- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒരു കുടുംബത്തിന് ഒരു കാർ' നയം രൂപവത്കരിക്കാൻ നിർദ്ദേശിക്കണമെന്ന ഹർജി ദേശീയ ഹരിത ട്രിബ്യൂണൽ തള്ളി; സ്വകാര്യ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം മനുഷ്യജീവന് കടുത്ത ഭീഷണി ഉയർത്തുന്നവെന്ന വാദം അപക്വമെന്ന് ട്രിബ്യൂണൽ
ന്യൂഡൽഹി: ഒരു കുടുംബത്തിന് ഒരു കാർ എന്ന വിധത്തിൽ സ്വകാര്യ വാഹനങ്ങലുെ രജിസ്‌ട്രേഷൻ സംബന്ധിച്ച നയം രൂപവത്കരിക്കാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ദേശീയ ഹരിത ട്രിബ്യൂണൽ തള്ളി. ആക്ടിങ് ചെയർപേഴ്സൺ ജസ്റ്റിസ് യു.ഡി ശെൽവി അധ്യക്ഷയായ ബഞ്ചാണ് ഹർജി തള്ളിയത്. ഹർജിയിൽ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ അപക്വമാണെന്ന് ചൂണ്ടിക്കാട്ടിയ ബഞ്ച് ബന്ധപ്പെട്ട അധികൃതരെ സമീപിക്കാൻ ഹർജിക്കാർക്ക് നിർദ്ദേശം നൽകി. സ്വകാര്യ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം മനുഷ്യജീവന് കടുത്ത ഭീഷണി ഉയർത്തുന്നുവെന്ന് അഭിഭാഷകനായ സാജൻ കെ സിങ് സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ഡൽഹിയിൽ ഒരു കുടുംബത്തിന് ഒരുകാർ മാത്രമെ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകാവൂയെന്ന നിർദ്ദേശം പുറപ്പെടുവിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഡൽഹി വാതക ചേംബറായി മാറിക്കഴിഞ്ഞുവെന്നും അധികൃതരുടെ അനാസ്ഥയാണ് ഈ സ്ഥിതിക്ക് കാരണമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 1981 നും 2001 നും ഇടയിൽ രാജ്യതലസ്ഥാനത്തെ
ന്യൂഡൽഹി: ഒരു കുടുംബത്തിന് ഒരു കാർ എന്ന വിധത്തിൽ സ്വകാര്യ വാഹനങ്ങലുെ രജിസ്‌ട്രേഷൻ സംബന്ധിച്ച നയം രൂപവത്കരിക്കാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ദേശീയ ഹരിത ട്രിബ്യൂണൽ തള്ളി. ആക്ടിങ് ചെയർപേഴ്സൺ ജസ്റ്റിസ് യു.ഡി ശെൽവി അധ്യക്ഷയായ ബഞ്ചാണ് ഹർജി തള്ളിയത്. ഹർജിയിൽ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ അപക്വമാണെന്ന് ചൂണ്ടിക്കാട്ടിയ ബഞ്ച് ബന്ധപ്പെട്ട അധികൃതരെ സമീപിക്കാൻ ഹർജിക്കാർക്ക് നിർദ്ദേശം നൽകി.
സ്വകാര്യ വാഹനങ്ങളും വാണിജ്യ വാഹനങ്ങളും ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണം മനുഷ്യജീവന് കടുത്ത ഭീഷണി ഉയർത്തുന്നുവെന്ന് അഭിഭാഷകനായ സാജൻ കെ സിങ് സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സാഹചര്യത്തിൽ ഡൽഹിയിൽ ഒരു കുടുംബത്തിന് ഒരുകാർ മാത്രമെ രജിസ്റ്റർ ചെയ്യാൻ അനുമതി നൽകാവൂയെന്ന നിർദ്ദേശം പുറപ്പെടുവിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
ഡൽഹി വാതക ചേംബറായി മാറിക്കഴിഞ്ഞുവെന്നും അധികൃതരുടെ അനാസ്ഥയാണ് ഈ സ്ഥിതിക്ക് കാരണമെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 1981 നും 2001 നും ഇടയിൽ രാജ്യതലസ്ഥാനത്തെ വാഹനങ്ങളുടെയെണ്ണം വൻതോതിൽ വർധിച്ചുവെന്നും കണക്കുകൾ സഹിതം ചൂണ്ടിക്കാട്ടിയിരുന്നു.