- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിക്ക് വേണ്ടി എന്തും ചെയ്യാൻ ഇന്ത്യാ ടുഡേ ചോദിച്ചത് 275 കോടി; പണം തന്നാൽ ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാമെന്ന് സമ്മതിച്ചവരിൽ ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യൻ എക്സ്‌പ്രസും ഹിന്ദുസ്ഥാൻ ടൈംസും അടക്കമുള്ള മാധ്യമങ്ങൾ: കോടികൾ ഒഴുക്കിയാൽ ആർക്ക് വേണ്ടിയും നട്ടെല്ല് വളയുന്ന ഇന്ത്യൻ മാധ്യമ ലോകത്തിന്റെ ഉളുപ്പില്ലാത്ത മുഖം തുറന്ന് കാട്ടി കോബ്രാ പോസ്റ്റ്
ന്യൂഡൽഹി: സമൂഹത്തെ സത്യത്തിലേക്ക് നയിക്കുന്നതാണ് മാധ്യമ ധർമം. എന്നാൽ ഇക്കാലത്ത് മാധ്യമ പ്രവർത്തനമല്ല മാധ്യമ കച്ചവടമാണ് നടക്കുന്നതെന്ന് അരക്കിട്ട് ഉറപ്പിച്ചു പറയുകയാണ് ഇന്ത്യയിലെ മുൻ നിര പത്രങ്ങൾ പോലും. പണം നൽകിയാൽ അവർ എന്തു ചീഞ്ഞ വാർത്തയും എഴുതും. ബിജെപിയിൽ നിന്നും കോടികൾ വാങ്ങി ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാമെന്ന് സമ്മതിച്ചവരിൽ യഥാർത്ഥ ഇന്ത്യയുടെ മുഖപത്രങ്ങൾ വരെ ഉൾപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. രാജ്യത്തിന്റെ വിവിധ തുറകളിലുള്ള ജനങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിച്ച് സംഘപരിവാറിന് അനുകൂല തരംഗം സൃഷ്ടിക്കുന്നതിനുമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യൻ എക്സ്‌പ്രസും ഇന്ത്യാ ടുഡേയും ഉൾപ്പെടെയുള്ള മാധ്യമ ഭീമന്മാരാണ് കോടികൾ കൈക്കൂലി വാങ്ങി കൂലി എഴുത്തിന് കോബ്രാ ഓപ്പറേഷനിൽ സമ്മതം മൂളിയത്. കോടികൾ ഒഴുക്കിയാൽ ആർക്ക് വേണ്ടിയും നട്ടെല്ല് വളയുന്ന ഇന്ത്യൻ മാധ്യമ ലോകത്തിന്റെ ഉളുപ്പില്ലാത്ത മുഖം തുറന്ന് കാട്ടിയിരിക്കുകയാണ് കോബ്ര പോസ്റ്റ്. ഒളിക്യാമറ
ന്യൂഡൽഹി: സമൂഹത്തെ സത്യത്തിലേക്ക് നയിക്കുന്നതാണ് മാധ്യമ ധർമം. എന്നാൽ ഇക്കാലത്ത് മാധ്യമ പ്രവർത്തനമല്ല മാധ്യമ കച്ചവടമാണ് നടക്കുന്നതെന്ന് അരക്കിട്ട് ഉറപ്പിച്ചു പറയുകയാണ് ഇന്ത്യയിലെ മുൻ നിര പത്രങ്ങൾ പോലും. പണം നൽകിയാൽ അവർ എന്തു ചീഞ്ഞ വാർത്തയും എഴുതും. ബിജെപിയിൽ നിന്നും കോടികൾ വാങ്ങി ഹിന്ദുത്വ അജണ്ട പ്രചരിപ്പിക്കാമെന്ന് സമ്മതിച്ചവരിൽ യഥാർത്ഥ ഇന്ത്യയുടെ മുഖപത്രങ്ങൾ വരെ ഉൾപ്പെടുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.
