മയാമി: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള അസോസിയേഷന്റെ 2016-ലെ കിഡ്‌സ് ക്ലബ് അധികാരമേറ്റു. സൺറൈസ് സിറ്റി ഹാളിൽ പ്രസിഡന്റ് ജയിംസ് പുളിക്കലിന്റെ അധ്യക്ഷതയിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ കിഡ്‌സ് ക്ലബ് പ്രസിഡന്റായി എമിലിൻ ടോൺസൺ സ്ഥാനമേൽക്കുകയും തുടർന്നു തന്റെ പുതിയ കമ്മിറ്റിയെ സദസിനു പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തു.

വൈസ് പ്രസിഡന്റായി മാർട്ടിൻ മാത്യു, സെക്രട്ടറി- മേഘ്‌ന റെജി, ജോ. സെക്രട്ടറി- നേഹ ബിനോയി, ട്രഷറർ- അലൻ ചെറിയാൻ, ജോയിന്റ് ട്രഷറർ- റൂബൻ മാത്യു എന്നിവരും കമ്മിറ്റി അംഗങ്ങളായി അലൻ പെല്ലിശേരി, ആൽവിൻ വർഗീസ്, ബോണി ജെറാൾഡ്, ദേവ് ആനന്ദ്, സിയോൺ പുളിക്കൽ, ഡെവീന വർഗീസ്, ഡെസ്പിന വർഗീസ്, ഇസബെൽ ആന്റണി, ജയ്ഡൻ ജിൻസ്, ജേക്ക് ഗേവസ്യ, ജിതിൻ ജോബി, ഗൗതം ആനന്ദ്, ജയിംസ് രഞ്ജൻ, ഒലിവീയ സജി, സിദ്ധാർത്ഥ് ശിവകുമാർ, സ്റ്റീവ് ഷിബു, തുഷാര നായർ തുടങ്ങിയവരും സ്ഥാനമേറ്റു.

പ്രസിഡന്റ് എമിലിൻ ഈവർഷത്തെ കിഡ്‌സ് ക്ലബിന്റെ പ്രവർത്തനങ്ങൾ വെളിപ്പെടുത്തുകയും എല്ലാവരുടേയും സഹായസഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു.

നവകേരളയുടെ സെക്രട്ടറി ജോബി പൊന്നുംപുരയിടം, വൈസ് പ്രസിഡന്റ് സുരേഷ് നായർ, ട്രഷറർ ഷിബു സ്‌കറിയ, എക്‌സ് ഒഫീഷ്യോ എബി ആനന്ദ്, യൂത്ത് ക്ലബ് പ്രസിഡന്റ് കവിത ഡേവിസ്, ഫോമ പ്രസിഡന്റ് ആനന്ദൻ നിരവേൽ, ഫോമ കൺവൻഷൻ ചെയ്‌രമാൻ മാത്യു വർഗീസ്, നവകേരളയുടെ മുൻ പ്രസിഡന്റുമാരായ സാജു വടക്കേൽ, റെജി തോമസ്, സ്റ്റേറ്റ് എലക്ട് സാജൻ കുര്യൻ, കൂടാതെ നവകേരളയുടെ എല്ലാ കമ്മിറ്റി അംഗങ്ങളും കിഡ്‌സ് ക്ലബിന് ആശംസ അർപ്പിക്കുകയുണ്ടായി.