- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എനിക്ക് തോന്നുന്നു...മുസ്ലീങ്ങൾ വാക്‌സിൻ എടുക്കാതിരിക്കാൻ വേണ്ടി ആരോ ചെയ്യുന്നതാണെന്ന്; മുസ്ലീങ്ങളെ ഇതിൽ നിന്ന് മാറ്റാൻ വേണ്ടി..ഇപ്പോ 100 ശതമാനം ഹിന്ദുക്കളും ക്രിസ്ത്യാനികളും ഇതെടുത്തുകഴിഞ്ഞു; മുസ്ലീങ്ങൾ ഒരു 10 ശതമാനം പോലും എടുത്തിട്ടില്ല; അന്ധവിശ്വാസങ്ങൾ മുറുകെ പിടിക്കാതെ മുസ്ലീങ്ങൾ കുട്ടികൾക്ക് വാക്‌സിൻ എടുക്കണമെന്ന് ആഹ്വാനം ചെയ്യുന്ന നൗഷാദ് ബാഖവിയുടെ പ്രഭാഷണം ഇങ്ങനെ
മലപ്പുറം: സംസ്ഥാനത്ത് വാക്‌സിൻ വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നത് മുസ്ലീങ്ങൾ അത് എടുക്കാതിരിക്കാൻ വേണ്ടി ആരോ മന;പൂർവം ചെയ്യുന്നതാണെന്ന് തോന്നുമെന്ന് ഇസ്ലാം മത പ്രഭാഷകൻ നൗഷാദ് ബാഖവി തന്റെ പ്രഭാഷണത്തിൽ പറഞ്ഞു. 100 ശതമാനം ഹിന്ദുക്കളും ക്രിസ്ത്യാനികളും വാക്‌സിൻ എടുത്തുകഴിഞ്ഞു.കാസർകോഡ് ജില്ലയിൽ ഇതിനകം 52,290 കുട്ടികൾ മാത്രമേ വാക്‌സിൻ എടുത്തിട്ടുള്ളു. ഇത് ജില്ലയിൽ കുട്ടികൾ കുറവായിട്ടല്ല, കൂടുതലായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.ക്യാൻസർ മാറ്റാൻ പച്ചിലമരുന്ന് കഴിച്ച് അപകടത്തിലാകുന്നതുപോലെ, ബുദ്ധിശൂന്യമായ കാര്യങ്ങൾ ചെയ്യാതെ ഉറപ്പായി വാക്‌സിൻ എടുക്കണമെന്ന് നൗഷാദ് ബാഖവി ആഹ്വാനം ചെയ്തു.വാക്‌സിനെടുക്കാൻ പറയുമ്പോൾ മക്കളുണ്ടാകില്ല, അസുഖം വരും, സർക്കാർ മനഃപൂർവം ചെയ്യുന്നതാണ് തുടങ്ങിയ കുപ്രചാരണങ്ങൾ വിശ്വസിക്കരുത്.ആരെങ്കിലും എന്തെങ്കിലും എഴുതി വിടുന്നത് കേട്ട് പ്രതികരിക്കരുതെന്നും ബുദ്ധിപൂർവം കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. മീസിൽസ് -റൂബല്ല വാക്‌സിനേഷൻ, ജനസംഖ്യ നിയന്ത്രണത്തിനാണെന്നും കുട്ടികളെ മാരക രോഗികളാ
മലപ്പുറം: സംസ്ഥാനത്ത് വാക്‌സിൻ വിരുദ്ധ പ്രചാരണങ്ങൾ നടത്തുന്നത് മുസ്ലീങ്ങൾ അത് എടുക്കാതിരിക്കാൻ വേണ്ടി ആരോ മന;പൂർവം ചെയ്യുന്നതാണെന്ന് തോന്നുമെന്ന് ഇസ്ലാം മത പ്രഭാഷകൻ നൗഷാദ് ബാഖവി തന്റെ പ്രഭാഷണത്തിൽ പറഞ്ഞു.
100 ശതമാനം ഹിന്ദുക്കളും ക്രിസ്ത്യാനികളും വാക്‌സിൻ എടുത്തുകഴിഞ്ഞു.കാസർകോഡ് ജില്ലയിൽ ഇതിനകം 52,290 കുട്ടികൾ മാത്രമേ വാക്‌സിൻ എടുത്തിട്ടുള്ളു. ഇത് ജില്ലയിൽ കുട്ടികൾ കുറവായിട്ടല്ല, കൂടുതലായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.ക്യാൻസർ മാറ്റാൻ പച്ചിലമരുന്ന് കഴിച്ച് അപകടത്തിലാകുന്നതുപോലെ, ബുദ്ധിശൂന്യമായ കാര്യങ്ങൾ ചെയ്യാതെ ഉറപ്പായി വാക്‌സിൻ എടുക്കണമെന്ന് നൗഷാദ് ബാഖവി ആഹ്വാനം ചെയ്തു.വാക്‌സിനെടുക്കാൻ പറയുമ്പോൾ മക്കളുണ്ടാകില്ല, അസുഖം വരും, സർക്കാർ മനഃപൂർവം ചെയ്യുന്നതാണ് തുടങ്ങിയ കുപ്രചാരണങ്ങൾ വിശ്വസിക്കരുത്.ആരെങ്കിലും എന്തെങ്കിലും എഴുതി വിടുന്നത് കേട്ട് പ്രതികരിക്കരുതെന്നും ബുദ്ധിപൂർവം കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
മീസിൽസ് -റൂബല്ല വാക്‌സിനേഷൻ, ജനസംഖ്യ നിയന്ത്രണത്തിനാണെന്നും കുട്ടികളെ മാരക രോഗികളാക്കുമെന്നുമുള്ള തരത്തിൽ ഒരു വിഭാഗം പ്രചരണം നടത്തുന്നുണ്ട്.മലപ്പുറം ജില്ലയിലാണ് വാട്‌സാപ്പിലും, ഫേസ്‌ബുക്കിലും വഴി വ്യാപകമായ പ്രചാരണം നടക്കുന്നത്.ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ സൈബർ സെൽ ശക്തമായ നടപടിയെടുക്കണമെന്ന് മലപ്പുറം കളക്ടർ നിർദ്ദേശിച്ചിരുന്നു.
