- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റവന്യൂ വകുപ്പിന്റെ നടപടി ചോദ്യം ചെയ്തു സമരം നടത്തിയ വയോധികൻ കോന്നി താലൂക്ക് ഓഫീസിനു മുകളിൽ കയറി ആത്മഹത്യയ്ക്കു ശ്രമിച്ചു: കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ബിജെപി: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ അടൂർ പ്രകാശിനു വീണ്ടും തിരിച്ചടി
പത്തനംതിട്ട: നൗഷാദിനും ജിഷയ്ക്കും സോമാലിയയ്ക്കും വേണ്ടി ഹാഷ് ടാഗ് പ്രചാരണം നയിച്ചവർ കോന്നിയിലെ നടരാജൻ എന്ന വയോധികനെ കണ്ടില്ല. അദ്ദേഹത്തിന് വേണ്ടി ഒരു ഹാഷ് ടാഗും ഇട്ടില്ല. സ്വന്തം ഭൂമിയിൽ നിന്ന് തച്ചു തകർത്ത് ഇറക്കിവിടാൻ ശ്രമിക്കുന്ന ക്വാറി മാഫിയയ്‌ക്കെതിരേ ദുർബലമായ പ്രതിഷേധം നയിച്ച ആ പടുവയോധികൻ, റവന്യൂ അധികാരികളിൽ നിന്നും നീതി നിഷേധിക്കപ്പെട്ടപ്പോൾ ഇന്നലെ രാവിലെ കോന്നി താലൂക്ക് ഓഫീസിന് മുകളിൽ കയറി നിന്ന് വിഷം കഴിച്ചു. അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ കഴിയുന്ന നടരാജന് വേണ്ടി അവസാനം മുതലക്കണ്ണീർ പൊഴിച്ച് ബിജെപി രംഗത്തു വന്നു. അപ്പോഴും നടരാജനെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ട റവന്യൂമന്ത്രിയുടെ പാർട്ടിയും പാറമടക്കാർക്ക് ഓശാന പാടുന്ന സിപിഎമ്മും തിരിഞ്ഞു നോക്കുന്നില്ല. നടരാജന്റെ കഥയിങ്ങനെ: കോന്നി താലൂക്കിൽ കലഞ്ഞൂർ പഞ്ചായത്തിൽ പോത്തുപാറയിലാണ് നടരാജനും ഭാര്യയും താമസിക്കുന്നത്. 1970 ൽ കൃഷിക്കും താമസത്തിനും വേണ്ടി പട്ടയം ലഭിച്ച ഭൂമിയാണിത്. ഇവിടെ പൊളിഞ്ഞു പോളീസായ ഒരു കുടിലിൽ ആണ് ഇവരുടെ താമസം.
പത്തനംതിട്ട: നൗഷാദിനും ജിഷയ്ക്കും സോമാലിയയ്ക്കും വേണ്ടി ഹാഷ് ടാഗ് പ്രചാരണം നയിച്ചവർ കോന്നിയിലെ നടരാജൻ എന്ന വയോധികനെ കണ്ടില്ല. അദ്ദേഹത്തിന് വേണ്ടി ഒരു ഹാഷ് ടാഗും ഇട്ടില്ല.
സ്വന്തം ഭൂമിയിൽ നിന്ന് തച്ചു തകർത്ത് ഇറക്കിവിടാൻ ശ്രമിക്കുന്ന ക്വാറി മാഫിയയ്‌ക്കെതിരേ ദുർബലമായ പ്രതിഷേധം നയിച്ച ആ പടുവയോധികൻ, റവന്യൂ അധികാരികളിൽ നിന്നും നീതി നിഷേധിക്കപ്പെട്ടപ്പോൾ ഇന്നലെ രാവിലെ കോന്നി താലൂക്ക് ഓഫീസിന് മുകളിൽ കയറി നിന്ന് വിഷം കഴിച്ചു.
അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ കഴിയുന്ന നടരാജന് വേണ്ടി അവസാനം മുതലക്കണ്ണീർ പൊഴിച്ച് ബിജെപി രംഗത്തു വന്നു. അപ്പോഴും നടരാജനെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ട റവന്യൂമന്ത്രിയുടെ പാർട്ടിയും പാറമടക്കാർക്ക് ഓശാന പാടുന്ന സിപിഎമ്മും തിരിഞ്ഞു നോക്കുന്നില്ല.
