- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
18,000 മൈൽ വേഗത്തിൽ പറക്കുന്നത് രണ്ടു ലക്ഷം ടൺ ഭാരമുള്ള ആകാശ പാറകൾ; ഏത് നിമിഷവും ഭൂമിയിൽ പതിക്കാനുള്ള സാധ്യത: മുന്നറിയിപ്പുമായി നാസയും
നാസ: 18,000 മൈൽ വേഗതയിൽ ഭൂമിയെ ലക്ഷ്യമാക്കി പറന്നു വരുന്നത് രണ്ട് ലക്ഷം ടൺ ഭാരമുള്ള ആകാശ പാറ. സി ബി 2018 എന്ന് പേരുള്ള ഈ പടുകൂറ്റൻ പാറക്കഷണം ഏത് നിമിഷവും ഭൂമിയിൽ പതിച്ചേക്കാം. ഇന്ന് രാത്രിക്കകം ഭൂമിയിൽ പതിക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്. ഇന്ന് രാത്രി 8.30 ഓടെ ഈ ഭീമാകാരനായ ശൂന്യാകാശ വസ്ത്രു ഭൂമിയെ പ്രകമ്പനം കൊള്ളിക്കുമെന്നാണ് നാസയുടെ റിപ്പോർട്ട് 40 മീറ്റർ നീളത്തിൽ നീല തിമിംഗലത്തിനേക്കാളും വലുപ്പത്തിലുള്ള ഈ ഭീമൻ പാറ കഷ്ണം ഭൂമിയിൽ എവിടെയാവും പതിക്കുക എന്ന് നിശ്ചയമില്ല. ശൂന്യാകാശത്തു നിന്നും ഭൂമിയിൽ പതിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വസ്തുവായിരിക്കും ഇന്നത്തോടെ ഭൂമിയിൽ പതിക്കുക എന്നും നാസ വ്യക്തമാക്കി. റഷ്യയിലെ ചെല്യാബിൻസ്‌കിൽ 2013ൽ പതിച്ച ഉൽക്കയുടെ രണ്ടിരട്ടിയിൽ കൂടുതൽ വലുപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിയിൽ പതിക്കാൻ പോകുന്നത്. റഷ്യയിൽ അന്ന് പതിച്ച 20 മീറ്റർ വലുപ്പമുള്ള പാറക്കഷണം ആയിരത്തിലധികം പേർക്ക് പരിക്ക് ഏൽപ്പിക്കുകയും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഭൂമിയിലേക്ക് അടുത
നാസ: 18,000 മൈൽ വേഗതയിൽ ഭൂമിയെ ലക്ഷ്യമാക്കി പറന്നു വരുന്നത് രണ്ട് ലക്ഷം ടൺ ഭാരമുള്ള ആകാശ പാറ. സി ബി 2018 എന്ന് പേരുള്ള ഈ പടുകൂറ്റൻ പാറക്കഷണം ഏത് നിമിഷവും ഭൂമിയിൽ പതിച്ചേക്കാം. ഇന്ന് രാത്രിക്കകം ഭൂമിയിൽ പതിക്കുമെന്നാണ് നാസ വ്യക്തമാക്കുന്നത്. ഇന്ന് രാത്രി 8.30 ഓടെ ഈ ഭീമാകാരനായ ശൂന്യാകാശ വസ്ത്രു ഭൂമിയെ പ്രകമ്പനം കൊള്ളിക്കുമെന്നാണ് നാസയുടെ റിപ്പോർട്ട്
40 മീറ്റർ നീളത്തിൽ നീല തിമിംഗലത്തിനേക്കാളും വലുപ്പത്തിലുള്ള ഈ ഭീമൻ പാറ കഷ്ണം ഭൂമിയിൽ എവിടെയാവും പതിക്കുക എന്ന് നിശ്ചയമില്ല. ശൂന്യാകാശത്തു നിന്നും ഭൂമിയിൽ പതിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ വസ്തുവായിരിക്കും ഇന്നത്തോടെ ഭൂമിയിൽ പതിക്കുക എന്നും നാസ വ്യക്തമാക്കി.
റഷ്യയിലെ ചെല്യാബിൻസ്‌കിൽ 2013ൽ പതിച്ച ഉൽക്കയുടെ രണ്ടിരട്ടിയിൽ കൂടുതൽ വലുപ്പമുള്ള ഛിന്നഗ്രഹമാണ് ഭൂമിയിൽ പതിക്കാൻ പോകുന്നത്. റഷ്യയിൽ അന്ന് പതിച്ച 20 മീറ്റർ വലുപ്പമുള്ള പാറക്കഷണം ആയിരത്തിലധികം പേർക്ക് പരിക്ക് ഏൽപ്പിക്കുകയും നിരവധി നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു.
ഭൂമിയിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന 2018 സി ബി ഭൂമിയിൽ നിന്നും 39,000 മൈൽ അകലത്തിൽ മാത്രമാണ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. അതായത് ഭൂമിക്കും ചന്ദ്രനും ഇടയിൽ 39,000 മൈൽ അകലത്തിൽ മാത്രം. അതിനാൽ തന്നെ 18,000 മൈൽ വേഗത്തിൽ പറക്കുന്ന ഇത് ഏത് നിമിഷവും ഭൂമിയിൽ പതിക്കാം.
ഭൂമിയിൽ നിന്നും 4,650,000 അകലത്തിലുള്ള വസ്തുക്കളെ നാസ നിയർ എർത്ത് ഒബ്ജക്ട് എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തുക.