- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം അവസാനിപ്പിക്കാനുള്ള കരുത്ത് സോളാർ സ്റ്റോമുകൾക്കുണ്ടോ എന്നറിയാൻ സൂര്യനിലേക്കും ഉപഗ്രഹം വിടാനൊരുങ്ങി അമേരിക്ക; നാസയുടെ പുതിയ പദ്ധതി സൂര്യന്റെ തൊട്ടടുത്ത് വരെ എത്തുക തന്നെ
വാഷിങ്ടൺ: ചന്ദ്രനിലേക്കൊരു യാത്ര.. ബഹിരാകാശത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളിൽ നാസ അടക്കമുള്ള സ്ഥാപനങ്ങളുടെ സ്വപ്‌നം. ആ സ്വപ്‌നം യാഥാർത്ഥ്യമായി ചൊവ്വാ ഗ്രഹവും വ്യാഴവും പിന്നിട്ട് നാസയുടെ സ്വപ്‌നം സൂര്യനിലേക്ക് കുത്തുകയാണ്. സൂര്യനെ തൊടുക എന്ന ലക്ഷ്ടയത്തോടെ ബഹിരാകാശ വാഹനം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് നാസ. വാഹനം സൂര്യന്റെ അന്തരീക്ഷത്തിലേക്ക് നേരിട്ട് പറന്നിറക്കുകയാണ് പദ്ധതി. സൂര്യനെ തൊടുക എന്ന പദ്ധതിയെക്കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനം കഴിഞ്ഞ ദിവസം നാസ നടത്തി. നാസ ടെലിവിഷനിലൂടെയും വെബ്സൈറ്റിലൂടെയും പ്രഖ്യാപനം ലൈവായി സംപ്രേഷണം ചെയ്യും. പാർക്കർ സോളാർ പ്രോബ്(പിഎസ്‌പി) എന്ന് പേരിട്ടിരിക്കുന്ന മിഷൻ 2018 വേനൽകാലത്ത് ലോഞ്ച് ചെയ്യാനാണ് നാസയുടെ പദ്ധതി. പ്രത്യേകമായി നിർമ്മിക്കുന്ന ബഹിരാകാശ വാഹനം വിക്ഷേപിക്കുക. സൂര്യനും സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറത്തുള്ള കൊറോണയെക്കുറിച്ചുമുള്ള വിവര ശേഖരണമാണ് ദൗത്യത്തിന്റെ ലക്ഷ്യം. സൂര്യന്റെ അന്തരീക്ഷത്തെക്കാൾ നൂറുകണക്കിന് ഇരട്ടി ചൂട് കൂടുതലാണ് കൊറോണയിൽ. അഞ
വാഷിങ്ടൺ: ചന്ദ്രനിലേക്കൊരു യാത്ര.. ബഹിരാകാശത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളിൽ നാസ അടക്കമുള്ള സ്ഥാപനങ്ങളുടെ സ്വപ്‌നം. ആ സ്വപ്‌നം യാഥാർത്ഥ്യമായി ചൊവ്വാ ഗ്രഹവും വ്യാഴവും പിന്നിട്ട് നാസയുടെ സ്വപ്‌നം സൂര്യനിലേക്ക് കുത്തുകയാണ്. സൂര്യനെ തൊടുക എന്ന ലക്ഷ്ടയത്തോടെ ബഹിരാകാശ വാഹനം വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് നാസ. വാഹനം സൂര്യന്റെ അന്തരീക്ഷത്തിലേക്ക് നേരിട്ട് പറന്നിറക്കുകയാണ് പദ്ധതി.
