- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
101 പെൺകുട്ടികൾ അവതരിപ്പിച്ച നവകേരളയുടെ മെഗാ തിരുവാതിര അരങ്ങേറി
ഫ്‌ളോറിഡ: നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ (നവകേരള) ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങുകളിൽ, നൂറ്റൊന്നു പെൺകുട്ടികളെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ചു. നോർത്ത് അമേരിക്കയിലെ തന്നെ ആദ്യത്തെ മെഗാ തിരുവാതിരയായിരിക്കും ഇതെന്ന് നവകേരളാ പ്രസിഡന്റ് ജയിംസ് പുളിക്കൽ പറഞ്ഞു. നവകേരള കമ്മറ്റി മെമ്പറും, സാംസ്കാരിക രംഗങ്ങളിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രിറ്റി ദേവസ്യ ആയിരുന്നു മെഗാ തിരുവാതിരയും കോർഡിനേറ്റർ. ഏകദേശം എട്ടുമാസത്തോളം നടത്തിയ തീവ്ര പരിശീലനത്തിനു ശേഷമാണ് അരങ്ങിലേറ്റിയത്. ഈ എട്ടു മാസവും 101 പേരേയും ഒരുമിച്ചു പ്രാക്ടീസിനു കൊണ്ടു വരികയെന്നത് ശ്രമകരമായ ജോലിയായിരുന്നുവെന്ന് പ്രിറ്റി പറഞ്ഞു. തിരുവാതിര വൻ വിജയമാക്കിയ പ്രിറ്റിയെ, ഓണാഘോഷങ്ങളുടെ ഇടയ്ക്ക് വേദിയിൽ ആദരിച്ചിരുന്നു.ജൂലൈ മാസത്തിൽ മായാമിയിൽ വച്ചു നടന്ന ഫോമായുടെ അന്താരാഷ്ട്ര കൺവൻഷനിൽ ജനശ്രദ്ധ ആകർഷിച്ച 'മലയാളി മങ്ക' മത്സരവും കോർഡിനേറ്റ് ചെയ്തത് പ്രിറ്റിയായിരുന്നു. പരിപാടികളിൽ പങ്കെടുത്തു വൻ വിജയമാക്കിയ എല്ലാ
ഫ്‌ളോറിഡ: നവകേരള മലയാളി അസോസിയേഷൻ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ (നവകേരള) ഈ വർഷത്തെ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന ചടങ്ങുകളിൽ, നൂറ്റൊന്നു പെൺകുട്ടികളെ അണിനിരത്തി മെഗാ തിരുവാതിര സംഘടിപ്പിച്ചു. നോർത്ത് അമേരിക്കയിലെ തന്നെ ആദ്യത്തെ മെഗാ തിരുവാതിരയായിരിക്കും ഇതെന്ന് നവകേരളാ പ്രസിഡന്റ് ജയിംസ് പുളിക്കൽ പറഞ്ഞു.
നവകേരള കമ്മറ്റി മെമ്പറും, സാംസ്കാരിക രംഗങ്ങളിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച പ്രിറ്റി ദേവസ്യ ആയിരുന്നു മെഗാ തിരുവാതിരയും കോർഡിനേറ്റർ. ഏകദേശം എട്ടുമാസത്തോളം നടത്തിയ തീവ്ര പരിശീലനത്തിനു ശേഷമാണ് അരങ്ങിലേറ്റിയത്. ഈ എട്ടു മാസവും 101 പേരേയും ഒരുമിച്ചു പ്രാക്ടീസിനു കൊണ്ടു വരികയെന്നത് ശ്രമകരമായ ജോലിയായിരുന്നുവെന്ന് പ്രിറ്റി പറഞ്ഞു.
തിരുവാതിര വൻ വിജയമാക്കിയ പ്രിറ്റിയെ, ഓണാഘോഷങ്ങളുടെ ഇടയ്ക്ക് വേദിയിൽ ആദരിച്ചിരുന്നു.
ജൂലൈ മാസത്തിൽ മായാമിയിൽ വച്ചു നടന്ന ഫോമായുടെ അന്താരാഷ്ട്ര കൺവൻഷനിൽ ജനശ്രദ്ധ ആകർഷിച്ച 'മലയാളി മങ്ക' മത്സരവും കോർഡിനേറ്റ് ചെയ്തത് പ്രിറ്റിയായിരുന്നു.
പരിപാടികളിൽ പങ്കെടുത്തു വൻ വിജയമാക്കിയ എല്ലാവർക്കും നവകേരളാ പ്രസിഡന്റ് ജയിംസ് പുളിക്കൽ നന്ദി രേഖപ്പെടുത്തി.



