പെരുന്നാൾ അവധിക്ക് സുഹൃത്തുക്കൾക്കൊപ്പം ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.കണ്ണൂർ കാവും പടി സ്വദേശി ഇല്ലിക്കൽ മൂസയുടെ മകൻ നസീർ ആണ് കുഴഞ്ഞ് വീണ് മരിച്ചത്. പരേതന് 32 വയസായിരുന്നു പ്രായം.

ഹാഇലിൽ നിന്ന് ഉംറ ഗ്രൂപ്പിൽ പെരുന്നാൾ ദിവസം സുഹൃത്തുക്കളോടൊപ്പമാണ് ഉംറ നിർവഹിക്കാൻ മക്കയിലത്തെിയത്. ജൂലൈ പന്ത്രണ്ടിന് നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ഹാഇൽ ബർസാനിൽ ഒരു ബൂഫിയയിലായിരുന്നു ജോലി.

ആറു മാസം പ്രായമായ കുഞ്ഞുൾപ്പെടെ രണ്ട് മക്കളുണ്ട്. ഭാര്യ കുട്ട്യാലി പുറത്ത് റസീന. ഹാഇലിൽ ജോലി ചെയ്യുന്ന ബാവ എന്ന സൽമാൻ സഹോദരനാണ്.