മിഷിഗൺ: സംസ്ഥാനം നേരിടുന്ന വെള്ളപ്രതിസന്ധി തരണം ചെയ്യാൻ നാഷണൽ ഗാർഡിനെ വിന്യസിപ്പു. ഫ്‌ലിന്റ് മേഖലയിലുള്ള കുടുംബങ്ങൾക്ക് വെള്ളക്കുപ്പി വിതരണം നാഷണൽ ഗാർഡിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. സിറ്റിയിൽ താമസിക്കുന്ന കുട്ടികളുടെ രക്തത്തിൽ ലെഡ്ഡിന്റെ അംശം കൂടിയ തോതിൽ കണ്ടതിനെ തുടർന്നാണ് വെള്ളക്കുപ്പി വിതരണത്തിന് നാഷണൽ ഗാർഡിന്റെ സേവനം ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

മിഷിഗൺ സിറ്റിയിലെ കുടിവെള്ള ഉപയോഗത്തിന് ഡീട്രോയിറ്റ് സിറ്റിയിൽ നിന്ന് ഫ്‌ലിന്റ് നദീജലം ഉപയോഗപ്പെടുത്താൻ തുടങ്ങിയത് 2014 മുതലാണ്. സാമ്പത്തിക നേട്ടം ലക്ഷ്യം വച്ചുകൊണ്ടായിരുന്നു ഈ നടപടി. എന്നാൽ നദിയിൽ നിന്നു പമ്പ് ചെയ്യുന്ന വെള്ളത്തിൽ ലെഡ്ഡിന്റെ അംശം പിന്നീട് കണ്ടെത്തുകയായിരുന്നു. പമ്പിംഗിന് ഉപയോഗിക്കുന്ന പ്ലംമ്പിങ് സംവിധാനത്തിലൂടെയാണ് കുടിവെള്ളത്തിൽ ലെഡ് കലർന്നിരുന്നത്. പിന്നീട് ഡീട്രോയിറ്റിലേക്ക് കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു.

കുടിവെള്ളത്തിൽ ലെഡ്ഡിന്റെ അംശം കലർന്നതു മൂലം കുട്ടികളുടെ രക്തത്തിൽ കൂടിയ തോതിൽ ലെഡ് കണ്ടെത്തുകയും ഇത് ആരോഗ്യത്തിന് വെല്ലുവിളി ഉയർത്തുകയും ചെയ്ത സാഹചര്യത്തിലാണ് മിഷിഗൺ കുപ്പിവെള്ളത്തെ ആശ്രയിച്ചത്. ഉയർന്ന തോതിൽ ലെഡ് രക്തത്തിൽ കലർന്നാൽ അതു മരണത്തിനു വരെ കാരണമായേക്കാം. കുടിവെള്ള പ്രതിസന്ധി ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞാഴ്ച ഗവർണർ ഇവിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നിലവിൽ മോശമായ കാലാവസ്ഥ നേരിടുന്നതിനെ തുടർന്നാണ് കുപ്പിവെള്ള വിതരണത്തിന് ഗവർണർ നാഷണൽ ഗാർഡിന്റെ സേവനം പ്രയോജനപ്പെടുത്തിയിരിക്കുന്നത്.