- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയുമായി ചേർന്ന് നടത്തുന്ന ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ നിന്നും റഷ്യ പിന്മാറുന്നു; ചൈനയുമായി ചേർന്ന് ശൂന്യാകാശ ഗവേഷണം ശക്തമാക്കാൻ ഉറച്ച് റഷ്യ; നാസയ്ക്ക് വൻ തിരിച്ചടി
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ ( ഐഎസ്എസ്) അമേരിക്കയുമായി ചേർന്നുള്ള പ്രവർത്തനം അവസാനിപ്പിച്ച് വിട്ട് പോകാൻ റഷ്യ നിർണായകമായ തീരുമാനമെടുത്തു. പകരം ചൈനയുമായി ചേർന്ന് ശൂന്യകാശ ഗവേഷണം ശക്തമാക്കാനും റഷ്യ ദൃഢനിശ്ചയമെടുത്തിരിക്കുകയാണ്. റഷ്യയുടെ ഈ തീരുമാനം നാസയ്ക്ക് കനത്ത തിരിച്ചടിയാണേകിയിരിക്കുന്നത്.100 ബില്യൺ ഡോളർ മുതൽമുടക്കിൽ റഷ്യയും അമേരിക്കയും സംയുക്തമായി നടത്തുന്ന ഐഎസ്എസ് സയൻസ് ആൻഡ് എൻജിനീയറിങ് ലബോറട്ടറി 400 കിലോമീറ്റർ ഉയരത്തിലാണ് ഭൂമിയെ വലം വച്ച് കൊണ്ടിരിക്കുന്നത്. 2000 മുതൽ ഇതിലെ ക്രൂസിൽ മിക്കവരും യുഎസ് ആസ്ട്രോനെറ്റുകളും റഷ്യൻ കോസ്മോനെറ്റുകളുമാണ്. എന്നാൽ ചൈന ഇതു വരെ ഐഎസ്എസിലേക്ക് കാലെടുത്ത് വച്ചിട്ടുമില്ല. ബഹിരാകാശ രംഗത്ത് മാത്രമാണ് റഷ്യയും പാശ്ചാത്യ രാജ്യങ്ങളും ഐക്യത്തോടെ ഒത്ത് ചേർന്ന് പ്രവർത്തിക്കുന്നത്. ഐഎസ്എസിൽ നിന്നുമുള്ള റഷ്യയുടെ പിന്മാറ്റം അതിനും അന്ത്യം കുറിച്ചേക്കും. റഷ്യ ചൈനയുമായി ചേർന്ന് പുതിയ സ്പേസ് സ്റ്റേഷൻ സ്ഥാപിക്കുന്നതോടെ 'സ്പേസ് റേസ്' അതിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്
ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിൽ ( ഐഎസ്എസ്) അമേരിക്കയുമായി ചേർന്നുള്ള പ്രവർത്തനം അവസാനിപ്പിച്ച് വിട്ട് പോകാൻ റഷ്യ നിർണായകമായ തീരുമാനമെടുത്തു. പകരം ചൈനയുമായി ചേർന്ന് ശൂന്യകാശ ഗവേഷണം ശക്തമാക്കാനും റഷ്യ ദൃഢനിശ്ചയമെടുത്തിരിക്കുകയാണ്. റഷ്യയുടെ ഈ തീരുമാനം നാസയ്ക്ക് കനത്ത തിരിച്ചടിയാണേകിയിരിക്കുന്നത്.100 ബില്യൺ ഡോളർ മുതൽമുടക്കിൽ റഷ്യയും അമേരിക്കയും സംയുക്തമായി നടത്തുന്ന ഐഎസ്എസ് സയൻസ് ആൻഡ് എൻജിനീയറിങ് ലബോറട്ടറി 400 കിലോമീറ്റർ ഉയരത്തിലാണ് ഭൂമിയെ വലം വച്ച് കൊണ്ടിരിക്കുന്നത്.
