- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹൻലാൽ പെൺവാണിഭ സംഘം നടത്തുന്നുവെന്ന് ആരോപിച്ച നസീഫ് അഷ്റഫിന് മാനസിക വിഭ്രാന്തി; പൊലീസിന്റെ ചോദ്യങ്ങൾക്ക് നല്കിയത് പരസ്പരവിരുദ്ധമായ മറുപടികൾ; അമ്മ സർട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോൾ ജാമ്യത്തിൽവിട്ട യുവാവിനെ ബന്ധുക്കൾ പൈങ്കുളത്തെ മാനസികാരോഗ്യ കേന്ദ്രത്തിലാക്കി
തൃശൂർ: മോഹൻലാലിനും പൃഥ്വിരാജിനും ആന്റണി പെരുമ്പാവൂരിനും ഏതിരേ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആരോപണം ഉന്നയിച്ച തൃശൂർ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്റഫിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. കേസിൽ അറസ്റ്റിലായ ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന സർട്ടിഫിക്കറ്റ് ബന്ധുക്കൾ ഹാജരാക്കിയതിനെതുടർന്ന് ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ തന്നെ പൈങ്കുളം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. നടികൾക്കെതിരേ അപകീർത്തി പരാമർശങ്ങൾ ഉൾപ്പെടുന്ന വീഡിയോയും നസീഫ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. നേരത്തെ എസ്എഫ്ഐക്കെതിരെയും സമാനമായ രീതിയിൽ നസീഹ് സോഷ്യൽമീഡിയയിലൂടെ വിമർശനവും വെല്ലുവിളിയും നടത്തിയിരുന്നു. ഈ വിമർശം വിവാദമായതോടെ ഖേദപ്രകടനവും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആന്റണി പെരുമ്പാവൂർ പെൺവാണിഭ സംഘം നടത്തുകയാണെന്ന ആരോപണം ഉന്നയിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത്. മോഹൻലാലിനും ഇതിൽ പ
തൃശൂർ: മോഹൻലാലിനും പൃഥ്വിരാജിനും ആന്റണി പെരുമ്പാവൂരിനും ഏതിരേ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ആരോപണം ഉന്നയിച്ച തൃശൂർ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്റഫിനെ മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. കേസിൽ അറസ്റ്റിലായ ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന സർട്ടിഫിക്കറ്റ് ബന്ധുക്കൾ ഹാജരാക്കിയതിനെതുടർന്ന് ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് ബന്ധുക്കൾ തന്നെ പൈങ്കുളം മാനസികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
നടികൾക്കെതിരേ അപകീർത്തി പരാമർശങ്ങൾ ഉൾപ്പെടുന്ന വീഡിയോയും നസീഫ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നു. നേരത്തെ എസ്എഫ്ഐക്കെതിരെയും സമാനമായ രീതിയിൽ നസീഹ് സോഷ്യൽമീഡിയയിലൂടെ വിമർശനവും വെല്ലുവിളിയും നടത്തിയിരുന്നു. ഈ വിമർശം വിവാദമായതോടെ ഖേദപ്രകടനവും നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആന്റണി പെരുമ്പാവൂർ പെൺവാണിഭ സംഘം നടത്തുകയാണെന്ന ആരോപണം ഉന്നയിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത്. മോഹൻലാലിനും ഇതിൽ പങ്കുണ്ടെന്ന് ആരോപിച്ചു. വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ട സാഹചര്യത്തിലാണ് ആന്റണി പെരുമ്പാവൂർ പൊലീസിനു പരാതി നല്കിയത്.
