- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചായ വിൽപ്പനക്കാരൻ എന്ന് മോദിയെ ആദ്യം വിശേഷിപ്പിച്ച് അപമാനിച്ചു; മോദിയുടെ ജാതി ചൂണ്ടിക്കാട്ടിയും കളിയാക്കി; എന്നിട്ടും സീറ്റ് കിട്ടാതെ എസ് പി വിട്ടപ്പോൾ നരേഷ് അഗർവാൾ ബിജെപിക്ക് പ്രിയങ്കരൻ; പാർട്ടി ആസ്ഥാനത്ത് വിളിച്ച് അനുഗ്രഹം നൽകി നേതാക്കളുടെ സ്വീകരണം; വാവിട്ട വാക്കുകളെ വിമർശിച്ച് സുഷമാ സ്വരാജ്
ന്യൂൽഹി: ചായവിൽപ്പനക്കാരൻ രാജ്യം ഭരിക്കാൻ യോഗ്യനല്ലെന്ന് പ്രധാനമന്ത്രി മോദിക്കെതിരേ ആക്ഷേപം ഉയർത്തിയത് സമാജ് വാദി പാർട്ടിയുടെ നരേഷ് അഗർവാളായിരുന്നു. മോദിക്കെതിരേ അടുത്തിടെ നടത്തിയ ജാതിപരാമർശവും വിവാദമായിരുന്നു. എന്നിട്ടും സമാജ് വാദി പാർട്ടിയെ ഞെട്ടിച്ച് ജനറൽസെക്രട്ടറിയും മുതിർന്ന രാജ്യസഭാംഗവുമായ നരേഷ് അഗർവാൾ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇരു കൈയും നീട്ടി സ്വീകരിച്ചു. നരേഷ് അഗർവാൾ ഉൾപ്പടെ ആറു സമാജ് വാദി പാർട്ടി അംഗങ്ങളുടെ ഒഴിവാണ് ഉത്തർപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് ഉണ്ടായിരിക്കുന്നത്. എന്നാൽ, ഒരാളെമാത്രം ജയിപ്പിക്കാനുള്ള അംഗബലമേ സമാജ് വാദി പാർട്ടിക്കുള്ളൂ. ആ സീറ്റിലേക്ക് ജയാബച്ചനെ അയച്ചതിലാണ് നരേഷിന്റെ പ്രതിഷേധം. ഇത് മുതലെടുക്കാനാണ് നരേഷ് അഗർവാളിനെ സ്വന്തം പാളയത്തിലേക്ക് ബിജെപി ചേർക്കുന്നത്. എന്നാൽ നരേഷിന് അംഗത്വം നൽകിയതിനെതിരേ ബിജെപി.ക്കുള്ളിൽ അസ്വസ്ഥത ഉയർത്തി. ജയാബച്ചനെതിരേ നരേഷ് നടത്തിയ ചില പരാമർശങ്ങൾക്കെതിരേ കേന്ദ്രമന്ത്രി സുഷമാ സ്വരാജ് രംഗത്തുവരികയും ചെയ്തു. തനിക്
ന്യൂൽഹി: ചായവിൽപ്പനക്കാരൻ രാജ്യം ഭരിക്കാൻ യോഗ്യനല്ലെന്ന് പ്രധാനമന്ത്രി മോദിക്കെതിരേ ആക്ഷേപം ഉയർത്തിയത് സമാജ് വാദി പാർട്ടിയുടെ നരേഷ് അഗർവാളായിരുന്നു. മോദിക്കെതിരേ അടുത്തിടെ നടത്തിയ ജാതിപരാമർശവും വിവാദമായിരുന്നു. എന്നിട്ടും സമാജ് വാദി പാർട്ടിയെ ഞെട്ടിച്ച് ജനറൽസെക്രട്ടറിയും മുതിർന്ന രാജ്യസഭാംഗവുമായ നരേഷ് അഗർവാൾ ബിജെപിയിൽ ചേർന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇരു കൈയും നീട്ടി സ്വീകരിച്ചു.
