- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പോളണ്ടിൽ അമേരിക്കൻ സേനയുടെ പെർമനന്റ് ബേസ് പ്രഖ്യാപിച്ച് ബൈഡൻ; ആയിരക്കണക്കിന് പട്ടാളക്കാരേയും യുദ്ധവിമാനങ്ങളേയും റഷ്യയുടേ അയൽപക്കത്തേക്ക് അയയ്ക്കും; സ്വീഡനും ഫിൻലാൻഡിനും നാറ്റോ അംഗത്വം ഉറപ്പിച്ചതിന്റെ പിന്നാലെയുള്ള നീക്കത്തിൽ ഞെട്ടി റഷ്യ
മോസ്കോ: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിന്റെ അതിമോഹത്തിന് അറുതിവരുത്താൻ രണ്ടും കല്പിച്ച് ഇറങ്ങുകയാണ് നാറ്റോ. കിഴക്കൻ യൂറോപ്പിലെ സൈനിക സന്നിദ്ധ്യം വർദ്ധിപ്പിക്കാൻ നറ്റോ ഉച്ചകോടിയിൽ തീരുമാനമായി. അതിനുപുറമേ അമേരിക്ക ആയിരക്കണക്കിന് സൈനികരേയും യുദ്ധക്കപ്പലുകൾ അടക്കമുള്ള സന്നാഹങ്ങളും യൂറോപ്പിൽ അധികമായി വിന്യസിക്കുമെന്ന ജോ ബൈഡനും പ്രഖ്യപിച്ചു. മാഡ്രിഡിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ ഇന്നലെയായിരുന്നു അമേരിക്കയുടെ അഞ്ചാം സൈനിക വ്യുഹത്തിന് പോളണ്ടിൽ പുതിയൊരു ആസ്ഥാനം രൂപീകരിക്കുന്ന കാര്യം ബൈഡൻ പറഞ്ഞത്.
അതിനുപുറമെ ഇപ്പോൾ റൊമേനയയിൽ ഉള്ള സൈനിക ആസ്ഥാനത്തേക്ക് 3000 സൈനികരെ കൂടി അധികമായി അയയ്ക്കും. എസ്റ്റോണിയ, ലാറ്റ്വിയ, ലിത്വാനിയ തുടങ്ങിയ ബാൾട്ടിക് രാജ്യങ്ങളിലും സൈനിക ശക്തി വർദ്ധിപ്പിക്കുമെന്ന് ബൈഡൻ പ്രഖ്യാപിച്ചു. അതിനു പുറമെ ബ്രിട്ടനിൽ എഫ്-35 യുദ്ധവിമാനങ്ങളുടെ രണ്ട് സ്ക്വാഡ്രൺ വിന്യസിക്കും. അതുപോലെ ജർമ്മനിക്കും, ഇറ്റലിക്കും കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ നൽകും. അതിനുപുറമെ സ്പെയിനിലെ റോടാ നേവൽ സ്റ്റേഷനിൽ രണ്ട് യുദ്ധക്കപ്പലുകളും വിന്യ്സിക്കും.
അതിനിടയിൽ ഫിൻലാൻഡിനേയും സ്വീഡനേയും സഖ്യത്തിൽ എടുക്കുന്നതിനുള്ള എതിർപ്പ് തുർക്കി അവസാനിപ്പിച്ചതോടെ നാറ്റോ ഇരു രാജ്യങ്ങളേയും സഖ്യത്തിലേക്ക് ഔപചാരികമായി ക്ഷണിച്ചു. ഈ നടപടിയിലൂടെ സഖ്യത്തിന്റെ കിഴക്കൻ യൂറോപ്പിലെ സൈനിക ശക്തി ഇനിയും വർദ്ധിക്കും. അതേസമയം, നാറ്റോയുടെ വിപുലീകരണ ശ്രമങ്ങളെ അരിശത്തോടെയാണ് റഷ്യ സമീപിച്ചത്. നാറ്റോ സഖ്യത്തിന്റെ അടിത്തറ വിപുലപ്പെടുത്താനുള്ള ശ്രമങ്ങൾ യൂറോപ്പിനെ അസ്ഥിരപ്പെടുത്തുമെന്നായിരുന്നു റഷ്യയുടെ പ്രതികരണം.
ഭൂഖണ്ഡത്തേയും ലോകത്തേ തന്നെയും അസ്ഥിരപ്പെടുത്താനെ ഈ വിപുലീകരണം സഹായിക്കൂ എന്നതാണ് റഷ്യയുടെ നിലപാട്. ഇതുവഴി ഇത് വിപുലീകരിക്കുന്നവർക്കോ, പുതിയതായി ചേരുന്നവർക്കോ അതല്ലെങ്കിൽ ഈ സഖ്യത്തെ ഒരു ഭീഷണിയായി കാണുന്ന മറ്റ് രാജ്യങ്ങൾക്കോ യാതൊരുവിധ അധിക സുരക്ഷയും ലഭിക്കുകയില്ല എന്നും റഷ്യ വ്യക്തമാക്കി. പണ്ട്, സോവിയറ്റ് യൂണിയനും, കിഴക്കൻ യൂറോപ്പിലെ സഖ്യ രാഷ്ട്രങ്ങളും പശ്ചിമ യൂറോപ്പിൽ നിന്നും വേർതിരിഞ്ഞു നിൽക്കുന്നതിന് സ്വീകരിച്ച നടപടികളെ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൺ ചർച്ചിൽ ആയിരുന്നു ഇരുമ്പു മറ എന്ന് വിശേഷിപ്പിച്ചത്. ഇന്ന് അത്തരമൊരു മറ പാശ്ചാത്യ ശക്തികൾ കിഴക്കൻ യൂറോപ്പിൽ തീർക്കുകയാണ്, റഷ്യയ്ക്കെതിരെ.
