നാസിക്ക്: ടെലിവിഷൻ റിമോട്ടിന് വേണ്ടി ഭാര്യയും ഭർത്താവും തമ്മിലുണ്ടായ അടി കൊലപാതകത്തിൽ കലാശിച്ചു.അടിക്കൊടുവിൽ ഭർത്താവ് ഭാര്യയെ കല്ലെടുത്ത് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു.നാസിക്കിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. പാണ്ടുരംഗ് മൺവാട്ക്കർ എന്ന വ്യക്തിയാണ് ഭാര്യയെ കൊന്നത്.

ഭാര്യ ശോഭ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഇയാൾ കല്ലെടുത്ത് തലയ്ക്കടിച്ചത്.ദത്ത നഗറിലെ ഒരു കൺസ്ട്രഷൻ സൈറ്റിലാണ് ഇരുവരും താമസിച്ചിരുന്നത്. ഭാര്യയെ ആക്രമിക്കുന്നതിന് തൊട്ടുമുൻപ് ടീവി റിമോർട്ടിന് വേണ്ടി ഇരുവരും തമ്മിൽ വാക്കേറ്റം നടന്നതായി പൊലീസ് പറയുന്നു.അതിനുശേഷം ശോഭ ഉറങ്ങാൻ പോയപ്പോൾ തലയ്ക്ക് അടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് മക്കൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.ഇരുവർക്കും മൂന്ന് പെൺമക്കളാണ് ഉള്ളത്.