- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ റെജി നായരുടെ കള്ള നാണയം മികച്ച മലയാള ചിത്രം; പ്രഭാവർമ്മ മികച്ച ഗാനരചയിതാവ്; സജിൻ ബാബുവിന്റെ ബിരീയാണിക്ക് പ്രത്യേക പരാമർശം; അസുരൻ മികച്ച തമിഴ് ചിത്രം; ദേശീയ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നു; മോഹൻലാലിന് ഭരത് കിട്ടുമോ എന്ന ആകാംഷയിൽ മലയാളികൾ; പ്രിയദർശന്റെ അറബിക്കടൽ മരയ്ക്കാർ ശ്രദ്ധാകേന്ദ്രം
ന്യൂഡൽഹി: ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഫീച്ചർ, നോൺ ഫീച്ചർ വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ ദേശീയ ചലച്ചിത്ര ജൂറി പ്രഖ്യാപിച്ചത്. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ള നോട്ടം നേടി. മികച്ച പനിയ സിനിമയ്ക്കുള്ള പുരസ്കാരം മനോജ് കാന സംവിധാനം ചെയ്ത കെഞ്ചിര നേടി. മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്കാരം വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ നേടി.
മലയാളി സിനിമയായ ബിരീയാണിക്ക് ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയുടെ പ്രത്യേക പരാമർശം. സജിൻ ബാബുവിന്റേതാണ് സിനിമ. അസുരനാണ് മികച്ച തമിഴ് സിനിമ. വെട്രിമാരാനാണ് ഈ ചിത്രത്തിന്റെ സംവിധായകൻ. കൊളാമ്പിയിലെ ഗാനരചനയിലൂടെ പ്രഭാവർമ്മ മികച്ച ഗാനരചിയിതാവായി. ഹെലൻ എന്ന സിനിമയിലെ മെയ്ക്കപ്പിലൂടെ രഞ്ജിത്തിന് അവാർഡ് കിട്ടി. സുജിത് സുധാകരൻ, വി സായി എന്നിവർക്കാണ് മികച്ച വസ്ത്രാലങ്കാരത്തിന്റെ പുരസ്കാരം. മരയ്ക്കാൽ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിനാണ് പുരസ്കാര
മലയാള ചിത്രം ബിരിയാണി സംവിധാനം ചെയ്ത സാജൻ ബാബു പ്രത്യേക ജൂറി പരാമർശത്തിന് അർഹനായി. സ്പെഷൽ ഇഫക്റ്റ്സിനുള്ള പുരസ്കാരം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ സിദ്ധാർഥ് പ്രിയദർശൻ നേടി. ഇതേ ഗണത്തിലുള്ള സംസ്ഥാനപുരസ്കാരവും സിദ്ധാർഥിനായിരുന്നു. കോളാമ്പിയിലെ ഗാനരചയ്ക്ക് പ്രഭാവർമ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടി. ഹെലനിലെ മേക്കപ്പിന് രഞ്ജിത്ത് പുരസ്കാരത്തിന് അർഹനായി. മരക്കാറിലെ കോസ്റ്റ്യൂം ഡിസൈനിങ്ങിനും പുരസ്കാരനേട്ടമുണ്ട്.
നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച സംഗീത സംവിധായകൻ ബിശാഖ് ജ്യോതി. മികച്ച എഡിറ്റിങ്ങ് അർജുൻ ഗോരിസരിയ. രാധ എന്ന ആനിമേഷൻ ചിത്രത്തിനാണ് മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്കാരം. സപർഷി സർക്കാറിന് ഓൺ ലൊക്കേഷൻ സൗണ്ട് റെക്കോർഡിങ് പുരസ്കാരം. മികച്ച ഛായാഗ്രഹക സവിതാ സിങ്. മികച്ച സംവിധായകൻ നോക്ക് നോക്ക് സംവിധാനം ചെയ്ത സുധാൻഷു. ഒരു പാതിരാ സ്വപ്നം പോലെ എന്ന മലയാള ചിത്രം മികച്ച കുടുംബമൂല്യങ്ങളുള്ള ചിത്രത്തിനുള്ള പുരസ്കാരം നേടി. ആൻ എഞ്ചിനീയർഡ് ഡ്രീം ആണ് മികച്ച നോൺ ഫീച്ചർ സിനിമ. മികച്ച സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്കാരം സിക്കിം നേടി.
ന്യൂസ് ഡെസ്ക്