കൊല്ലം: മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ ദേശീയ നോഡൽ സെന്റർ സമ്മേളനവും അനുബന്ധ വർക്ക്‌ഷോപ്പും വള്ളിക്കാവ് അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്‌സിറ്റിയിൽ നടന്നു. ആറിന് രാവിലെ 10.00 നു ആരംഭിച്ച യോഗം അമ്യത യൂണിവേഴ്‌സിറ്റി അസോസിയേറ്റ് ഡീൻ ഡോ:ബാലക്യഷ്ണൻ ശങ്കർ ഉൽഘാടനം ചെയ്തു. യോഗത്തിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 62 കോളേജുകളിൽ നിന്നും 120-തോളം അദ്ധ്യാപകർ പങ്കെടുത്തു. തുടർന്നു 'ടെക്‌നോളജി ഇൻ എഡ്യുക്കേഷൻ' എന്ന വിഷയത്തിൽ സംവാദം നടന്നു.

സമ്മേളനത്തിന്റെ ഭാഗമായി വെർച്വൽ ലാബിന്റെ ദേശീയതല വർക്ക്‌ഷോപ്പ് ഫിസിക്‌സ്, കെമിസ്ട്രി, ബയോടെക്‌നോളജി, കമ്പ്യൂട്ടർ സയൻസസ്, മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് എന്നീ വിഷയങ്ങളിൽ ഉച്ചയ്ക്കു 2.00 മണിക്കു നടന്നു.

കഴിഞ്ഞ അദ്ധ്യയന വർഷത്തിലെ മികച്ച 5 നോഡൽ സെന്റേഴ്‌സിനു അവാർഡ് സമ്മാനിച്ചു. തുടർന്നു വാല്യു വെർച്വൽ ലാബ് ഉപയോഗിക്കുന്നതിൽ രാജ്യത്ത് മുൻനിരയിൽ നിൽക്കുന്നല്പ40 കോളേജുകൾക്ക് മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ വാർഷീക അനുകൂല്യമായ 12,000 രൂപ വീതം നൽകി. ഇന്ത്യയിലെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും സങ്കേതികവത്കരിക്കാനും വേണ്ടി 2009-ൽ എം.എച്ച്.ആർ.ഡി. തുടക്കം കുറിച്ചതാണ് വെർച്വൽ ലാബ് പ്രൊജക്ട്. കമ്പ്യൂട്ടറിന്റെ സഹായത്തോടു കൂടി പരീക്ഷണ ശാലകളിൽ ചെയ്യുന്ന ഏതൊരു പരീക്ഷണ നിരീക്ഷണങ്ങളും ആർക്കും എപ്പോൾ വേണമെങ്കിലും വെർച്വൽ ലാബിൽ ചെയ്യാവുന്നതാണ്. ഈ പദ്ധതി ഇന്ത്യയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടപ്പാക്കി വരികയാണ് എം.എച്ച്.ആർ.ഡി വെർച്വൽ ലബിന്റെ നോഡൽ സെന്റർ ആകുന്നതു വഴി കോളേജുകൾക്ക് സൗജന്യമായി ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് vlab.amritha.edu, vlab.co.in എന്നീ വെബ്‌സൈറ്റ് സന്ദർശിക്കുക.