സൂര്യനെ തൊടുക എന്ന പദ്ധതിയെക്കുറിച്ചുള്ള സുപ്രധാന പ്രഖ്യാപനം കഴിഞ്ഞ ദിവസം നാസ നടത്തി. നാസ ടെലിവിഷനിലൂടെയും വെബ്സൈറ്റിലൂടെയും പ്രഖ്യാപനം ലൈവായി സംപ്രേഷണം ചെയ്യും. പാർക്കർ സോളാർ പ്രോബ്(പിഎസ്‌പി) എന്ന് പേരിട്ടിരിക്കുന്ന മിഷൻ 2018 വേനൽകാലത്ത് ലോഞ്ച് ചെയ്യാനാണ് നാസയുടെ പദ്ധതി. പ്രത്യേകമായി നിർമ്മിക്കുന്ന ബഹിരാകാശ വാഹനം വിക്ഷേപിക്കുക. സൂര്യനും സൂര്യന്റെ അന്തരീക്ഷത്തിലെ ഏറ്റവും പുറത്തുള്ള കൊറോണയെക്കുറിച്ചുമുള്ള വിവര ശേഖരണമാണ് ദൗത്യത്തിന്റെ ലക്ഷ്യം.
സൂര്യന്റെ അന്തരീക്ഷത്തെക്കാൾ നൂറുകണക്കിന് ഇരട്ടി ചൂട് കൂടുതലാണ് കൊറോണയിൽ. അഞ്ച് ലക്ഷം ഡിഗ്രി സെൽഷ്യസോ അതിൽ കൂടുതലോ ആണ് കൊറോണയിലെ താപനില. ബഹിരാകാശ വാഹനത്തിന് 1400 ഡിഗ്രി സെൽഷ്യസ് വരെ താപനിലയെ അഭിമുഖീകരിക്കാൻ കഴിയുക എന്നതാണ് ദൗത്യത്തിലെ പ്രധാന വെല്ലുവിളി. സൂര്യന് പുറത്ത് അന്തരീക്ഷത്തിലൂടെ 40 ലക്ഷം മൈൽ സോളാർ പ്രോബ് പ്ലസ് കടന്നുപോകുമെന്ന് കോർണൽ സർവകലാശാല സെന്റർ ഫോർ ആസ്ട്രോഫിസിക്സ് ഡയറക്ടർ ജോനാഥാൻ ലുനിനെ പറഞ്ഞു.
ചാന്ദ്രപര്യവേക്ഷണം വിജയമായതിനു പിന്നാലെ ഇന്ത്യയും സൂര്യനെ നിരീക്ഷിക്കാനും പഠിക്കാനുമായി പ്രത്യേക ദൗത്യത്തിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയും. ബഹിരാകാശത്തുനിന്ന് സൂര്യനെ വിശദമായി നോക്കിക്കാണുവാൻ സൂര്യപര്യവേക്ഷണ ഉപഗ്രഹമായ 'ആദിത്യ' ഐ.എസ്.ആർ.ഒ വൈകാതെ വിക്ഷേപിക്കും. സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങൾ പഠിക്കുവാനായാണ് 'ആദിത്യ' വിക്ഷേപിക്കുന്നത്. പരമാവധി 100 കിലോഗ്രാം മാത്രം വരുന്ന ഈ ഉപഗ്രഹം ഭൂമിയിൽനിന്ന് 600 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലേക്കാണ് വിക്ഷേപിക്കുക. അവിടെ നിന്നുകൊണ്ട് സൂര്യനെ സസൂക്ഷ്മം നിരീക്ഷിച്ച് ഈ കൊച്ചുപഗ്രഹം ഭൂമിയിലേക്ക് വിവരങ്ങൾ കൈമാറും.
കൊറോണയിലെ മാറ്റങ്ങൾ മൂലം ഭൂമിയിലെ കാന്തികപ്രഭാവത്തിനുണ്ടാകുന്ന മാറ്റങ്ങളും പഠിക്കുകയാണ് 'ആദിത്യ' പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഐ.എസ്.ആർ.ഒ.യുടെ സ്‌പേസ് സയൻസസ് ഓഫീസ് പ്രോഗ്രാം ഡയറക്ടർ ഡോ.ഇ. ശ്രീധരൻ വിശദീകരിക്കുന്നു. സൂര്യനെ നിരീക്ഷിക്കാനുള്ള 'സോളാർ കൊറോണോഗ്രാഫ്' എന്ന ഉപകരണമായിരിക്കും ഈ ഉപഗ്രഹത്തിലെ പ്രധാന പേലോഡ്; കൂടാതെ വിവരങ്ങൾ ഭൂമിയിലേക്ക് കൈമാറുവാനുള്ള സംവിധാനങ്ങളും.