- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുത്തശ്ശിക്ക് വിഷം കൊടുത്തുകൊന്ന ശേഷം ബാഗിൽ ആത്മഹത്യാ കുറിപ്പെഴുതി വച്ച് വഴിയിൽ തള്ളി; അക്ഷരം അറിയാത്ത വീട്ടമ്മ കത്തെഴുതിയത് അന്വേഷിച്ച പൊലീസ് മകളുടെ മകനേയും ഭാര്യയേയും പിടികൂടി
മണ്ണാർക്കാട്: കരിമ്പുഴ തോട്ടര ഈങ്ങാക്കോട്ടിൽ മുഹമ്മദിന്റെ (മമ്മി) ഭാര്യ നബീസയുടെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. ആര്യമ്പാവിൽ റോഡരികിലെ മരച്ചുവട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ നബീസയുടെ ബാഗിലെ ആത്മഹത്യാ കുറിപ്പാണ് നിർണ്ണായകമായത്. അക്ഷരം അറിയാത്ത നബീസ എങ്ങനെ കത്തെഴുതിയെന്ന അന്വേഷണമാണ് പ്രതികളിലേക്ക് കാര്യങ്ങളെത്തിച്ചത്. സംഭവത്തോടനുബന്ധിച്ച് വീട്ടമ്മയുടെ മകളുടെ മകനെയും ഭാര്യയെയും പൊലീസ് അറസ്റ്റുചെയ്തു. ഇവരുെട കാറും പിടിച്ചെടുത്തിട്ടുണ്ട്. ഇവരുടെ മകളുടെ മകൻ കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ ബഷീർ (33), ബഷീറിന്റെ ഭാര്യ ഫസീല (27) എന്നിവരാണ് അറസ്റ്റിലായത്. ജൂൺ 21ന് നൊട്ടമലയിലുള്ള ബന്ധുവീട്ടിലേക്ക് നോമ്പുതുറയ്ക്കായി പോയിരുന്ന നബീസയെ കാണാതാവുകയായിരുന്നു. തുടർന്ന് നബീസയെ മരിച്ചനിലയിലാണ് കണ്ടത്. എഴുത്തും വായനയുമറിയാത്ത നബീസയുടെ സഞ്ചിക്കകത്തുനിന്ന് കണ്ടെടുത്ത കത്താണ് അന്വേഷണത്തിൽ വഴിത്തിരിവായത്. മൃതദേഹത്തിനൊപ്പം ആത്മഹത്യക്കുറിപ്പുമുണ്ടായിരുന്നു. എഴുതാനറിയാത്ത നബീസയുടെ ആത്മാഹത്യക്കുറിപ്പു സംബന്ധിച്ച നാട്ട
മണ്ണാർക്കാട്: കരിമ്പുഴ തോട്ടര ഈങ്ങാക്കോട്ടിൽ മുഹമ്മദിന്റെ (മമ്മി) ഭാര്യ നബീസയുടെ മരണം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. ആര്യമ്പാവിൽ റോഡരികിലെ മരച്ചുവട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ നബീസയുടെ ബാഗിലെ ആത്മഹത്യാ കുറിപ്പാണ് നിർണ്ണായകമായത്. അക്ഷരം അറിയാത്ത നബീസ എങ്ങനെ കത്തെഴുതിയെന്ന അന്വേഷണമാണ് പ്രതികളിലേക്ക് കാര്യങ്ങളെത്തിച്ചത്. സംഭവത്തോടനുബന്ധിച്ച് വീട്ടമ്മയുടെ മകളുടെ മകനെയും ഭാര്യയെയും പൊലീസ് അറസ്റ്റുചെയ്തു. ഇവരുെട കാറും പിടിച്ചെടുത്തിട്ടുണ്ട്.
