- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ സ്‌കൂൾ സീനിയർ മീറ്റ് രണ്ടാം ദിനത്തിൽ കേരളത്തിന് മെഡലില്ല; എട്ടിനങ്ങൾ പൂർത്തിയായപ്പോൾ രണ്ടു സ്വർണമടക്കം 15 പോയന്റോടെ ഹരിയാന മുന്നിൽ; കേരളത്തിന് ആദ്യ ദിനം കിട്ടിയ ഒരു വെള്ളിയും രണ്ടു വെങ്കലവും അടക്കം 5 പോയിന്റ് മാത്രം
റോഹ്ത്തക്ക്: ദേശീയ സ്‌കൂൾ സീനിയർ അത്‌ലറ്റിക് മീറ്റ് രണ്ടാം ദിവസം കേരളത്തിന് മെഡലില്ല. എട്ടിനങ്ങൾ പൂർത്തിയായപ്പോൾ രണ്ടു സ്വർണമടക്കം 15 പോയന്റോടെ ഹരിയാനയാണ് മുന്നിൽ. പഞ്ചാബിനും കർണാടകത്തിനും എട്ട് പോയന്റ് വീതം ഉണ്ട്. കേരളത്തിന് ആദ്യ ദിനം കിട്ടിയ ഒരു വെള്ളിയും രണ്ടു വെങ്കലവും അടക്കം 5 പോയന്റാനുള്ളത്. ഒരു വെള്ളിയും രണ്ടു വെങ്കലവുമാണ് കേരളം ആദ്യദിനം സ്വന്തമാക്കിയത്. സീനിയർ മീറ്റിന്റെ 5000 മീറ്ററിൽ കേരളത്തിന്റെ അജിത്ത് പി എൻ അവസാനം റൗണ്ടിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വനിതകളുടെ സീനിയർ മീറ്റിന്റെ 5000 മീറ്ററിൽ കേരളത്തിന്റെ ക്യാപ്റ്റൻ അനുമോൾ തമ്പി വെള്ളി നേടി. അവസാന റൗണ്ടിന്റെ തുടക്കം വരെയും ഒന്നാമതായിരുന്നെങ്കിലും ഹിമാചൽ പ്രദേശിന്റെ രാജ്യാന്തര താരം സീമ കേരള താരത്തെ പിന്തള്ളി ഒന്നാമതെത്തുകയായിരുന്നു. കോതമംഗലം മാർബേസലിന്റെ അനുമോൾ വെള്ളി നേടിയപ്പോൾ കട്ടിപ്പാറ ഹോളി ഫാബുലസിലെ ആതിര കെ ആർ വെങ്കലം നേടി. അവസാന നിമിഷം ഉത്തരേന്ത്യൻ താരങ്ങൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇത്തവണത്തെ മീറ്റിൽ കിരീ
റോഹ്ത്തക്ക്: ദേശീയ സ്‌കൂൾ സീനിയർ അത്‌ലറ്റിക് മീറ്റ് രണ്ടാം ദിവസം കേരളത്തിന് മെഡലില്ല. എട്ടിനങ്ങൾ പൂർത്തിയായപ്പോൾ രണ്ടു സ്വർണമടക്കം 15 പോയന്റോടെ ഹരിയാനയാണ് മുന്നിൽ. പഞ്ചാബിനും കർണാടകത്തിനും എട്ട് പോയന്റ് വീതം ഉണ്ട്. കേരളത്തിന് ആദ്യ ദിനം കിട്ടിയ ഒരു വെള്ളിയും രണ്ടു വെങ്കലവും അടക്കം 5 പോയന്റാനുള്ളത്.
ഒരു വെള്ളിയും രണ്ടു വെങ്കലവുമാണ് കേരളം ആദ്യദിനം സ്വന്തമാക്കിയത്. സീനിയർ മീറ്റിന്റെ 5000 മീറ്ററിൽ കേരളത്തിന്റെ അജിത്ത് പി എൻ അവസാനം റൗണ്ടിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വനിതകളുടെ സീനിയർ മീറ്റിന്റെ 5000 മീറ്ററിൽ കേരളത്തിന്റെ ക്യാപ്റ്റൻ അനുമോൾ തമ്പി വെള്ളി നേടി. അവസാന റൗണ്ടിന്റെ തുടക്കം വരെയും ഒന്നാമതായിരുന്നെങ്കിലും ഹിമാചൽ പ്രദേശിന്റെ രാജ്യാന്തര താരം സീമ കേരള താരത്തെ പിന്തള്ളി ഒന്നാമതെത്തുകയായിരുന്നു.
കോതമംഗലം മാർബേസലിന്റെ അനുമോൾ വെള്ളി നേടിയപ്പോൾ കട്ടിപ്പാറ ഹോളി ഫാബുലസിലെ ആതിര കെ ആർ വെങ്കലം നേടി. അവസാന നിമിഷം ഉത്തരേന്ത്യൻ താരങ്ങൾ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ഇത്തവണത്തെ മീറ്റിൽ കിരീടം നിലനിർത്തുക കേരളത്തിന് എളുപ്പമാകില്ലെന്നാണ് വിലയിരുത്തൽ. ഹരിയാനയിലെ റോത്തക്കിൽ 18 മുതൽ 22വരെ അഞ്ച് ദിവസമാണ് മീറ്റ് നടക്കുന്നത്.