നടരാജന്റെ കഥയിങ്ങനെ: കോന്നി താലൂക്കിൽ കലഞ്ഞൂർ പഞ്ചായത്തിൽ പോത്തുപാറയിലാണ് നടരാജനും ഭാര്യയും താമസിക്കുന്നത്. 1970 ൽ കൃഷിക്കും താമസത്തിനും വേണ്ടി പട്ടയം ലഭിച്ച ഭൂമിയാണിത്. ഇവിടെ പൊളിഞ്ഞു പോളീസായ ഒരു കുടിലിൽ ആണ് ഇവരുടെ താമസം. പണ്ട് നടരാജനൊപ്പം പട്ടയം ലഭിച്ചവരെല്ലാം ഭൂമി മുഴുവൻ ക്വാറി മാഫിയയ്ക്ക് വിറ്റ് സ്ഥലം വിട്ടു. നടരാജൻ മാത്രം അതിന് തയാറായില്ല. നടരാജന് അയൽക്കാരില്ല എന്ന കാരണം പറഞ്ഞ് വൈദ്യുതിയും വെള്ളവും ബന്ധപ്പെട്ട വകുപ്പുകൾ നിഷേധിച്ചു. 2014 ൽ തനിക്ക് സ്വന്തമായുള്ള 1.63 ഏക്കർ ഭൂമിയിൽ നിന്നും 50 സെന്റ് 10 പേർക്ക് നൽകി അയൽക്കാരെ സൃഷ്ടിക്കുവാൻ നടരാജൻ തീരുമാനിച്ചു. ഇതോടെ ക്വാറി മാഫിയ ഇളകി. അവർ വലിയ വില നൽകാമെന്നു പറഞ്ഞിട്ടും ഭൂമി കൊടുക്കാതിരുന്ന നടരാജനെ റവന്യൂ അധികൃതരെ കൂട്ടുപിടിച്ച് ഒതുക്കാനായി പിന്നീടുള്ള ശ്രമം. റവന്യൂമന്ത്രി അടൂർ പ്രകാശ് ഇതിന് ഒത്താശ ചെയ്‌തെന്നും പറയുന്നു. നടരാജന് പിതൃസ്വത്തായി കിട്ടിയതും സഹോദരിയിൽ നിന്നും വവാങ്ങിയതും സർക്കാർ പതിച്ചു നൽകിയതും ഉൾപ്പടെയുള്ള 1.63 ഏക്കർ ഭൂമിയിൽ നിന്നും ഇറക്കിവിടാൻ കോന്നി തഹസിൽദാർ മുമ്പ് നീക്കം നടത്തിയിരുന്നുെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി ആരോപിച്ചു. ജില്ലാ കലക്ടർ നൽകിയ വിവരാവകാശ രേഖ പോലും റവന്യൂവകുപ്പും തഹസിൽദാരും കാണാൻ കൂട്ടാക്കിയില്ല. ഇതിനിടെ, താമസിച്ചിരുന്ന കുടിൽ കാറ്റത്തു നിലം പൊത്തി. അതൊന്ന് നേരെ നിർത്താൻ സ്വന്തം ഭൂമിയിൽ നിന്നും ഒരു മരക്കൊമ്പ് മുറിച്ചതുകൊടിയ അപരാധമായിട്ടാണ് റവന്യൂവകുപ്പ് കണ്ടത്. പിന്നാലെ പണിയും വന്നു. സർക്കാർ ഭൂമിയിലെ മരം മുറിച്ചെന്ന് ആരോപിച്ച് 46,396 രൂപ പിഴയടയ്ക്കാൻ നടരാജന് നോട്ടീസ് കിട്ടി. ഇതിനെതിരേയാണ് താലൂക്ക് ഓഫീസിന് മുന്നിൽ നടരാജൻ ധർണ നടത്തിയത്.
താലൂക്ക് ഓഫീസിന്റെ മുകളിൽ നിന്ന് നടരാജൻ ജില്ലാ കലക്ടർ എസ്. ഹരികിഷോറിനെ ഫോണിൽ വിളിച്ചിരുന്നു. പത്തു ദിവസമായിട്ടും തന്റെ പ്രശ്‌നം പരിഹരിക്കാൻ തയാറാകാത്തതിൽ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് അദ്ദേഹം കലക്ടറോട് പറഞ്ഞു. അതിന് ശേഷമാണ് വിഷം കഴിച്ചത്. സുരക്ഷാ ജീവനക്കാർ തടയാൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇത്. നടരാജനെ കോന്നി താലൂക്ക് ആശുപത്രിയിലാണ് ആദ്യം കൊണ്ടുപോയത്. അവിടെ നിന്നാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില ഇപ്പോഴും ഗുരുതരമാണ്.
പത്തു ദിവസമായി തുടർന്നു വന്ന സമരം മാദ്ധ്യമങ്ങൾ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ആദ്യം ദിവസം സിംഗിൾ കോളം വാർത്ത കൊടുത്ത് ഒതുക്കി. പിന്നീട് ഇദ്ദേഹത്തെ ആരും തിരിഞ്ഞു നോക്കിയില്ല. പശ്ചിമഘട്ട സംരക്ഷണ സമിതി പ്രവർത്തകർ മാത്രം ഒപ്പം നിന്നു. നടരാജൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത് എൽ.ഡി.എഫിന് തെരഞ്ഞെടുപ്പ് വേളയിൽ വീണു കിട്ടിയ ആയുധമാണ്. പക്ഷേ, അത് ഉപയോഗിക്കാൻ അവർക്ക് കഴിയില്ല. കാരണം, പാറമട മാഫിയയിൽ നിന്ന് പങ്കു പറ്റുന്നവരിൽ ചിലർ തലപ്പത്തുണ്ട്. ഒരു എംപിയുടെ സഹോദരന് കലഞ്ഞൂരിൽ പാറമടയും ഉണ്ട്. എൽ.ഡി.എഫിന്റെ ധർമസങ്കടം തുണയായത് ബിജെപിക്കാണ്. ഇന്നു മുതൽ അവർ സമരം തുടങ്ങുകയാണ്. നടരാജന് വല്ലതും സംഭവിച്ചാൽ അടൂർ പ്രകാശിനാണ് അത് ദോഷം വരുത്തുക. കാരണം, ഈ സമരത്തിന് ഉത്തരം പറയേണ്ടത് കലക്ടറായിരുന്നു. അദ്ദേഹമാകട്ടെ താൻ എല്ലാം തഹസിൽദാരെ ഏൽപിച്ചുവെന്ന് പറഞ്ഞ് കൈകഴുകി.