ഇവരുടെ മകളുടെ മകൻ കരിമ്പുഴ തോട്ടര പടിഞ്ഞാറേതിൽ ബഷീർ (33), ബഷീറിന്റെ ഭാര്യ ഫസീല (27) എന്നിവരാണ് അറസ്റ്റിലായത്. ജൂൺ 21ന് നൊട്ടമലയിലുള്ള ബന്ധുവീട്ടിലേക്ക് നോമ്പുതുറയ്ക്കായി പോയിരുന്ന നബീസയെ കാണാതാവുകയായിരുന്നു. തുടർന്ന് നബീസയെ മരിച്ചനിലയിലാണ് കണ്ടത്. എഴുത്തും വായനയുമറിയാത്ത നബീസയുടെ സഞ്ചിക്കകത്തുനിന്ന് കണ്ടെടുത്ത കത്താണ് അന്വേഷണത്തിൽ വഴിത്തിരിവായത്. മൃതദേഹത്തിനൊപ്പം ആത്മഹത്യക്കുറിപ്പുമുണ്ടായിരുന്നു. എഴുതാനറിയാത്ത നബീസയുടെ ആത്മാഹത്യക്കുറിപ്പു സംബന്ധിച്ച നാട്ടുകാരുടെ സംശയമാണ് കേസിനു തുമ്പുണ്ടാക്കിയത്. അന്വേഷണത്തിനെന്ന വ്യാജേനെ പ്രതികളെ സ്‌റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ബഷീറിന്റെ പിതാവിനു ഭക്ഷണത്തിൽ വിഷം കൊടുത്തു കൊല്ലാൻ ശ്രമിച്ച കാരണത്താൽ വീട്ടിൽ നിന്നു പുറത്താക്കപ്പെട്ടതാണു ഫസീല. തിരിച്ചുകയറാൻ വല്ല്യുമ്മയായ നബീസയായിരുന്നു തടസം. ഇതാണു വല്ല്യമ്മയെ ഒഴിവാക്കാൻ ബഷീറിനെ പ്രേരിപ്പിച്ചത്. ബുധനാഴ്ച ഇവരുടെ കുന്തിപ്പുഴ നമ്പിയംകുന്നിലെ വാടകവീട്ടിലേക്കു നബീസയെ വിളിച്ചുകൊണ്ടുപോയി രാത്രി ഭക്ഷണത്തിൽ ചീരക്കറിയിൽ ചിതലിനുള്ള മരുന്ന് ചേർത്ത് കഴിക്കാൻ കൊടുത്തു. എന്നാൽ നബീസക്ക് കാര്യമായ അസ്വസ്ഥകളൊന്നുമുണ്ടായില്ല. തുടർന്നു രാത്രി വൈകി ബലം പ്രയോഗിച്ച് നബീസയുടെ വായിലേക്ക് വിഷം ഒഴിച്ചു. മൃതദേഹം ഒരുദിവസം വീട്ടിൽ സൂക്ഷിച്ച ശേഷം വ്യാഴാഴ്ച അർധരാത്രിയോടെ നേരത്തെ ബഷീറും ഫസീലയും തയ്യാറാക്കിയ ആത്മഹത്യാകുറിപ്പു സഹിതം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.
ഫസീലയുടെ ക്രിമിനൽ സ്വഭാവം സംബന്ധിച്ച് ഇവരുടെ കുടുംബത്തിൽ പ്രശ്‌നം നിലനിന്നിരുന്നു. ബഷീറിന്റെ പിതാവ് മുഹമ്മദിന് ഭക്ഷണത്തിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ചുവെന്ന കേസിനു പുറമേ ബഷീറിന്റെ മാതാവ് ഫാത്തിമ മരണപ്പെട്ടതും സമാന രീതിയിലാണെന്നും ആക്ഷേപമുയർന്നിരുന്നു. അതിനിടെ വീട്ടിൽനിന്ന് 43 പവൻ സ്വർണാഭരണവും നഷ്ടപ്പെട്ടിരുന്നു. ഈ സംഭവങ്ങളിലെല്ലാം സംശയനിഴലിലായ ഫസീല ഭർതൃവീട്ടിൽനിന്ന് പുറത്തായതിനെത്തുടർന്നു കണ്ടമംഗലത്തെ സ്വന്തം വീട്ടിലായിരുന്നു താമസം. ഇതേച്ചൊല്ലിയുള്ള സംശയങ്ങളും ചോദ്യംചെയ്യലുമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബഷീറിനെയും ഫസീലയെയും നേരത്തെയുണ്ടായ മറ്റുചില പ്രശ്‌നങ്ങളുടെ പേരിൽ വീട്ടിൽനിന്ന് ഇറക്കിവിട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്ന്, ബഷീർ വിദേശത്തേക്ക് പോയി.