മാനസികപ്രശ്നങ്ങൾ കാരണമാണ് ഇയാൾ താരങ്ങൾക്കെതിരെ വീഡിയോകളുമായി രംഗത്ത് വന്നതെന്നാണ് റിപ്പോർട്ടുകൾ. പൊലീസിന്റെ ചോദ്യംചെയ്യലിൽ പരസ്പരവിരുദ്ധമായാണ് നസീഫ് സംസാരിച്ചത്. തനിക്ക് കോടികളുടെ സ്വത്തുക്കൾ ഉണ്ടെന്നും താൻ പറയുന്നത് ശരിയല്ലെങ്കിൽ കോടിക്കണക്കിന് വരുന്ന സ്വത്തുക്കൾ വച്ച് പന്തയം കെട്ടാമെന്നും ഇയാൾ വെല്ലുവിളിച്ചിരുന്നു. എന്നാൽ ഇയാളുടെ പക്കൽ വെറും 4000 രൂപ മാത്രമാണ് പൊലീസ് കണ്ടെടുത്തത്. നസീഹിന്റെ മാതാവ് തന്നെ മകന് മാനസിക പ്രശ്നമുള്ളതായി പൊലീസിന് മുന്നിൽ വ്യക്തമാക്കി. ഇയാളുടെ വീഡിയോയിലുള്ള സംസാര രീതി തന്നെയും സ്വാഭാവികത ഉള്ളതായിരുന്നില്ല.
മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരേ വൻ ആരോപണങ്ങളുമായിട്ടാണ് നസീഫ് വീഡിയോ പോസ്റ്റ് ചെയ്തത്. പെരുമ്പാവൂരിൽ ആന്റണി അന്യസംസ്ഥാന തൊഴിലാളികൾക്കായി വാണിഭക്യാമ്പുകൾ നടത്തുന്നുണ്ടെന്നും വീഡിയോയിൽ ആരോപിച്ചു. ഫേസ്‌ബുക്കിലും യുടൂബിലും അപ്ലോഡ് ചെയ്തിരിക്കുന്ന 4.50 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെയാണ് ആരോപണം ഉന്നയിച്ചത്. പെരുമ്പാവൂരിൽ വെടിശാലകൾ ഉണ്ടെന്നായിരുന്നു എന്നാണ് വീഡിയോയിൽ ഇയാൾ പറഞ്ഞത്. ഗുണ്ടൽപേട് നടന്നത് പോലെ പെരുമ്പാവൂരും ഉണ്ട്. അന്യസംസ്ഥാന തൊഴിലാളികൾക്ക് വേണ്ടിയാണ് ഇത്. 300-500 രൂപയ്ക്ക് പ്രവർത്തിക്കുന്നതാണ് അവ. ഇത് കൂടാതെ ലക്ഷങ്ങൾ വില മതിക്കുന്ന കച്ചവടം 200ഓളം വീടുകൾ കേന്ദ്രീകരിച്ച് നടക്കുന്നു. ഇതിന് പിന്നിൽ ആൻണി പെരുമ്പാവൂർ ആണ്. അല്ലെങ്കിൽ ആന്റണിയുടെ മാഫിയയിൽ ബന്ധപ്പെട്ട ആളുകളാണ്. മോഹൻലാലിനും ഇതിൽ പങ്കുണ്ടെന്ന് നസീഫ് വീഡിയോയിൽ ആരോപിച്ചു.
ഇത് വാട്സ്ആപ്പിലൂടെയും മറ്റ് നവമാധ്യമങ്ങളിലൂടെയും വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ആന്റണി പെരുമ്പാവൂർ പൊലീസിനെ സമീപിച്ചത്. നേരത്തെ പൃഥ്വിരാജ് അടക്കമുള്ളവരെ പേരെടുത്ത് പറഞ്ഞ് വിമർശിച്ചും ഇയാൾ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് ഇയാളുടെ സ്ഥിരം ജോലിയാണെന്നാണ് ഉയരുന്ന ആരോപണം. ഈ സാഹചര്യത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത്. ആന്റണി പെരുമ്പാവൂരിന്റെ സുഹൃത്ത് എന്ന നിലയിലാണ് വളരെ മോശമായ ഭാഷയിൽ ആരോപണങ്ങൾ ഉന്നയിച്ചത്. സിനിമാ ലോകത്തെ ചിലരാണ് ഇതിന് പിന്നിലെന്നും ആരോപണങ്ങൾ സജീവമായി. ഇതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂർ പരാതിയുമായി പൊലീസിനെ സമീപിച്ചത്.