2000 മുതൽ ഇതിലെ ക്രൂസിൽ മിക്കവരും യുഎസ് ആസ്ട്രോനെറ്റുകളും റഷ്യൻ കോസ്മോനെറ്റുകളുമാണ്. എന്നാൽ ചൈന ഇതു വരെ ഐഎസ്എസിലേക്ക് കാലെടുത്ത് വച്ചിട്ടുമില്ല. ബഹിരാകാശ രംഗത്ത് മാത്രമാണ് റഷ്യയും പാശ്ചാത്യ രാജ്യങ്ങളും ഐക്യത്തോടെ ഒത്ത് ചേർന്ന് പ്രവർത്തിക്കുന്നത്. ഐഎസ്എസിൽ നിന്നുമുള്ള റഷ്യയുടെ പിന്മാറ്റം അതിനും അന്ത്യം കുറിച്ചേക്കും. റഷ്യ ചൈനയുമായി ചേർന്ന് പുതിയ സ്പേസ് സ്റ്റേഷൻ സ്ഥാപിക്കുന്നതോടെ 'സ്പേസ് റേസ്' അതിന്റെ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുമെന്നുറപ്പാണ്. 1950കളിലെയും 1960കളിലെയും സ്പേസ് റേസിൽ പ്രധാനമായും അമേരിക്കയായിരുന്നു വിജയിച്ചിരുന്നത്. അമേരിക്കക്കാരനായ നീൽ ആംസ്ട്രോംഗ് ചന്ദ്രനിൽ കാലു കുത്തിയ ആദ്യ മനുഷ്യനായതിനെ തുടർന്നായിരുന്നു ഇത്.
എന്നാൽ ബഹിരാകാശ ദൗത്യങ്ങൾ പിന്നീട് അമേരിക്കയെയും മുൻ സോവിയറ്റ് യൂണിയനെയും സംബന്ധിച്ച് ചെലവേറെയുള്ള ഏർപ്പാടായി മാറുകയായിരുന്നു. എന്നാൽ ശീതയുദ്ധത്തിന്റെ ഭാഗമായുള്ള മത്സത്തിൽ തങ്ങളാണ് സാങ്കേതികമായി മുന്നിൽ നിൽക്കുന്നതെന്ന് കാണിക്കാൻ ഇരു ശക്തികളും സ്പേസ് മേഖലയിലായിരുന്നു കടുത്ത മത്സരം നടത്തിയിരുന്നത്. ഐഎസ്എസിന് വെല്ലുവിളിയുയർത്തിക്കൊണ്ട് റഷ്യയും ചൈനയും ചേർന്ന് കൊണ്ട് ഒരു ബദൽ സ്റ്റേഷൻ സ്ഥാപിക്കാനൊരുങ്ങുന്നുവെന്ന സൂചന റഷ്യൻ അക്കാദമി ഓഫ് കോസ്മോനോട്ടിക്സിലെ ചീഫ് അനലിസ്റ്റായ അൻഡ്രേയ് ലോനിൻ ഇന്നലെ നൽകിയിട്ടുണ്ട്. 2024ന് ശേഷം ഐഎസ്എസിലെ റഷ്യൻ സെഗ്മെന്റ് വേർപെടുത്തുമെന്നാണ് സ്പേസ് ചീഫ് ഇന്നലെ പ്രാദേശിക മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. അതേ വർഷം തന്നെ ഐഎസ്എസ് സ്വകാര്യമേഖലയിലേക്ക് കൈമാറ്റം ചെയ്യാനും നീക്കം നടക്കുന്നുണ്ട്. ഐഎസ്എസിനെക്കുറിച്ച് ഇപ്പോൾ ആരെങ്കിലും തീരുമാനമെടുക്കേണ്ടുന്ന സമയമായിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ഈ ഒരു അവസരത്തിൽ തങ്ങൾ മറ്റ് വഴികൾ തേടുന്നുവെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. ആരൊക്കെയായിരിക്കും പുതിയ സ്പേസ് സ്റ്റേഷനിലെ പങ്കാളികളെന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നുവെന്നും റഷ്യ പറയുന്നു. ചൈനയ്ക്കും റഷ്യക്കും ഇതിനായി നല്ല പങ്കാളികളായി നിലകൊള്ളാനാകുമെന്നുറപ്പുണ്ടെന്നും റഷ്യൻ സ്പേസ് ചീഫ് വെളിപ്പെടുത്തുന്നു.