- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടാബ് നന്നാക്കാൻ കൊടുത്തപ്പോൾ കണ്ട ദൃശ്യങ്ങളുടെ പേരിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; വിവാദമായപ്പോൾ കല്ല്യാണം കഴിച്ച് തലയൂരാൻ ശ്രമം; വിവാഹ ദിവസം മലപ്പുറത്ത് പൊലീസ് പീഡകനെ അറസ്റ്റ് ചെയ്തു
മലപ്പുറം: പീഡനത്തിന് ഇരയാക്കിയ പ്രായപൂർത്തിയാകാത്ത പെ!ൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹം ചെയ്യാനുള്ള യുവാവിന്റെ ശ്രമം പൊലീസും ചൈൽഡ് ലൈനും പൊളിച്ചു. തന്നെ ബാലവിവാഹത്തിനു വീട്ടുകാർ നിർബന്ധിക്കുകയാണെന്ന് പെൺകുട്ടി സ്‌കൂൾ അധികൃതരെയും അവർ ചൈൽഡ്‌ലൈൻ പ്രവർത്തകരെയും അറിയിച്ചതിനെ തുടർന്നാണ് ഇടപെടൽ മൊബൈൽ ഫോൺ കട നടത്തുന്ന നൗഷാദ്, പെൺകുട്ടി നന്നാക്കാനായി നൽകിയ ടാബിൽനിന്ന് രഹസ്യചിത്രങ്ങൾ ചോർത്തുകയും അതുകാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. പീഡിപ്പിക്കുന്ന ദൃശ്യങ്ങളും പകർത്തി. വിവരം പെൺകുട്ടിയുടെ വീട്ടുകാരറിഞ്ഞതോടെ, ദൃശ്യങ്ങൾ കാട്ടി പെൺകുട്ടിയെ വിവാഹം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ കുട്ടിയെ രഹസ്യമായി വിവാഹം ചെയ്തുകൊടുക്കാൻ വീട്ടുകാർ തയാറായി. എന്നാൽ പെൺകുട്ടിക്ക് സമ്മതമായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ചൈൽഡ് ലൈനിന്റെ ഇടപെടൽ. വിവാഹദിവസമായ വ്യാഴാഴ്ച രാവിലെ പൊലീസും ചൈൽഡ്‌ലൈൻ പ്രവർത്തകരും വീട്ടിലെത്തി തടയുകയായിരുന്നു. എടക്കര മുസല്യാരങ്ങാടി സ്വദേശി ഇരുമ്പുടശേരി നൗഷാദ് (26) ആണ്
മലപ്പുറം: പീഡനത്തിന് ഇരയാക്കിയ പ്രായപൂർത്തിയാകാത്ത പെ!ൺകുട്ടിയെ ഭീഷണിപ്പെടുത്തി വിവാഹം ചെയ്യാനുള്ള യുവാവിന്റെ ശ്രമം പൊലീസും ചൈൽഡ് ലൈനും പൊളിച്ചു. തന്നെ ബാലവിവാഹത്തിനു വീട്ടുകാർ നിർബന്ധിക്കുകയാണെന്ന് പെൺകുട്ടി സ്‌കൂൾ അധികൃതരെയും അവർ ചൈൽഡ്‌ലൈൻ പ്രവർത്തകരെയും അറിയിച്ചതിനെ തുടർന്നാണ് ഇടപെടൽ
മൊബൈൽ ഫോൺ കട നടത്തുന്ന നൗഷാദ്, പെൺകുട്ടി നന്നാക്കാനായി നൽകിയ ടാബിൽനിന്ന് രഹസ്യചിത്രങ്ങൾ ചോർത്തുകയും അതുകാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. പീഡിപ്പിക്കുന്ന ദൃശ്യങ്ങളും പകർത്തി. വിവരം പെൺകുട്ടിയുടെ വീട്ടുകാരറിഞ്ഞതോടെ, ദൃശ്യങ്ങൾ കാട്ടി പെൺകുട്ടിയെ വിവാഹം ചെയ്തുതരണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ കുട്ടിയെ രഹസ്യമായി വിവാഹം ചെയ്തുകൊടുക്കാൻ വീട്ടുകാർ തയാറായി. എന്നാൽ പെൺകുട്ടിക്ക് സമ്മതമായിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു ചൈൽഡ് ലൈനിന്റെ ഇടപെടൽ.
വിവാഹദിവസമായ വ്യാഴാഴ്ച രാവിലെ പൊലീസും ചൈൽഡ്‌ലൈൻ പ്രവർത്തകരും വീട്ടിലെത്തി തടയുകയായിരുന്നു. എടക്കര മുസല്യാരങ്ങാടി സ്വദേശി ഇരുമ്പുടശേരി നൗഷാദ് (26) ആണ് അറസ്റ്റിലായത്. ബാലവിവാഹം തടയാനായി ചൈൽഡ്‌ലൈൻ പ്രവർത്തകർ എത്തി കൗൺസലിങ് നടത്തിയപ്പോഴാണ് പെൺകുട്ടി പീഡനത്തെപ്പറ്റി പറഞ്ഞത്. കൂടുതൽ കുട്ടികൾ നൗഷാദിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യം തടയൽ (പോക്‌സോ) വകുപ്പുകൾ അനുസരിച്ചാണ് കേസ്. നിലമ്പൂർ സിഐ കെ.എം.ദേവസ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.