- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷനിൽ പുതുക്കിയ ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിക്ക് തുടക്കമായി
കൊച്ചി: സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയുള്ള പുതുക്കിയ ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കച്ചേരിപ്പടിയിലെ ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കുട്ടപ്പൻ നിർവ്വഹിച്ചു. കേരളത്തിലെ ക്ഷയരോഗികളിൽ മൂന്നിലൊന്നുമാത്രമാണ് സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്താറുള്ളൂവെന്നും പുത
കൊച്ചി: സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെയുള്ള പുതുക്കിയ ദേശീയ ക്ഷയരോഗ നിവാരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കച്ചേരിപ്പടിയിലെ ശ്രീ സുധീന്ദ്ര മെഡിക്കൽ മിഷൻ ആശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കുട്ടപ്പൻ നിർവ്വഹിച്ചു. കേരളത്തിലെ ക്ഷയരോഗികളിൽ മൂന്നിലൊന്നുമാത്രമാണ് സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്താറുള്ളൂവെന്നും പുതുക്കിയ ദേശീയ ക്ഷയരോഗ നിവാരണ പദ്ധതി പ്രകാരം സ്വകാര്യ ആശുപത്രികളിൽ ക്ഷയരോഗനിർണ്ണയം നടത്തിയാലും തുടർ ചികിത്സ സൗജന്യമായി ലഭിക്കുമെന്നും ഡി.എം.ഒ പറഞ്ഞു.
രാജ്യത്ത് ക്ഷയരോഗികളുടെ മരണ നിരക്ക് രണ്ട് മിനിറ്റിൽ മൂന്നുപേർ എന്ന നിലയിലാണെന്ന് ക്ഷയരോഗ നിവാരണ പദ്ധതി ജില്ലാ കോർഡിനേറ്റർ ഡോ.അനൂപ് പറഞ്ഞു.
ആശുപത്രി പ്രസിഡന്റ് രത്‌നാകര ഷേണായി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ.എം.എ പ്രസിഡന്റ് ഡോ.സണ്ണി ഓരത്തേൽ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രിതിനിധി ഡോ. മോഹൻദാസ്, ഡോ.ടി.എൽ.പി.പ്രഭു,ഡോ.എം.ഐ.ജുനൈദ് റഹ്മാൻ, ഡോ.രാമാനന്ദ പൈ എന്നിവർ പ്രസംഗിച്ചു.