- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓട്ടോ ഡ്രൈവറായ സഖാവ് വളച്ചെടുത്തത് പ്രണയം നടിച്ച്; പീഡന ചതി അറിഞ്ഞപ്പോൾ ബന്ധുക്കൾ ആദ്യ അറിയിച്ചത് പൊലീസിനെ; ഡിവൈഎഫ്ഐക്കാരനെ രക്ഷിക്കാൻ കള്ളക്കളി നടക്കുന്നുവെന്ന തിരിച്ചറിവിൽ പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം; വിദ്യാർത്ഥിനി മരണത്തോട് മല്ലിടുമ്പോൾ മനു മനോജിന്റെ കീഴടങ്ങൽ നാടകം; ഒടുവിൽ കേരളത്തെ ഞെട്ടിച്ച് നരിയമ്പാറ പീഡന ഇരയുടെ മരണവും
കട്ടപ്പന: ഇടുക്കി നരിയമ്പാറയിൽ പതിനാറുകാരി പീഡനത്തിന് ഇരായായി ആത്മഹത്യ ചെയ്യുമ്പോൾ വെട്ടിലാകുന്നത് സിപിഎം. ആറന്മുളയിലെ ആംബുലൻസ് പീഡനത്തിന് സമാനമായ സാഹചര്യം. ഓട്ടോറിക്ഷ ഡ്രൈവർ മനു മനോജ് (24) പീഡിപ്പിച്ച ദളിത് പെൺകുട്ടിയാണ് മരിച്ചത്.
പീഡനത്തിന് ഇരയായ ദലിത് പെൺകുട്ടി തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകനായ മനുവിനെ സംഘടനയിൽനിന്നു പുറത്താക്കിയതായി ഏരിയ കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വിവാദങ്ങൾ കൈവിട്ടു പോയപ്പോഴായിരുന്നു നടപടി. പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം മനു പല തവണ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കുളിമുറിയിൽ കയറിയ പെൺകുട്ടി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. 30 മുതൽ 40 വരെ ശതമാനം പൊള്ളലേറ്റു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മുഖത്തും കഴുത്തിന്റെ ഭാഗങ്ങളിലുമാണ് കൂടുതൽ പൊള്ളൽ. ഇതാണ് മരണകാരണമായത്.
പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചശേഷം മനു പല തവണ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും തുടക്കത്തിൽ പ്രതിയെ രക്ഷിക്കാൻ ശ്രമം നടന്നു. പ്രതിയെ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകർ പ്രകടനം നടത്തി. ഇതിന് ശേഷമാണ് പ്രതി കീഴടങ്ങിയത്. ഇതും നാടകമാണെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
മനു മനോജ് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് വീട്ടുകാർ കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പെൺകുട്ടി മരിച്ച സാഹചര്യത്തിൽ ആത്മഹത്യാ പ്രേരണ കുറ്റവും ചുമത്തും. വിവാദങ്ങൾക്കിടെ മനു മനോജ് രാവിലെ കട്ടപ്പന ഡിവൈഎസ്പിക്ക് മുന്നിൽ കീഴടങ്ങുകയായിരുന്നു. നരിയമ്പാറയിൽ ഓട്ടോ ഓടിക്കുന്ന മനു മനോജ് പ്രണയം നടിച്ചാണ് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചത്.
സംഭവം അറിഞ്ഞ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പിന്നാലെ പ്രതി ഒളിവിൽ പോയി. പൊലീസിൽ നിന്ന് നീതി കിട്ടില്ലെന്ന് മനസ്സിലാക്കിയായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം. ഇതോടെ വലിയ ചർച്ചയായി. രാഷ്ട്രീയം ഉയർന്നു. ഇതോടെ കുരുക്ക് മുറുകിയെന്ന് മനസിലാക്കി കട്ടപ്പന ഡിവൈഎസ്പിക്ക് മുന്നിൽ പ്രതി കീഴടങ്ങുകയുമായിരുന്നു.
പീരുമേട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ സബ് ജയിലിൽ റിമാൻഡ് ചെയ്തിരുന്നു. നരിയമ്പാറയിലെ സജീവ ഡിവൈഎഫ്ഐ പ്രവർത്തകനായ മനുവിനെ പീഡനപരാതി ഉയർന്ന സാഹചര്യത്തിൽ സംഘടനയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഐപിസി 376, പോക്സോ, എസ്സി എസ്ടി ആക്ടുകൾ പ്രകാരമാണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടി പീഡനത്തിനിരയായ വിവരം ബന്ധുക്കൾ പൊലീസിൽ അറിയിച്ച് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം. ഗുരുതര പരിക്ക് ജീവനെടുക്കുകയും ചെയ്തു.