ന്യൂഡൽഹി: ടാറ്റ സൺസ് മേധാവി എൻ.ചന്ദ്രശേഖരൻ (നടരാജൻ ചന്ദ്രശേഖരൻ) എയർ ഇന്ത്യയുടെ ചെയർമാനാകുമ്പോൾ തമിഴ്‌നാട്ടുകാരനായ ഈ മാരത്തോൺ ഓട്ടക്കാരന് മുമ്പിൽ വെല്ലുവിളികൾ ഏറെ. എയർ ഇന്ത്യയുടെ തലപ്പത്തേക്കു തുർക്കി സ്വദേശി ഇക്കർ ആയ്‌സിയെ നേരത്തേ നിയമിച്ചെങ്കിലും ഇന്ത്യയിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ അദ്ദേഹം സ്ഥാനം നിരാകരിച്ചിരുന്നു. ഇതിന് ശേഷമാണ് ചന്ദ്രശേഖരനെ തേടി പദവിയെത്തുന്നത്. സാധാരണ ചുറ്റുപാടുകളിൽ നിന്ന് പഠന മികവുമായി കുതിച്ചുയർന്നാണ് ചന്ദ്രശേഖരൻ എയർ ഇന്ത്യയുടം അമരത്ത് എത്തുന്നത്.

ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യയുടെ ചെയർമാനായി ടാറ്റാ സൺസ് മേധാവി എൻ ചന്ദ്രശേഖരനെ നിയമിക്കുകയായിരുന്നു. തിങ്കളാഴ്ച ഡൽഹിയിൽ ചേർന്ന ബോർഡ് യോഗം അദ്ദേഹത്തിന്റെ നിയമനത്തിന് അംഗീകാരം നൽകി. ജനറൽ ഇൻഷുറൻസ് കോർപറേഷൻ മുൻ സിഎംഡി ആലീസ് ഗീവർഗീസ് വൈദ്യനെ എയർലൈൻ ബോർഡിൽ സ്വതന്ത്ര ഡയറക്ടറായി ഉൾപ്പെടുത്തും. 2016 ഒക്ടോബറിൽ ടാറ്റാ സൺസ് ബോർഡിൽ ചേർന്ന ചന്ദ്രശേഖരൻ 2017 ജനുവരിയിൽ ചെയർമാനായി നിയമിതനായി.

ടാറ്റാ സ്റ്റീൽ, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ പവർ, ടാറ്റാ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) എന്നിവയുൾപ്പെടെ നിരവധി ഗ്രൂപ്പ് ഓപറേറ്റിങ് കമ്പനികളുടെ ബോർഡുകളുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. 2009-17 കാലഘട്ടത്തിൽ അദ്ദേഹം ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായിരുന്നു. ടിസിഎസിലെ 30 വർഷത്തെ ബിസിനസ് ജീവിതത്തിനൊടുവിലാണ് ചെയർമാനായി അദ്ദേഹത്തിന്റെ നിയമനം. എയർ ഇന്ത്യയേയും ചന്ദ്രശേഖരൻ വിജയത്തിലേക്ക് നയിക്കുമെന്നാണ് ടാറ്റയുടെ പ്രതീക്ഷ.

പ്രമുഖ ആഗോള ഐടി സൊല്യൂഷൻ ആൻഡ് കൺസൾട്ടിങ് സ്ഥാപനത്തിന്റെ സിഇഒയും മാനേജിങ് ഡയറക്ടറുമായി ചന്ദ്രശേഖരൻ പ്രവർത്തിച്ചിട്ടുണ്ട്. എയർ ഇന്ത്യയുടെ ചീഫ് എക്സിക്യൂട്ടീവായി തുർക്കിയിലെ ഇൽക്കർ ഐസിയെ ടാറ്റാ ഗ്രൂപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ നിയമനത്തിനെതിരേ എതിർപ്പുമായി ആർഎസ്എസ് അനുകൂല സംഘടനയായ സ്വദേശി ജാഗരൺ മഞ്ച് രംഗത്തെത്തിയിരുന്നു. ഇതെത്തുടർന്ന് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്ഥാനവും മാനേജിങ് ഡയറക്ടർ സ്ഥാനവും നിരസിക്കുകയാണെന്ന് മെഹ്മത് ഇൽകർ എയ്സി പ്രഖ്യാപിച്ചു.

