- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ടു ഗ്രഹങ്ങൾ കൂടി കണ്ടെത്തി; രണ്ടെണ്ണം ഭൂമിക്ക് സമാനമായ സവിശേഷതകൾ ഉള്ളത്; ഒരിക്കലും അവസാനിക്കാത്ത പ്രപഞ്ച വിസ്മയങ്ങൾ ആരറിയും?
മിയാമി: ജീവന് സാധ്യതയുള്ള ഭൂമിക്ക് സമാനമായ എട്ട് ഗ്രഹങ്ങൾകൂടി നാസയുടെ 'കെപ്ലർ' ബഹിരാകാശ ദൂരദർശിനി കണ്ടെത്തി. ഇതോടെ സൗരയൂഥത്തിന് വെളിയിൽ കെപ്ലർ കണ്ടെത്തുന്ന ഭൂമിയോട് സാദൃശ്യമുള്ള ഗ്രഹങ്ങളുടെ എണ്ണം ആയിരം കടന്നു. അമേരിക്കാ ആസ്‌ട്രോണമിക്കൽ സൊസൈറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. പുതുതായി കണ്ടെത്തിയ എട്ട് ഗ്രഹങ്ങളിൽ രണ്ടെണ്ണം
മിയാമി: ജീവന് സാധ്യതയുള്ള ഭൂമിക്ക് സമാനമായ എട്ട് ഗ്രഹങ്ങൾകൂടി നാസയുടെ 'കെപ്ലർ' ബഹിരാകാശ ദൂരദർശിനി കണ്ടെത്തി. ഇതോടെ സൗരയൂഥത്തിന് വെളിയിൽ കെപ്ലർ കണ്ടെത്തുന്ന ഭൂമിയോട് സാദൃശ്യമുള്ള ഗ്രഹങ്ങളുടെ എണ്ണം ആയിരം കടന്നു. അമേരിക്കാ ആസ്‌ട്രോണമിക്കൽ സൊസൈറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
പുതുതായി കണ്ടെത്തിയ എട്ട് ഗ്രഹങ്ങളിൽ രണ്ടെണ്ണം ഭൂമിയോട് ഏറ്റവുമധികം സാദൃശ്യമുള്ളതാണ്. കടുത്ത ചൂടോ തണുപ്പോ ഇല്ലാത്തവിധം മാതൃനക്ഷത്രത്തിൽനിന്ന് നിശ്ചിത അകലത്തിൽ ഭ്രമണം ചെയ്യുന്നുവ. ഇതുവരെ കണ്ടെത്തിയവയിൽ ഭൂമിയോട് സാമ്യത്തിൽ ഏറ്റവും അടുത്തുനിൽക്കുന്ന അന്യഗ്രഹങ്ങളാണിവയെന്ന് കെപ്ലർ സയൻസ് ഓഫീസ് ഗവേഷകൻ ഫെർഗൽ മുല്ലാലി അഭിപ്രായപ്പെട്ടു.
ഭൂമിയിൽനിന്ന് 470 പ്രകാശവർഷം അകലെയുള്ള കെപ്ലർ 438 ബി, ആയിരം പ്രകാശവർഷം അകലെയുള്ള 442 ബി എന്നിവയാണ് ജീവനുണ്ടാവാൻ കൂടുതൽ സാധ്യതയുള്ള ഗ്രഹങ്ങൾ. ഭൂമിയേക്കാൾ 12 ശതമാനം അധികം വ്യാസമുള്ള ഗ്രഹമാണ് 438 ബി. ഗ്രഹത്തിൽ പാറക്കൂട്ടങ്ങളുണ്ടാവാൻ 70 ശതമാനം സാധ്യതയുണ്ട്. 442 ബി ക്ക് ഭൂമിയേക്കാൾ മൂന്നിലൊന്ന് വലിപ്പം കൂടുതലുണ്ട്. ഇവിടെ പാറകളുണ്ടാവാനുള്ള സാധ്യത അഞ്ചിലൊന്നാണ്.
കെപ്ലർ 438 ബി 35 ദിവസമെടുത്താണ് മാതൃനക്ഷത്രത്തെ വലം വയ്ക്കുന്നത്. കെപ്ലർ 442ബിക്ക് 112 ദിവസം ഇതിന് വേണ്ടിവരുന്നു. കെപ്ലർ 442ബിക്ക് ഭൂമിയേക്കാൾ നാൽപത് ശതമാനവും കെപ്ലർ 442ബിക്ക് ഭൂമിയേക്കാൾ മൂന്നിൽ രണ്ട് ഭാഗത്തിലധികവും പ്രകാശം ലഭിക്കുന്നുണ്ട്. ഈ ഗ്രഹങ്ങളിൽ ജീവനുണ്ടാകാൻ 97 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
സൗരയൂഥത്തിന് പുറത്ത് ജീവസാന്നിധ്യത്തിന് സാധ്യതയുള്ള ഗ്രഹങ്ങളെ കണ്ടെത്താൻ അമേരിക്കയുടെ ബഹിരാകാശ ഏജൻസി നാസ 2009ലാണ് കെപ്ലർ വിക്ഷേപിച്ചത്. ആകാശഗംഗയിലെ ഭൂമിക്ക് സമാനമായ അന്യഗ്രഹങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യം. ആയിരത്തോളം അന്യഗ്രഹങ്ങളെ കണ്ടെത്താനും, ഗ്രഹങ്ങളാകാൻ സാധ്യതയുള്ള 3200 ആകാശവസ്തുക്കളുടെ സാന്നിധ്യം മനസിലാക്കാനും കെപ്ലറിന് കഴിഞ്ഞു.
'സംതരണ മാർഗം'വഴിയാണ് വിദൂരഗ്രഹങ്ങളുടെ സാന്നിധ്യം കെപ്ലർ ടെലിസ്‌കോപ്പ് തിരിച്ചറിയുന്നത്. ഒരു ഗ്രഹം മാതൃനക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോൾ, നക്ഷത്രത്തിന്റെ തിളക്കത്തിൽ അൽപ്പം മങ്ങലുണ്ടാകും. അതാണ് ഗ്രഹസാന്നിധ്യത്തെക്കുറിച്ച് സൂചന നൽകുക. കൂടുതൽ നിരീക്ഷണങ്ങൾ നടത്തി ഗ്രഹത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കും. സ്‌പേസിൽ ഒരു നിശ്ചിതസ്ഥാനത്തേക്ക് നോക്കാൻ ടെലസ്‌കോപ്പിന് ബാലൻസ് നൽകുന്നത് അതിന്റെ നാല് ദിശാക്രമീകരണ ചക്രങ്ങളാണ്. 2013 മെയ് മാസത്തിൽ രണ്ടാമത്തെ ചക്രവും തകരാറിലായതോടെ കെപ്ലർ നിരീക്ഷണം നിർത്തുകയായിരുന്നു.
എന്നാൽ, കെപ്ലർ ഗവേഷകസംഘം ആ ടെലസ്‌കോപ്പ് ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. സൂര്യപ്രകാശമേൽപ്പിക്കുന്ന സമ്മർദത്താൽ ഹൃസ്വകാലയളവുകളിൽ അതിന്റെ നിരീക്ഷണ പ്രവർത്തനം വീണ്ടും സാധ്യമാക്കാൻ അവരൊരു മാർഗം ആവിഷ്‌ക്കരിച്ചു. അത് വിജയിച്ചതിന്റെ സൂചനയാണ് പുതിയ കണ്ടെത്തലുകൾ.