രാജ്യത്തിന്റെ വിവിധ തുറകളിലുള്ള ജനങ്ങളുടെ വോട്ടുകൾ ഭിന്നിപ്പിച്ച് സംഘപരിവാറിന് അനുകൂല തരംഗം സൃഷ്ടിക്കുന്നതിനുമായി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് ടൈംസ് ഓഫ് ഇന്ത്യയും ഇന്ത്യൻ എക്സ്‌പ്രസും ഇന്ത്യാ ടുഡേയും ഉൾപ്പെടെയുള്ള മാധ്യമ ഭീമന്മാരാണ് കോടികൾ കൈക്കൂലി വാങ്ങി കൂലി എഴുത്തിന് കോബ്രാ ഓപ്പറേഷനിൽ സമ്മതം മൂളിയത്. കോടികൾ ഒഴുക്കിയാൽ ആർക്ക് വേണ്ടിയും നട്ടെല്ല് വളയുന്ന ഇന്ത്യൻ മാധ്യമ ലോകത്തിന്റെ ഉളുപ്പില്ലാത്ത മുഖം തുറന്ന് കാട്ടിയിരിക്കുകയാണ് കോബ്ര പോസ്റ്റ്. ഒളിക്യാമറ ഓപ്പറേഷനുകളിലൂടെയാണ് കോബ്ര പോസ്റ്റ് ഈ ഞെട്ടിക്കുന്ന വിവരം പുറം ലോകം അറിയുന്നത്.
ഓപ്പറേഷൻ 136 വണ്ണിനു ശേഷം കോബ്ര പോസ്റ്റ് പുറത്ത് വിട്ട ഓപ്പറേഷൻ 136 ടുവിലാണ് ബിജെപിക്ക് വേണ്ടി കൂലിയെഴുത്തുകാരാകാൻ മത്സരിക്കുന്ന പത്രമുതലളിമാരുടെ ഡസൻ കണക്കിന് വരുന്ന വീഡിയോകൾ ഉള്ളത്. ക്യാപെയ്‌നിന് ഒരോ മാധ്യമസ്ഥാപനവും അവരുടേതായ രീതികൾ പറയുന്നതും വീഡിയോയിൽ ഉൾപ്പെട്ടിട്ടുണ്ട്. മതം മറയാക്കി തീവ്ര ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കാം.
വോട്ടർമാർക്കിടയിൽ വർഗീയ വേർതിരിവ് ഉണ്ടാക്കുന്ന തരത്തിൽ വാർത്തകൾ സൃഷ്ടിക്കാം. രാഷ്ട്രീയ എതിരാളികളെ കുറിച്ച് തരം താഴ്‌ത്തുന്ന വാർത്തകൾ പ്രസിദ്ധീകരിക്കാം (കുടുംബം, വ്യക്തിത്വം എന്നിവയെ കരിവാരി തേക്കുന്ന രീതിയിൽ). പണം നൽകിയാൽ സംഘപരിവാർ അജണ്ടകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി അഡ്വട്ടോറിയൽ പ്രസിദ്ധീകരിക്കാം തുടങ്ങി പല വിധ ആശയങ്ങളാണ് ഓരോരുത്തരും പങ്കു വെയ്ക്കുന്നത്.
ഇന്ത്യയിൽ ഒന്നാം നിരയിൽ നിൽക്കുന്ന മാധ്യമ ഭീമന്മാർ മുതൽ ചെറുതും വലുതമായ നിരവധി പത്രങ്ങളാണ് കോബ്രാ പോസ്റ്റിന്റെ ഒളികാമറാ ഓപ്പറേഷനിൽ വീണത്. ബിജെപിയുടെ ഇടനിലക്കാരനെന്ന നിലയിൽ കോബ്രാ പോസ്റ്റിലെ മാധ്യമ പ്രവർത്തകൻ മാധ്യമ മേധാവികളെ കണ്ട് നടത്തിയ ചർച്ചയിലാണ് മാധ്യമ മേധാവികൾ കോടികൾ നൽകിയാൽ കൂലി എഴുത്തിന് തയ്യാറാണെന്ന കാര്യം വ്യക്തമാക്കുന്നത്. ഹിന്ദുത്വ അജണ്ടകളെ പല രീതിയിൽ പത്രങ്ങളിലൂടെ ജനങ്ങളിലെത്തിക്കാമെന്നും അതുവഴി വോട്ടുകൾ ബിജെപിയുടെ പോക്കറ്റിൽ എത്തിക്കാമെന്നുമുള്ള ചർച്ചകളാണ് കോബ്രാ പോസ്റ്റ് ഒളി കാമറാ ഓപ്പറേഷനിലൂടെ പുറത്ത് വിടുന്നത്.
