അമൃതപുരി: കേരള സ്‌കൂൾ ഓഫ് ആസ്‌ടോണമി ആൻഡ് മാത്തമാറ്റിക്‌സിന്റെ പ്രാധാന്യവും അതിന്റെ കാലിക പ്രസക്തിയെയും കുറിച്ചുള്ള ദേശീയ സെമിനാർ അമൃതപുരി ക്യാമ്പസിൽ ഐ ഐ റ്റി മുംബൈയിലെ പ്രൊഫസ്സർരാമസുബ്രമണ്യം ഉത്ഘാടനം ചെയ്തു. അമൃത വിശ്വവിദ്യാപീഠത്തിലെ അമൃതദർശനവും ഇന്ദിരാഗാന്ധിസെന്റർ ഫോർ ആർട്‌സും സംയുക്തമായാണ് ഈ സെമിനാർ നവംബർ 4, 5 തീയതികളിൽസംഘടിപ്പിച്ചത്.

ഭാരതീയ ശാസ്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളവിദ്യാഭ്യാസ പദ്ധതി രാഷ്ട്രത്തിന്റെ പുരോഗതിക്ക്അത്യാവശ്യമാണെന്ന് പ്രൊ രാമസുബ്രമണ്യം ഉത്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഗണിതശാസ്ത്രഗവേഷണ രംഗത്ത് ലോകരാഷ്ട്രങ്ങൾക്കിടയിൽ ചൈന ഇന്നു മുൻപന്തിയിലാണ്, ചൈന ഇതു സാധിച്ചെടുത്തത് തങ്ങളുടെതനതായ ശാസ്ത്ര പൈതൃകത്തെ ക്കുറിച്ചുള്ള അറിവ് പാഠ്യ പദ്ധതിയിൽ ഉൾക്കൊള്ളിച്ച് അതു വഴി വിദ്യാർത്ഥികളിൽ തങ്ങളുടെ ശാസ്ത്രപാരമ്പര്യത്തെക്കുറിച്ചുള്ള അവബോധം വളർത്തിയുമാണ്. ഗണിത ശാസ്ത്രത്തിലെ നോബൽസമ്മാനത്തിന് തത്തുല്യമായ ഫീൽഡ് മെഡലിസ്റ്റായ മന്ജുൾഭാർഗ്ഗവയ്ക്കു പ്രോത്സാഹനമായത് പ്രാചീന ഭാരതീയപൈതൃകത്തിൽ നിന്നുള്ള ഗണിതശാസ്ത്രജ്ഞന്മാരുടെ ചിന്താധാരയുമായി പരിചയപ്പെടാനിടയായതാണെന്ന് അദ്ദേഹംപറഞ്ഞത് രാമസുബ്രമണ്യം അനുസ്മരിച്ചു.

ഭാരതം ശാസ്ത്ര മേഖലകളിൽ ചെയ്ത ലോകോത്തരമായ സംഭാവനകളെക്കുറിച്ച് തദവസരത്തിൽ അദ്ദേഹം പ്രതിപാദിച്ചു.ഗ്രഹങ്ങളുടെ രേഖാംശം കണക്കുകൂട്ടുന്നതിൽ ഭാരതത്തിൽ നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വരരുചിയുടെ മിടുക്കുംപതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മാധവ പൈ സൈൻ, കോസൈൻ തുടങ്ങിയ ഗണിതശാസ്ത്ര സംജ്ഞകൾക്ക് നൽകിയവ്യാഖ്യാനം,  ഭൂമിക്കൊപ്പം സൂര്യനെ വട്ടം ചുറ്റിയിരുന്ന അഞ്ചു ഗ്രഹങ്ങളെപറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നനീലകണ്ഠ സോമയാജി' 15 ാം നൂറ്റാണ്ടിൽ തന്നെ ഇക്കാര്യം അവതരിപ്പിച്ചതും പ്രൊ രാമസുബ്രമണ്യംചൂണ്ടിക്കാട്ടി.

