- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിരീടമുറപ്പിക്കാൻ കേരളം കുതിപ്പുതുടങ്ങി; ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ആദ്യദിനം കേരളത്തിന് നാലു സ്വർണം
വിജയവാഡ: വിജയവാഡയിൽ തുടക്കമായ ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ആദ്യ ദിനം കേരളത്തിന് നാല് സ്വർണ്ണവും രണ്ട് വെങ്കലവും. ഇരുപതുവയസിൽ താഴെയുള്ള പെൺകുട്ടികളുടെ 1500 മീറ്ററിൽ പി യു ചിത്രയ്ക്ക് സ്വർണം ലഭിച്ചു. പതിനാലു വയസിൽതാഴെയുള്ള പെൺകുട്ടികളുടെ ഹൈജമ്പിൽ അശ്വതി ശിവകുമാർ ദേശീയ റെക്കോഡോടെയാണ് സ്വർണം നേടിയത്. അണ്ടർ 14 പെൺകുട്ടികളുടെ 600 മീറ്
വിജയവാഡ: വിജയവാഡയിൽ തുടക്കമായ ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ആദ്യ ദിനം കേരളത്തിന് നാല് സ്വർണ്ണവും രണ്ട് വെങ്കലവും. ഇരുപതുവയസിൽ താഴെയുള്ള പെൺകുട്ടികളുടെ 1500 മീറ്ററിൽ പി യു ചിത്രയ്ക്ക് സ്വർണം ലഭിച്ചു.
പതിനാലു വയസിൽതാഴെയുള്ള പെൺകുട്ടികളുടെ ഹൈജമ്പിൽ അശ്വതി ശിവകുമാർ ദേശീയ റെക്കോഡോടെയാണ് സ്വർണം നേടിയത്. അണ്ടർ 14 പെൺകുട്ടികളുടെ 600 മീറ്ററിൽ അശ്വതി ബിനുവാണ് കേരളത്തിനായി നേടിയതാണ് മൂന്നാം സ്വർണം. അണ്ടർ 14 പെൺകുട്ടികളുടെ ട്രയാത്ത്‌ലണിൽ അപർണ റോയിയാണ് നാലാം സ്വർണം നേടിയത്.
അണ്ടർ പതിനെട്ട് പെൺകുട്ടികളുടെ 1500 മീറ്ററിൽ ലേഖ ഉണ്ണി, അണ്ടർ 20 പെൺകുട്ടികളുടെ 1500 മീറ്ററിൽ ആതിര ശശി എന്നിവരാണ് വെങ്കലം നേടിയത്. വിജയവാഡയിൽ ഇന്ദിരാഗാന്ധി മുനിസിപ്പൽ കോർപറേഷൻ സ്റ്റേഡിയത്തിലെ മൺട്രാക്കിലാണ് അഞ്ചുനാൾ നീളുന്ന മത്സരങ്ങൾ.
Next Story