തുർക്കിയുടെ ഇപ്പോഴത്തെ പ്രസിഡന്റായ റജബ് ത്വയ്യിബ ഉർദൂഗാനുമായുള്ള അദ്ദേഹത്തിന്റെ ബന്ധം ആശങ്കാജനകമാണെന്ന് പറഞ്ഞ് സ്വദേശി ജാഗരൺ മഞ്ച് (എസ്ജെഎം) കോ- ഓഡിനേറ്റിങ് കൺവീനർ അശ്വനി മഹാജനാണ് രംഗത്തുവന്നത്. തുർക്കി എയർലൈൻസിനെ ഇന്നത്തെ നിലയിലേക്ക് നയിച്ച ബുദ്ധികേന്ദ്രമാണ് മെഹ്മത് ഇൽകർ എയ്സി. ഇതോടെയാണ് നടരാജന് അവസരം ഒരുങ്ങിയത്.

തമിഴ്‌നാട്ടിലെ നാമക്കല്ലിനു സമീപം മോഹനൂരിലാണ് നടരാജൻ ജനിച്ചത് തമിഴ്‌നാട്. ആംസ്റ്റർഡാം, ബോസ്റ്റൺ, ഷിക്കാഗോ, ബെർലിൻ, മുംബൈ, ന്യൂയോർക്ക്, ടോക്കിയോ എന്നിവിടങ്ങളിൽ മാരത്തൺ പൂർത്തിയാക്കിയ ചന്ദ്രശേഖരൻ ഒരു ഫോട്ടോഗ്രാഫർ, സംഗീത ആരാധകൻ, ദീർഘദൂര ഓട്ടക്കാരൻ എന്നിവയെല്ലാമാണ്. ടിസിഎസ് ന്യൂയോർക്ക് സിറ്റി മാരത്തണിൽ (2014) തന്റെ വേഗതയേറിയ മാരത്തൺ അല്ലെങ്കിൽ പേഴ്സണൽ റെക്കോർഡ് (പിആർ) 5 മണിക്കൂർ 00 മിനിറ്റ് 52 സെക്കൻഡ് പൂർത്തിയാക്കി. ഇങ്ങനെ ദീർഘദൂര ഓട്ടത്തെ പ്രണയിക്കുന്ന വ്യക്തിക്കാണ് എയർ ഇന്ത്യയുടെ ചുമതല കിട്ടുന്നത്.

2016ൽ ടാറ്റ സൺസ് ബോർഡിൽ അംഗമായ ചന്ദ്രശേഖരനെ, 2017ൽ ടാറ്റ സൺസ് ചെയർമാനായി നിയമിച്ചിരുന്നു. ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടഴ്‌സ്, ടാറ്റ പവർ, ടാറ്റ കൺസൾറ്റൻസി സർവീസസ് തുടങ്ങി ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള ഒട്ടേറെ കമ്പനികളുടെ ബോർഡ് അംഗം കൂടിയാണ് ചന്ദ്രശേഖരൻ. ടാറ്റ ഗ്രൂപ്പിന്റെ നേതൃസ്ഥാനത്തെത്തുന്ന ആദ്യ പാഴ്‌സി ഇതര വിഭാഗക്കാരനും പ്രഫഷനൽ എക്‌സിക്യൂട്ടിവുമാണ് ഇദ്ദേഹം. ടാറ്റാ കൺസൾട്ടൻസി സർവീസിന്റെ ചീഫ് ഓപറേറ്റിങ്ങ് ഓഫീസർ ആയിരുന്ന നടരാജൻ 2009 -ൽ അതിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി മാറി.

ടാറ്റ മോട്ടോഴ്‌സിന്റെയും ടാറ്റ ഗ്ലോബൽ ബീവറേജ്‌സ്‌ന്റെയും ചെയർമാനുമായിരുന്നു അദ്ദേഹം. 2019 ഡിസംബർ 18-ന് നാഷണൽ കമ്പനി ഓഫ് ലോ അപ്പെലേറ്റ് അഥോറിറ്റി അദ്ദേഹത്തിന്റെ നിയമനം നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സൈറസ് മിസ്ത്രിയെ എക്‌സിക്ക്യൂട്ടീവ് ചെയർമാനായി തിരികെ കൊണ്ടുവന്നുവെങ്കിലും 2020 ജനുവരിയിൽ സുപ്രീം കോടതി ഈ ഉത്തരവിനെ തള്ളിക്കളയുകയായിരുന്നു. മോഹനൂരിലെ ഒരു തമിഴ് സർക്കാർ സ്‌കൂളിലാണ് ചന്ദ്രശേഖരൻ പഠിച്ചത്.

