വകേരളം കലാവേദി ഹമദ് ടൗൺ - ബുദയ്യ - റിഫ - സൽമസാദ് മേഖലാ കമ്മറ്റികൾ സംയുക്തമായി മെയ്ദിനം ബൂരിയിലെ അൻനാഫ ലേബർ ക്യാമ്പിൽ വച്ച് സംഘടിപ്പിച്ചു. ലോക തൊഴിലാളി ദിനത്തിന്റെ ഭാഗമായി ഇവിടെയും മെയ് ദിനത്തിന്റെ സന്ദേശവും പ്രത്യേകതയും തൊഴിലാളികളെ ഉത്ബോധിപ്പിക്കാനും തൊഴിലാളികളും തൊഴിൽ ദാതാവും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഡമാക്കി മുൻപോട്ട് പോകുന്നതിനുള്ള അവബോധം നൽകുകയുമാണ് ഇങ്ങനെയുള്ള പരിപാടികൾ സംഘടിപ്പിക്കുക വഴി ഉദ്ദേശക്കുന്നത്.

ടി യോഗത്തിൽ നവകേരള കേന്ദ്ര പ്രസിഡന്റ് ഇ. റ്റി. ചന്ദ്രൻ അദ്ധ്യക്ഷനായ യോഗത്തിൽ കേന്ദ്ര സെക്രട്ടറി ഷാജി ഉദ്ഘാടനവും നിർവ്വഹിച്ചു. പൊതു പ്രവർത്തകൻ ഇ. എ സലിം മെയ്ദിന സന്ദേശം നൽകി. ഹമദ് ടൗൺ മേഖല സംഘടനാ സെക്രട്ടറി ശ്രീ. ജലജൻ സ്വാഗവും അസി. സെക്രട്ടറി അശിഷ് നന്ദിയും പറഞ്ഞു. ക്യാമ്പിനുണ്ടായിരുന്ന തൊഴിലാളികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളെ തുടർന്ന് വിഭവ സമൃദ്ധമായ സദ്യയോടും കൂടി പരിപാടി അവസാനിച്ചു. ജീവകാരുണ്യ പ്രവർത്തന ഫണ്ട് വിതരണം കേന്ദ്ര എക്സിക്യുട്ടീവ് കമ്മറ്റി അംഗം ശ്രീ ബിജു ജോൺ നിർവ്വഹിച്ചു.