നരേഷ് അഗർവാൾ ഉൾപ്പടെ ആറു സമാജ് വാദി പാർട്ടി അംഗങ്ങളുടെ ഒഴിവാണ് ഉത്തർപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് ഉണ്ടായിരിക്കുന്നത്. എന്നാൽ, ഒരാളെമാത്രം ജയിപ്പിക്കാനുള്ള അംഗബലമേ സമാജ് വാദി പാർട്ടിക്കുള്ളൂ. ആ സീറ്റിലേക്ക് ജയാബച്ചനെ അയച്ചതിലാണ് നരേഷിന്റെ പ്രതിഷേധം. ഇത് മുതലെടുക്കാനാണ് നരേഷ് അഗർവാളിനെ സ്വന്തം പാളയത്തിലേക്ക് ബിജെപി ചേർക്കുന്നത്.
എന്നാൽ നരേഷിന് അംഗത്വം നൽകിയതിനെതിരേ ബിജെപി.ക്കുള്ളിൽ അസ്വസ്ഥത ഉയർത്തി. ജയാബച്ചനെതിരേ നരേഷ് നടത്തിയ ചില പരാമർശങ്ങൾക്കെതിരേ കേന്ദ്രമന്ത്രി സുഷമാ സ്വരാജ് രംഗത്തുവരികയും ചെയ്തു. തനിക്ക് രാജ്യസഭയിൽ വീണ്ടും അവസരം നൽകാതെ നടി ജയാബച്ചന് സമാജ് വാദി പാർട്ടിക്ക് സീറ്റു നൽകിയതിലുള്ള പ്രതിഷേധം നരേഷ് അഗർവാൾ കുറച്ചു ദിവസങ്ങളായി ഉയർത്തിയിരുന്നു. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെതിരേയായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് നരേഷ് അഗാർവാളിന്റെ ബിജെപിയിൽ ചേരൽ.
തിങ്കളാഴ്ച ബിജെപി. ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് നരേഷ് അഗർവാൾ പാർട്ടി അംഗമായത്. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ നരേഷിനെ സ്വീകരിച്ചു. തുടർന്നു നടത്തിയ വാർത്താസമ്മേളനത്തിൽ നരേഷ് നടത്തിയ പരാമർശങ്ങൾ വിവാദമായി. തനിക്ക് രാജ്യസഭയിലേക്ക് ടിക്കറ്റ് നിഷേധിച്ചെന്നും ആ ടിക്കറ്റ് സിനിമയിൽ നൃത്തംചെയ്യുന്ന ആർക്കോ നൽകിയെന്നുമായിരുന്നു നരേഷിന്റെ പരാമർശം. എന്നാൽ, ഇതിനോട് ഉടൻതന്നെ ബിജെപി. വക്താവ് സാംബിത് പത്ര വിയോജിപ്പ് രേഖപ്പെടുത്തി. തന്റെ പാർട്ടി എല്ലാ മേഖലയിലെയും ആളുകളെ ആദരിക്കുന്നുണ്ടെന്നായിരുന്നു വക്താവിന്റെ പ്രതികരണം.
തൊട്ടുപിന്നാലെ കേന്ദ്ര വിദേശകാര്യമന്ത്രിയും മുതിർന്ന ബിജെപി. നേതാവുമായ സുഷമാസ്വരാജും കടുത്തഭാഷയിൽ വിയോജിപ്പ് രേഖപ്പെടുത്തി. നരേഷ് അഗർവാളിനെ സ്വാഗതം ചെയ്യുന്നെന്നും എന്നാൽ ജയാബച്ചനെക്കുറിച്ച് നടത്തിയ പരാമർശം അനാവശ്യവും അസ്വീകാര്യവുമാണെന്നും സുഷമ ട്വിറ്ററിൽ പറഞ്ഞു. സോഷ്യൽ മീഡിയയിലും നരേഷിനെതിരേ പ്രതിഷേധം ശക്തമാണ്.