സോവിയറ്റ് യൂണിയന്റെ അധിനിവേശത്തിൽ നിന്നും പശ്ചിമ യൂറോപ്പിനെ രക്ഷിക്കുവാനായി 1949-ൽ രൂപീകൃതമായ നാറ്റോയുടെ സൈനിക ശക്തി മിക്കവാറും കേന്ദ്രീകരിച്ചിരുന്നത്, ജർമ്മനിയിലായിരുന്നു. എന്നാൽ, ഇന്ന് നാറ്റോ സഖ്യ സേനകൾ കൂടുതൽ കൂടുതലായി കിഴക്കൻ യൂറോപ്പിലേക്ക് മറുകയാണ്. പഴയ ചില സോവിയറ്റ് റിപ്പബ്ലിക്കുകളിലും നാറ്റോയുടെ സാന്നിദ്ധ്യം ഇന്ന് ഉണ്ട് എന്നതാണ് ഏറെ രസകരമായ കാര്യം.
പുടിൻ വെപ്രാളപ്പെടുന്നു
അയൽരാജ്യങ്ങളായ ഫിൻലാൻഡിനേയും സ്വീഡനേയും നാറ്റോ സഖ്യത്തിലേക്ക്ഔപചാരികമായി ക്ഷണിച്ചതോടെ പുടിൻ ആകെ ആശങ്കയിലായിരിക്കുകയാണെന്ന് ചില വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അയൽരാജ്യങ്ങൾ നാറ്റോ സഖ്യത്തിൽ ചേരുന്നത് റഷ്യയെ ബാധിക്കില്ല എന്ന് പുറമെ പറയുന്നുണ്ടെങ്കിലും നാറ്റോ സഖ്യത്തിന്റെ സാമ്രാജ്യത്വ ആഗ്രഹങ്ങളെ കുറിച്ച് പരാമർശിക്കുന്നുമുണ്ട്.
ടർക്കി എതിർപ്പ് മാറ്റിയതോടെ ഫിൻലാൻഡിനേയും സ്വീഡനേയും നാറ്റോ സഖ്യത്തിലേക്ക് ഔപചാരികമായി ക്ഷണിച്ച പശ്ചാത്തലത്തിലാണ് പുടിൻ ഈ അഭിപ്രായം രേഖപ്പെടുത്തുനന്ത്. മാത്രമല്ല കിഴക്കൻ അതിർത്തിയിലെ നാറ്റോ സൈനിക ശക്തി 4000 സൈനികരെ കൂടി അധികമായി ചേർത്ത് വിപുലപ്പെടുത്താനും മാഡ്രിഡിൽ നടക്കുന്ന നാറ്റോ ഉച്ചകോടി തീരുമാനിച്ചിരുന്നു. ശീതയുദ്ധം അവസാനിച്ചതിനു ശേഷമുള്ള നാറ്റോയുടെ ഏറ്റവും വലിയ സൈനിക സന്നാഹം നടക്കുന്നതിന് കാരണമായത് യുക്രെയിൻ യുദ്ധമാണെന്ന് നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോളൻബെർഗ് പറഞ്ഞു.
ഫിൻലാൻഡും സ്വീഡനും നാറ്റോ സഖ്യത്തിൽ ചേരുന്നതിനെ പുടിൻ ഇതുവരെ എതിർത്ത് വരികയായിരുന്നു. അന്താരാഷ്ട്ര സുരക്ഷയെ അസ്ഥിരപ്പെടുത്തുന്ന ഒരു നടപടിയായിരിക്കും അതെന്ന് പുടിൻ മുന്നറിയിപ്പും നൽകിയിരുന്നു. യുക്രെയിനെ രക്ഷിക്കലോ, യുക്രെയിൻ ജനതയുടെ സൗഖ്യമോ അല്ല പാശ്ചാത്യ ശക്തികളുടെ ലക്ഷ്യമെന്നും ടുർക്ക്മെനിസ്ഥാൻ തലസ്ഥാനത്ത് നടന്ന ഒരു പരിപാടിയിൽ പുടിൻ പറഞ്ഞു. അവർക്ക് വരുടെ താത്പര്യങ്ങൾ സംരക്ഷിക്കുക എന്നത് മാത്രമാണ് ഉദ്ദേശമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
മറുനാടന് ഡെസ്ക്