പിന്നീട് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് അപ്ലൈഡ് സയൻസസിൽ ബിരുദം നേടി. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എംസിഎ) തന്റെ മാസ്റ്റർ ആൾക്കും പ്രാദേശിക എൻജിനീയറിങ് കോളേജ്, തിരുച്ചിറപ്പള്ളി (ഇപ്പോൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും, തിരുച്ചിറപ്പള്ളി )യിൽ നിന്നും കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ (എംസിഎ) നേടി. 1987 ൽ ടിസിഎസിൽ ചേർന്ന ചന്ദ്രശേഖരൻ 2009 ഒക്ടോബർ 6 ന് സിഇഒ ആയി ചുമതലയേറ്റു. അതിനുമുമ്പ് അദ്ദേഹം സിഒഒയും ടിസിഎസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക് എഞ്ചിനീയേഴ്‌സിന്റെ ( ഐഇഇഇ ) സീനിയർ അംഗവും കമ്പ്യൂട്ടർ സൊസൈറ്റി ഓഫ് ഇന്ത്യ, ബ്രിട്ടീഷ് കമ്പ്യൂട്ടർ സൊസൈറ്റി എന്നിവയുടെ സജീവ അംഗവുമാണ് ചന്ദ്രശേഖരൻ. 2015 ഏപ്രിലിൽ ഇന്ത്യൻ ഐടി വ്യവസായ സ്ഥാപനമായ നാസ്‌കോമിന്റെ ചെയർമാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടു.

തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം 1987 ൽ ടിസിഎസിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് അതിവേഗതയിൽ മുമ്പോട്ട് കുതിച്ച ചന്ദ്രശേഖരന്റെ ഉയർച്ച കഠിനാധ്വാനത്തിന്റെ വിജയകഥ കൂടിയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ടിസിഎസ് 2015-16 ൽ 16.5 ബില്യൺ യുഎസ് ഡോളർ ഏകീകൃത വരുമാനം നേടി. ടിസിഎസ് ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തൊഴിൽ ദാതാവായി മാറി. നടരാജൻ ചന്ദ്രശേഖരൻ ടാറ്റ സൺസിന്റെ ചെയർമാനായി 3 വർഷം പൂർത്തിയാക്കിയപ്പോൾ തന്നെ കമ്പനിയുടെ വിപണി മൂലധനത്തിൽ 40 ശതമാനം വർധനവ് രേഖപ്പെടുത്തി. ഉപ്പ് മുതൽ സോഫ്റ്റ് വെയർ വരെയുള്ള എല്ലാ മേഖലകളിലും കമ്പനി നിലയുറപ്പിച്ച് കഴിഞ്ഞു.

2017 ലാണ് ടി.സി.എസിന്റെ മാനേജിങ് ഡയറക്ടറും സിഇഒയുമായിരുന്ന നടരാജൻ ചന്ദ്രശേഖരനെ ടാറ്റ സൺസിന്റെ പുതിയ ചെയർമാനായി നിയമിച്ചത്. ഒക്ടോബറിൽ സൈറസ് മിസ്ത്രിയെ ടാറ്റ സൺസ് തലപ്പത്തുനിന്ന് പുറത്താക്കി തൊട്ടു പിന്നാലെ രത്തൻ ടാറ്റ താത്കാലിക ചെയർമാൻ സ്ഥാനം ഏറ്റെടുത്തിരുന്നു. ടാറ്റ സൺസ് ബോർഡ് ചേർന്നാണ് ചന്ദ്രശേഖരനെ ചെയർമാനായി തീരുമാനിച്ചത്.

ടാറ്റ കൺസൾട്ടൻസി സർവീസ്(ടിസിഎസ്) മാനേജിങ് ഡയറക്ടർ/ചീഫ് എക്‌സിക്യുട്ടിവ് ഓഫീസർ സ്ഥാനത്തുനിന്നാണ് എൻ.ചന്ദ്രശേഖരനെ ഗ്രൂപ്പ് ചെയർമാനായി നിയമിച്ചത്.