കോഴിക്കോട്: ദേശീയ ഗെയിംസ് സ്‌റ്റേഡിയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ തൃപ്തനല്ലെന്ന് ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷനും രംഗത്തെത്തി. ദേശീയ ഗെയിംസിന്റെ ഓർഗനൈസിങ് സെക്രട്ടറിയായ പി എം ഹംസയാണ് സർക്കാറിനെതിരെ വിമർശനവും ഉന്നയിച്ച് രംഗത്തെത്തിയത്. ഗെയിംസ് ഫണ്ടിൽ നിന്നും മനോരമ സംഘടിപ്പിച്ച കൂട്ടയോട്ടത്തിന് പണം നൽകിയത് തെറ്റായിപ്പോയെന്നും ഇത് മുൻധാരണകൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഗെയിംസ് ആദ്യഘട്ടത്തിൽ തന്നെ വിവാദത്തിൽ കുരുങ്ങിയത് അപമാനകരമാണെന്നും ഹംസ പറഞ്ഞു.