- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോളിൽ കല്ല് കെട്ടിത്തൂക്കിയതിനുശേഷം താറാവിനെപ്പോലെ നടത്തിച്ചു; സ്‌കൂളിലെത്താൻ താമസിച്ചതിന് 'താറാവുനടത്ത'ത്തിന് ശിക്ഷിക്കപ്പെട്ട പത്താംക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു; ചെന്നൈയിൽ സ്‌കൂൾ പ്രിൻസിപ്പലും കായികാധ്യാപകനും അറസ്റ്റിൽ
ചെന്നൈ: സ്‌കൂളിലെത്താൻ താമസിച്ചതിന് 'താറാവുനടത്ത'ത്തിന് ശിക്ഷിക്കപ്പെട്ട പത്താംക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പെരമ്പൂരിലെ സ്വകാര്യ സ്‌കൂളിന്റെ പ്രിൻസിപ്പലും കായികാധ്യാപകനും അറസ്റ്റിലായി. ചെന്നൈ പെരമ്പൂരിലുള്ള മുരളിയുടെ മകൻ നരേന്ദ്രനാണ് മരിച്ചത്. നരേന്ദ്രനടക്കം ആറുവിദ്യാർത്ഥികളെയാണ് സ്‌കൂളിനുചുറ്റും താറാവ് നടക്കുന്നതുപോലെ നടക്കാൻ ശിക്ഷിച്ചത്. കാൽമുട്ട് മടക്കി നടക്കുന്നതിനിടെ കുഴഞ്ഞുവീണ നരേന്ദ്രൻ മരിക്കുകയായിരുന്നു. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ അരുൾസ്വാമി, കായികാധ്യാപകൻ ജയസിങ് എന്നിവരെ തിരുവികനഗർ പൊലീസ് അറസ്റ്റുചെയ്തത്. അച്ഛനമ്മമാർ നൽകിയ പരാതിയെത്തുടർന്നായിരുന്നു നടപടി. വൈകിയെത്തിയവരെ സ്‌കൂളിനുചുറ്റും മൂന്നുതവണ താറാവുനടത്തത്തിനാണ് ശിക്ഷിച്ചത്. ഇതിന് ശ്രമിക്കുന്നതിനിടെ മൂന്നുവിദ്യാർത്ഥികൾ കുഴഞ്ഞു വീണു. എഴുന്നേൽക്കാൽപോലും പറ്റാതായ നരേന്ദ്രനെ ഉടൻതന്നെ സ്റ്റാൻലി മെഡിക്കൽ കോേളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്‌കൂൾ അസംബ്ലിയിൽ നിൽക്കുമ്പോൾ കുഴഞ്ഞുവീണെന്നാണ് അധി
ചെന്നൈ: സ്‌കൂളിലെത്താൻ താമസിച്ചതിന് 'താറാവുനടത്ത'ത്തിന് ശിക്ഷിക്കപ്പെട്ട പത്താംക്ലാസ് വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പെരമ്പൂരിലെ സ്വകാര്യ സ്‌കൂളിന്റെ പ്രിൻസിപ്പലും കായികാധ്യാപകനും അറസ്റ്റിലായി.
ചെന്നൈ പെരമ്പൂരിലുള്ള മുരളിയുടെ മകൻ നരേന്ദ്രനാണ് മരിച്ചത്. നരേന്ദ്രനടക്കം ആറുവിദ്യാർത്ഥികളെയാണ് സ്‌കൂളിനുചുറ്റും താറാവ് നടക്കുന്നതുപോലെ നടക്കാൻ ശിക്ഷിച്ചത്. കാൽമുട്ട് മടക്കി നടക്കുന്നതിനിടെ കുഴഞ്ഞുവീണ നരേന്ദ്രൻ മരിക്കുകയായിരുന്നു. സംഭവത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ അരുൾസ്വാമി, കായികാധ്യാപകൻ ജയസിങ് എന്നിവരെ തിരുവികനഗർ പൊലീസ് അറസ്റ്റുചെയ്തത്. അച്ഛനമ്മമാർ നൽകിയ പരാതിയെത്തുടർന്നായിരുന്നു നടപടി.
വൈകിയെത്തിയവരെ സ്‌കൂളിനുചുറ്റും മൂന്നുതവണ താറാവുനടത്തത്തിനാണ് ശിക്ഷിച്ചത്. ഇതിന് ശ്രമിക്കുന്നതിനിടെ മൂന്നുവിദ്യാർത്ഥികൾ കുഴഞ്ഞു വീണു. എഴുന്നേൽക്കാൽപോലും പറ്റാതായ നരേന്ദ്രനെ ഉടൻതന്നെ സ്റ്റാൻലി മെഡിക്കൽ കോേളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്‌കൂൾ അസംബ്ലിയിൽ നിൽക്കുമ്പോൾ കുഴഞ്ഞുവീണെന്നാണ് അധികൃതർ അറിയിച്ചതെന്ന് നരേന്ദ്രന്റെ അച്ഛനമ്മമാർ പറഞ്ഞു. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചതിനുശേഷമാണ് തങ്ങളെ വിവരമറിയിച്ചതെന്നും ഇവർ ആരോപിച്ചു.
തോളിൽ കല്ല് കെട്ടിത്തൂക്കിയതിനുശേഷമാണ് താറാവിനെപ്പോലെ നടത്തിച്ചതെന്ന് സഹപാഠികൾ മൊഴിനൽകി. ആവർത്തിച്ച് ക്ഷമാപണം നടത്തിയിട്ടും ശിക്ഷനടപ്പാക്കിയെന്നാണ് വെളിപ്പെടുത്തൽ. കായികാധ്യാപകൻ ജയസിങാണ് ശിക്ഷ നടപ്പാക്കിയത്.