ്പെടുന്ന പണം നിയന്ത്രിച്ചതുവഴി മാത്രം ഓരോ വർഷവും 36,000 കോടി രൂപ വീതം സമ്പാദിക്കാനായി. നിങ്ങൾക്കിത് വിശ്വസിക്കാനാകുമോ എന്ന് മോദിയുടെ ചോദ്യത്തെ കരഘോഷത്തോടെയാണ് പ്രവാസികൾ സ്വീകരിച്ചത്.
രാജ്യത്തെ 1.62 വ്യാജ റേഷൻ കാർഡുകൾ പിടിച്ചെടുത്തു. ധാന്യങ്ങൾക്കും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും സബ്‌സിഡികൾ നേരിട്ടാക്കിയതോടെ കോടികൾ സർക്കാരിന് ലാഭിക്കാനായി. അഴിമതി നമ്മുടെ രാജ്യത്തെ കാർന്നുതിന്നുകയായിരുന്നു. അതിപ്പോൾ ഇല്ലാതായി. ഇന്ന് ലോകരാജ്യങ്ങൾ ഇന്ത്യയെ ബഹുമാനത്തോടെ ഉറ്റുനോക്കുന്ന അവസ്ഥ സൃഷ്ടിക്കാനായെന്നും മോദി പറഞ്ഞു.