ഭാരതീയ ജ്യോതിഷ, ഗണിത ശാസ്ത്ര രംഗത്തെ വിദഗ്ധരായ പ്രൊഫസർ എം ഡി ശ്രീനിവാസ് (സെന്റർ ഫോർപോളിസി സ്റ്റഡീസ് ചെന്നെ) , മദ്രാസ് യൂണിവേഴ്‌സിറ്റി പ്രൊഫസർ എം എസ് ശ്രീരാം, പ്രൊഫസർ റ്റിജിശരചന്ദ്രൻ(റിട്ട ഡെപ്യൂട്ടി ഡയറക്ടർ കൊളീജിയേറ്റ്എഡ്യുക്കേഷൻ) തുടങ്ങിയവർ തങ്ങളുടെ ആശയങ്ങൾ പ്രഭാഷണത്തിലൂടെസദസ്സിനോടു പങ്കു വച്ചു. ദ്വിദിന സെമിനാറിന്റെ സമാപനത്തോടനുബന്ധിച്ചു നടന്ന പാനൽ ചർച്ച ഡോ എം ഡിശ്രീനിവാസ് നയിച്ചു. ഭാരതീയ ജ്യോതിഷ ഗണിത ശാസ്ത്ര മേഖലകൾ പരിപോഷിപ്പിക്കാനാവിശ്യമായ നിരവധിക്രിയാത്മക നിർദ്ദേശങ്ങൾ ചർച്ചയിൽ ഉരുത്തിരിഞ്ഞ് വരികയുണ്ടായി. വിദ്യാർത്ഥികൾ ക്കും ഗവേഷകർക്കും ഇന്ന് അനുഭവപ്പെടുന്നവിഭവസമാഹരണത്തിൽ ഉണ്ടാകുന്ന കുറവു നികത്തുക. പുതിയതായി പുനരുജ്ജീവിപ്പിച്ച പ്രാചീന താളിയോല കൃതികൾപ്രയോജനപ്പെടുത്തുക., ഭാരതത്തിലെ കലാലയങ്ങളുടെ പാഠ്യപദ്ധതിയിൽ ജ്യോതിശാസ്ത്രത്തേയുംഗണിതശാസ്ത്രത്തെയും സംസ്‌കൃതത്തെയും ഉൾപ്പെടുത്തുക തുടങ്ങിയ വിഷയങ്ങൾ സെമിനാർ മുന്നോട്ടു വച്ചു.

മാതാ അമർതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി ശിവാമൃതചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. അമൃതപുരിക്യാമ്പസ് ഡയറക്ടർ ബ്രഹ്മചാരി സുദീപ്. ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സിലെ ശ്രീ പ്രഭവാനന്ത ജാ,അമൃതപുരി സ്‌കൂൾ ഓഫ് ആർട്‌സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ നന്ദകുമാരൻ തുടങ്ങിയവർ ആശംസാപ്രസംഗംനടത്തി. അമൃതദർശനം ചെയർമാൻ ഡോ ശ്രീരാം അനന്തനാരായണൻ സ്വാഗതപ്രസംഗവും അമൃതദർശനം കോർഡിനേറ്റർ ഡോ ആനന്ദ് എസ് നന്ദിപ്രകാശനവും നടത്തി.

ഭാരതീയ ദർശനങ്ങളുടെയും ശാസ്ത്ര ശാഖകളുടെയും പഠന ഗവേഷണങ്ങൾ ഏകോപിപ്പിച്ചു കൊണ്ടു മുൻപോട്ടു പോകുകഎന്നതാണ് ഇന്റെർനാഷണൽ സെന്റർ ഫോർ സ്പിരിച്വൽ സ്റ്റഡീസിന്റെ (അമൃതദർശനം) ലക്ഷ്യം. ഭാരതത്തിലെ എല്ലാകലാരൂപങ്ങളെയും പരിപോഷിപ്പിക്കാനും പരിചയപ്പെടുത്താനും വേണ്ടി രൂപീകൃതമായ കേന്ദ്ര സർക്കാർ സ്ഥാപനമാണ്ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്‌സ്.