- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശിയ വിമോചന ദിനാഘോഷ ലഹരിയിൽ കുവൈത്ത്; കനത്ത സുരക്ഷയിൽ രാജ്യം; വരും ദിനങ്ങളിൽ എല്ലാ മേഖലകളിലും കനത്ത പരിശോധന
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ വിമോചന ദിനാഘോഷ ലഹരിയിലാണ്. ദേശിയ 54ാമത് ദേശീയ ദിനവും 24ാമത് വിമോചന ദിനവും ഒരുമിച്ചാഘോഷിക്കാനായി നാടും നഗരവും ഒരുങ്ങിയിരിക്കുകയാണ്. ഇന്നും നാളയുമായി രാജ്യത്ത് വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അറേബ്യൻ ഗൾഫ് സട്രീറ്റിലെ കുവൈത്ത് ടവർ പരിസരത്താണ് ഇത്തവണ ആഘോഷച്ചടങ്ങുകളുടെ പ്രധാന വേദി. രാജ്യത്
കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ വിമോചന ദിനാഘോഷ ലഹരിയിലാണ്. ദേശിയ 54ാമത് ദേശീയ ദിനവും 24ാമത് വിമോചന ദിനവും ഒരുമിച്ചാഘോഷിക്കാനായി നാടും നഗരവും ഒരുങ്ങിയിരിക്കുകയാണ്. ഇന്നും നാളയുമായി രാജ്യത്ത് വിപുലമായ ആഘോഷങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
അറേബ്യൻ ഗൾഫ് സട്രീറ്റിലെ കുവൈത്ത് ടവർ പരിസരത്താണ് ഇത്തവണ ആഘോഷച്ചടങ്ങുകളുടെ പ്രധാന വേദി. രാജ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളായ കുവൈത്ത് ടവർ, ലിബറേഷൻ ടവർ അടക്കമുള്ളവ വർണ്ണശോഭയിൽ നിറഞ്ഞു നിൽക്കുകയാണ്. അഹമദി പ്രദേശം മുഴുവനായും ദീപാലംകൃതമാണ്. ദിനംപ്രതി ആയിരക്കണക്കിനാളുകളാണ് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് നഗരത്തിലേക്ക് കുടുംബസമേതം എത്തുന്നത്.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി അറ്റകുറ്റ പണിക്കൾക്കായി അടച്ചിട്ടിരുന്ന കുവൈത്ത് ടവർ സന്ദർഷകർക്കായി 26 ന് തുറന്ന് കൊടുക്കുകയും ചെയ്യും. ദേശീയ വിമോചന ദിനങ്ങളുടെ ഭാഗമായി വിവിധ ഓഫിസുകളിലും സ്ഥാപനങ്ങളിലും ആഘോഷങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങിയിരുന്നു. ദേശീയ പതാക ഉയർത്തിയും പ്രത്യേക ചടങ്ങുകൾ സംഘടിപ്പിച്ചുമാണ് പല ഓഫിസുകളും ആഘോഷങ്ങളിൽ പങ്കാളികളാകുന്നത്.
ആഘേഷങ്ങൾ അതിരുവിടാതിരിക്കാനായി ശക്തമായ സുരക്ഷയാണ് അധികൃതർ ഒുരുക്കിയിരിക്കുന്നത്. ആഘോഷങ്ങളുടെ മറവിൽ നിയമലംഘനങ്ങൾ നടത്താൻ ആരെയും അനുവദിക്കില്ല. ജല സ്‌പ്രേകളും സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വരും ദിവസങ്ങളിൽ കുവൈത്തിന്റെ എല്ലാ മേഖലകളിലും പരിശോധന ശക്തമാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള എല്ലാ വകുപ്പുകൾക്കും ഇതുസംബന്ധിച്ച നിർദേശങ്ങൾ നൽകി. ആഘോഷങ്ങളുടെ മറവിൽ നിയമലംഘനങ്ങൾ നടത്താൻ ആരെയും അനുവദിക്കില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധനക്ക് സുരക്ഷാ സൈന്യം വ്യക്തമായ പദ്ധതി തയാറാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ പരമ്പരാഗത മൂല്യങ്ങൾക്ക് നിരക്കാത്ത ആഘോഷങ്ങൾ അനുവദിക്കില്ല. വാഹനങ്ങളുടെ അമിതവേഗത കണ്ടത്തെിയാൽ പിടികൂടും. ജല സ്‌പ്രേകളും
സ്‌ഫോടകവസ്തുക്കളും ഉപയോഗിക്കാൻ അനുവദിക്കില്ല. ഗതാഗതം തടസ്സപ്പെടുന്ന രൂപത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കും. രാജ്യത്തിന്റെ ദേശീയ, വിമോചന ദിനാഘോഷങ്ങൾ വിജയകരമാക്കാൻ സ്വദേശികളും വിദേശികളും പൂർണമായും സഹകരിക്കണമെന്ന് ആദിൽ അൽഹശാശ് അഭ്യർത്ഥിച്ചു.