ചെന്നൈ: 55-ാമത് ദേശീയ സീനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ ആദ്യ സ്വർണം തമിഴ്‌നാട് നേടി. വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ എൽ സൂര്യക്കാണു സ്വർണം. കേരളത്തിന്റെ പ്രതീക്ഷയായിരുന്ന പി.യു. ചിത്ര പുറത്തായി. പുരുഷ വിഭാഗം 5000 മീറ്ററിൽ ഇറങ്ങിയ ടി. ഗോപിയിലൂടെ കേരളത്തിന് മീറ്റിലെ ആദ്യ മെഡൽ ലഭിച്ചു. 5,000 മീറ്ററിൽ വെള്ളിയാണ് ഗോപിക്കു ലഭിച്ചത്.