കുവൈത്ത് സിറ്റി: രാജ്യത്ത് ആഭ്യന്തര സുരക്ഷ പരിഗണിച്ച് പൊതുസ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിക്കാൻ അനുമതിയായി. മാളുകൾ സൂപ്പർമാർക്കറ്റുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിലെ സുരക്ഷ വർദ്ദിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി. കുറ്റകൃത്യങ്ങൾ, ഭീകരവാദം എന്നിവ വേഗത്തിൽ കണ്ടെത്തുകയാണ് ലക്ഷ്യം. ചൊവ്വാഴ്ചയാണ് ഇതുസംബന്ധിച്ച് ബില്ല് പാർലമെന്റ് പാസ്സാക്കിയത്. സുരക്ഷ ശക്തമാക്കാൻ ഈ നിയമം അനിവാര്യമാണെന്ന് ആഭ്യന്തരമന്ത്രി ഷേയ്ഖ് മുഹമ്മദ് ഖാലിദ് അൽ സബാഹ് അറിയിച്ചു. സൗദിയിലെ ഭീകരാക്രമണത്തിന്റെ ചുവട് പിടിച്ചാണ് കുവൈത്ത് രാജ്യത്തിനകത്ത് സുരക്ഷകൂടുതൽ ശക്തമാക്കുന്നത്.

കൂടാതെ പുതിയ സൈബർ നിയമത്തിനും, പാർലമെന്റ് അന്തിമ അനുമതി നലകിയിട്ടുണ്ട്. ഓൺലൈൻ വഴി തീവ്രവാദ പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നവർക്ക് 10വർഷമാണ് തടവ് ശിക്ഷ. ഇതിൽ, രാജ്യത്തെ പൊതുസ്ഥലങ്ങളിലും പ്രധാന മാളുകൾ എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹൈടെക് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നുള്ള തീരുമാനത്തിന് അംഗങ്ങളുടെ പൂർണ പിന്തുണയാണ് ലഭിച്ചത്. 50അംഗ സഭയിൽ എല്ലാവരും തീരുമാനത്തെ അനുകൂലിച്ചു. എന്നാൽ, പൊതുജനങ്ങളുടെ സ്വകാര്യതക്ക് കോട്ടം വരുന്നതും, ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്‌മെയിൽ ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

നിയമം ദുരുപയോഗം ചെയ്യുന്നവർക്ക് രണ്ട് വർഷം തടവും 10,000 ദിനാർ പിഴ ശിക്ഷയുമാണ് വ്യവസ്ഥ ചെയ്യതിരിക്കുന്നത്. സെക്ഷനിൽ, പുതിയ സൈബർ നിയമത്തിനും അന്തിമ രൂപമായിട്ടുണ്ട്. ഇതനുസരിച്ച് ഓൺലൈൻ വഴി തീവ്രവാദ പ്രവർത്തനം പ്രോൽസാഹിപ്പിക്കു കയും, സഹായം നൽകുന്നവർക്കും 10 വർഷം തടവും 50,000 ദിനാർ പിഴയും ശിക്ഷയായി ലഭിക്കും. നിയമത്തിലെ ചില വ്യവസ്ഥകൾ ജനങ്ങളുടെ ആവിഷ്‌ക്കാര സ്വാതന്ത്യത്തിന് ഏതിരാണന്ന നിലപാടുമായി അംഗങ്ങൾ നേരത്തെ രംഗത്ത് വന്നിരുന്നു. 33അംഗങ്ങളാണ് പുതിയ സൈബർ നിയമത്തിന് അനുകൂലിച്ച് വോട്ട് ചെയ്യതത്.