രാജ്യത്തെ മുൻനിര മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ വിനീത് ജെയ്ൻ ഉൾപ്പെടെയുള്ളവർ സംഘപരിവാറിനനുകൂലമായ ഈ ക്രിമിനൽ നടപടിയിൽ ഉൾപ്പെട്ടതായി വീഡിയോ തെളിയിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യാ ടുഡേ, ഹിന്ദുസ്ഥാൻ ടൈംസ്, സീ ന്യൂസ്, നെറ്റ്‌വർക്ക് 18, സ്റ്റാർ ഇന്ത്യ, എബിപി ന്യൂസ്, ദൈനിക് ജാഗരൺ, റേഡിയോ വൺ, റെഡ് എഫ്എം, ലോക്മത്, എബിഎൻ ആന്ധ്ര ജ്യോതി, ടിവി5, ദിനമലർ, ബിഗ് എഫ്എം, കെ ന്യൂസ്, ഇന്ത്യ വോയ്സ്, ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ്, എംവിടിവി, ഓപ്പൺ മാഗസിൻ എന്നിവരുൾപ്പെട്ട വീഡിയോകളാണ് ഇപ്പോൾ കോബ്ര പോസ്റ്റ് പുറത്തു വിട്ടു കൊണ്ടിരിക്കുന്നത്.
ദൈനിക് ഭാസ്‌കറും കോബ്ര പോസ്റ്റിന്റെ ഒളിക്യാമറയിൽ കുടുങ്ങിയിരുന്നു. എന്നാൽ ഡൽഹി ഹൈക്കോടതിയുടെ നിരേധന ഉത്തരവ് സമ്പാദിച്ചതിനെ തുടർന്ന് ഇവർ ഉൾപ്പെട്ട വിഡിയോ പുറത്ത് വിടാൻ കോബ്ര പോസ്റ്റിന് സാധിച്ചിട്ടില്ല. സ്റ്റേ ഉള്ള ഒറ്റ കാരണത്താൽ ഇവരുൾപ്പെട്ട വീഡിയോ മാറ്റിനിർത്തായാണ് ഒളിക്യാമറ ദൃശ്യങ്ങൾ കോബ്ര പോസ്റ്റ് പുറത്ത് വിട്ടത്. കോബ്രാ പോസ്റ്റിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ പുഷ്പ് ശർമ്മയാണ് ശ്രീമദ് ഭഗവത് ഗീതാ പ്രചാർ സമിതി എന്ന സംഘടനയുടെ പേരിൽ വിവിധ മാധ്യമ സ്ഥാപനങ്ങളുടെ തലവന്മാരുമായി കൂടിക്കാഴ്‌ച്ച നടത്തി ഒളിക്യാമറ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.
വോട്ട് വിഭജിക്കാൻ രണ്ടു ഘട്ടങ്ങളായിട്ടുള്ള ക്യാംപെയ്ൻ രീതിയാണ് ഇവർ മുന്നോട്ട് വെച്ചത്, ഒന്ന്, ആദ്യം തന്നെ തീവ്രഹിന്ദുത്വ ആശയങ്ങൾ ചെറുതും വലുതുമായ എല്ലാ മാധ്യമങ്ങളും വഴി പ്രചരിപ്പിക്കുക, പിന്നീട് വർഗീയ വേർതിരിവ് ഉണ്ടാക്കുന്ന തരത്തിൽ വാർത്തകൾ പ്രസിദ്ധീകരിക്കുക. രണ്ടാമതായി, ബിജെപി എതിർചേരിയിൽ നിൽക്കുന്ന നേതാക്കളെ തരംതാഴ്‌ത്തുന്ന രീതിയിൽ ഉള്ള വാർത്തകൾ പ്രചരിപ്പിക്കുക. ഉദാഹരണമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അമുൽ ബേബി, പപ്പു എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ഉപയോഗിച്ച് മോശമായും അതേസമയം കോമാളിയായും ചിത്രീകരിക്കുക. ഇതിലൂടെ പ്രതിപക്ഷത്തിരിക്കുന്നവർ ഒന്നിനും കൊള്ളാത്തവരാണെന്ന പ്രതീതി സൃഷ്ടിക്കുക.