ജിദ്ദയിൽ ഡ്രൈവറായിരുന്ന ബഷീർ മെയ് 12നാണ് നാട്ടിലെത്തിയത്. ബന്ധുവീട്ടിൽനിന്ന് തിരികെപോരാനൊരുങ്ങുകയായിരുന്ന നബീസയെ 22ന് ബഷീർ അനുനയിപ്പിച്ച് വഴിയിലിറക്കി കാറിൽ വീട്ടിലേക്ക് കൊണ്ടുവന്നതായും പൊലീസ് കണ്ടെത്തി. തർക്കത്തിനൊടുവിൽ ഭക്ഷണത്തിൽ വിഷംചേർത്തും പിന്നീട് ബലം പ്രയോഗിച്ച് വിഷം വായിലൊഴിച്ചും നബീസയെ കൊലപ്പെടുത്തുകയായിരുന്നു. ബലപ്രയോഗത്തിനിടെ ബഷീറിന്റെ കൈയ്ക്ക് മുറിവുമേറ്റിരുന്നു. മരണം ഉറപ്പിച്ചശേഷം പിറ്റേന്ന് നബീസ എഴുതുന്നമട്ടിൽ കുറിപ്പ് തയ്യാറാക്കുകയായിരുന്നെന്നും ഇവർ പൊലീസിനോട് പറഞ്ഞു. രാത്രി മൃതദേഹം കാറിൽകയറ്റി റോഡരികിൽ ഉപേക്ഷിച്ചു. ന
ബീസയെ കാണാനില്ലെന്ന് ബന്ധുക്കളോട് വിളിച്ചറിയിച്ചതും പൊലീസിൽ പരാതി നൽകിയതും ബഷീർ തന്നെയായിരുന്നു. മൃതദേഹം കണ്ടെത്തിയ കാര്യം പൊലീസിൽ വിളിച്ചറിയിച്ചതും ഇയാൾ തന്നെയായിരുന്നു. ഞായറാഴ്ച രാവിലെ ഇരുവരെയും ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന നമ്പ്യൻകുന്നിലെ വീട്ടിലും നായാടിപ്പാറയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇരുവരേയും റിമാൻഡും ചെയ്തു. ഫോറൻസിക് വിദഗ്ദ്ധർ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. കേസന്വേഷണത്തിന് പാലക്കാട് എസ്‌പി ഡോ. ശ്രീനിവാസ്, ഷൊർണൂർ ഡി.വൈ.എസ്‌പി സുനീഷ്‌കുമാർ, മണ്ണാർക്കാട് സി.ഐ എം. മുഹമ്മദ് ഹനീഫ, എസ്.ഐമാരായ ഷിജു എബ്രഹാം, മുരളീധരൻ, എഎസ്ഐമാരായ റോയ് ജോർജ്, അബ്ദുൽ സലാം, സി.പി.ഒമാരായ മണികണ്ഠൻ, ബെന്നി, സതീഷ്, ഷാഫി, സഹദ്, അഭിലാഷ്, വനിതാ സി.പി.ഒമാരായ നിത്യ, ഓമന എന്നിവരാണ് നേതൃത്വം നൽകിയത്.