2020ന് അകം മീസിൽസ്(അഞ്ചാംപനി), റൂബെല്ല അസുഖങ്ങൾ പൂർണമായി തുടച്ചുനീക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് എംആർ വാക്‌സിൻ പദ്ധതി.
നൗഷാദ് ബാഖവിയുടെ പ്രഭാഷണത്തിൽ നിന്ന്...
'വാക്‌സിനെടുക്കാൻ പറഞ്ഞപ്പോൾ നമുക്കാകെ ആശയക്കുഴപ്പമാ...വാട്‌സാപ്പിലൂടെ ആരോ പറഞ്ഞു...മക്കളുണ്ടാകില്ല...അസുഖം വരും...ഗവൺമെന്റ് മനഃപൂർവം ചെയ്യുന്നതാണെന്നൊക്കെ പറഞ്ഞു...ഇപ്പോഴത്തെ ഈ ഭരണപരിഷ്‌കാരതന്ത്രങ്ങളൊക്കെ നോക്കുമ്പോൾ ആളുകൾക്ക് പേടിയുണ്ടാവും.പക്ഷേ നമ്മുടെ നാട്ടിലെ നല്ല ഡോക്ടർമാരോട് ചോദിച്ച് നമുക്കതിന് ഒരു അഭിപ്രായം കണ്ടുകൂടേ? പാണക്കാട് സയിദ്ശിഹാബലി തങ്ങൾ പറഞ്ഞു..
നിങ്ങളുടെ മക്കൾക്ക് കൊടുക്കൂ..ആലിക്കുട്ടി ഉസ്താദ് പറഞ്ഞു..നിങ്ങളുടെ മക്കൾക്ക് കൊടുക്കൂ..എന്റെ വീട്ടീന്ന് ഭാര്യ വിളിച്ചുചോദിച്ചു..ഇങ്ങനെ സ്‌കൂളിലീന്ന് വിളിച്ചു..വാക്‌സിൻ എടുക്കണോന്ന്? ഞാൻ പറഞ്ഞു..നിർബന്ധമായി എടുക്കണമെന്ന്..അപ്പ നമ്മൾ പറയും നമുക്ക് വിശ്വാസമില്ല..അങ്ങനെയൊക്കെ പറഞ്ഞാൽ നമ്മൾ പട്ടിണി കിടക്കേണ്ടി വരും..നമ്മൾ വിചാരിക്കുമ്പോ..മരിക്കുകാ എന്നൊക്കെ പറഞ്ഞ്..ഭക്ഷണം കഴിക്കാതെ കിടക്കേണ്ടി വരും..ഒക്കെ നമ്മൾ നല്ല ബുദ്ധിയോടെ കൈകാര്യം ചെയ്യേണ്ടി വരും.അല്ലാതെ ആരെങ്കിലും എന്തെങ്കിലും എഴുതി വിട്ടിട്ട്..ഇപ്പോ..എനിക്ക് തോന്നുന്നു..ഇത് എനിക്ക് തോന്നുന്നു...മുസ്ലീങ്ങൾ എടുക്കാതിരിക്കാൻ വേണ്ടി ആരോ ചെയ്യുന്നതാണെന്ന്..
മുസ്ലീങ്ങളെ ഇതിൽ നിന്ന് മാറ്റാൻ വേണ്ടി..ഇപ്പോ 100 ശതമാനം ഹിന്ദുക്കളും, ക്രിസ്ത്യാനികളും ഇതെടുത്തുകഴിഞ്ഞു.മുസ്ലീങ്ങൾ ഒരു 10 ശതമാനം പോലും എടുത്തിട്ടില്ല..കാസർകോഡ് ജില്ലയിൽ 52,290 ഓ 280 ഓ കുട്ടികൾ മാത്രമേ വാക്‌സിൻ എടുത്തിട്ടുള്ളു.വളരെ കുറവ് കുട്ടികൾ കേരളത്തിൽ വാക്‌സിൻ എടുത്തത് കാസർകോഡ്.കുട്ടികൾ കുറവുള്ളതുകൊണ്ടല്ല..കുട്ടികൾ കൂടുതലുള്ളതു കൊണ്ടാണ്..നമ്മളിങ്ങനെ ആരെങ്കിലും പറയുന്നത് കേട്ട്...കാൻസർ മാറാൻ പച്ചില മരുന്ന് കഴിച്ചു.. ആത്തച്ചക്കേടെ ഇല കഴിച്ചു ..
ലക്ഷ്മിതരുവിന്റെ വേര് കഴിച്ചു..എന്നിട്ട് കുറെ ആളുകൾ മരിച്ചു. നമ്മുടെ നാട്ടിൽ ഡോക്ടർമാരല്ലാത്ത പൈസ കൊടുത്ത് സർട്ടിഫിക്കറ്റ് വാങ്ങാത്തവരുള്ളപ്പോ, നമ്മൾ ചോദിച്ച് കാര്യങ്ങൾ ചെയ്യണ്ടേ?'