ഇതിനു വേണ്ടി പത്രങ്ങൾ, ടിവി ചാനലുകൾ, റേഡിയോ, ഫേസ്‌ബുക്ക്, ട്വിറ്റർ ഉൾപ്പെടെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുക എന്നിങ്ങനെയാണ് പുഷ്പ് ശർമ്മ മാധ്യമമേധാവികളോട് മുന്നോട്ടു വെച്ച ക്യാംപെയിൻ രീതി. മാധ്യമധർമങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാതെ ഇക്കാര്യങ്ങൾക്ക് അനുകൂലമായാണ് എല്ലാ മാധ്യമമേധാവികളും പ്രതികരിച്ചത്. എന്നാൽ ബർത്തമാൻ പത്രിക, ദൈനിക് സമ്പദ് എന്നീ രണ്ട് മാധ്യമ സ്ഥാപനങ്ങൾ മാത്രമാണ് തങ്ങളുടെ മാധ്യമ സ്ഥാപനത്തിലൂടെ വർഗീയത പ്രചരിപ്പിക്കാൻ കഴിയില്ലെന്ന ശക്തമായ നിലപാട് സ്വീകരിച്ചത്. കോടികൾ വാഗ്ദാനം ചെയ്തിട്ടും ഇവരുടെ നിലപാടിൽ മാറ്റമുണ്ടായില്ല.
അതേസമയം, പ്രതിഫലമായി പണം പോലും നൽകേണ്ടതില്ലെന്ന് നിലപാട് കൈക്കൊണ്ട മാധ്യമമേധവികൾ ഒളിക്യാമറയിൽ കുടുങ്ങിയിട്ടുണ്ട്. അവർ വ്യക്തമാക്കുന്നത് ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് തങ്ങൾ, അതിനാൽ ഇതേറ്റെടുത്തു ചെയ്യുമെന്നാണ്. എന്നാൽ മറ്റു ചിലർ പ്രതിഫലമായി കള്ളപ്പണം തന്നാൽ സ്വീകരിക്കാമെന്നും പറയുന്നുണ്ട്. ഇത് വെളുപ്പിക്കുന്നതിനാവശ്യമായ മൂന്നാം പാർട്ടിയെ ശരിയാക്കി കൊടുക്കാം എന്നു വരെ പറയുന്ന മാധ്യമമേധാവികൾ വീഡിയോയിൽ ഉണ്ട്.
പ്രിന്റ്, വിഷ്വൽ, ഡിജിറ്റൽ, എഫ്എം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ക്യാംപെയ്‌നായി ഉപയോഗിക്കാം. സമരം ചെയ്യുന്ന കർഷകരെ മാവോയിസ്റ്റുകളായി ചിത്രീകരിച്ച് വാർത്തകൾ പ്രസിദ്ധീകരിക്കാം ഇങ്ങനെ എല്ലാം ബിജെപി അജണ്ടകൾ ജനങ്ങളിൽ എത്തിച്ച് വോട്ടു കൂട്ടാമെന്ന് പത്ര മുതലാളിമാർ വാക്കു നൽകുന്നു.
ബിജെപിയെ സഹായിക്കുന്ന തരത്തിലാണ് ദേശീയ മാധ്യമങ്ങളുടെ പ്രവർത്തനം എന്ന ആരോപണം നിലനിൽക്കെയാണ് വീണ്ടും പുതിയ വെളിപ്പെടുത്തലുമായി കോബ്ര പോസ്റ്റ് എത്തുന്നത്. 2019ൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ സംഘപരിവാർ രാജ്യത്തെ മൊത്തം വ്യവസ്ഥിതിയേയും വിലയ്ക്കെടുത്തു കൊണ്ടിരിക്കെയാണ് എന്നതിന്റെ സൂചനയാണ് ഇത് സൂചിപ്പിക്കുന്നത്.