കെജിഎഫിന്റെ വിജയം സംബന്ധിച്ച് യഷ് എന്ന നടന്റെ കരിയറിനും സാൻഡൽവുഡ് എന്നറിയപ്പെടുന്ന കന്നഡ സിനിമാ മേഖലയുടെ മാർക്കറ്റിനുമാണ് ഗുണം ചെയ്തിരിക്കുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്ര-തെലുങ്കാന മേഖലകളിലും ഒപ്പം ഉത്തരേന്ത്യൻ നഗരങ്ങളിലും ഒരുപോലെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത ചിത്രം സാൻഡൽവുഡിനെ സംബന്ധിച്ച് ഒരു സർപ്രൈസ് ഹിറ്റ് ആണ്.

കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്ര-തെലുങ്കാന മേഖലകളിലും ഒപ്പം ഉത്തരേന്ത്യൻ നഗരങ്ങളിലും ഒരുപോലെ പ്രേക്ഷകശ്രദ്ധ നേടിയെടുത്ത ചിത്രം സാൻഡൽവുഡിനെ സംബന്ധിച്ച് ഒരു സർപ്രൈസ് ഹിറ്റ് ആണെന്നാണ് വിലയിരുത്തൽ. ബാഹുബലിയോടൊപ്പം വരില്ലെങ്കിലും മോശമല്ലാത്ത മേക്കിംഗാണ് ചിത്രത്തിന്റെ പ്രത്യേകതയും. കൂടാതെ യഷിന്റെ പ്രകടനവും എടുത്തു പറയേണ്ടത് തന്നെയാണ്. കന്നഡ സിനിമയിൽ റോക്കിങ് സ്റ്റാർ എന്ന് വിളിപ്പേരുള്ള യഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് കെജിഎഫ്.

ഹിറ്റ്മേക്കർ പ്രശാന്ത് നീൽ സംവിധാനംചെയ്യുന്ന കെജിഎഫ് കന്നടയിൽ ഇന്നോളം നിർമ്മിച്ചതിൽ ഏറ്റവും ചെലവേറിയ ചിത്രമാണ്. മലയാളം, തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിൽ മാത്രമല്ല ചൈനീസ്, ജാപ്പനീസ് ഭാഷകളിലും ഇറക്കാനാണ് നിർമ്മാതാക്കളുടെ നീക്കം. 80 കോടിയിലേറെയാണ്‌നിർമ്മാണച്ചെലവ്.

നടനും നിർമ്മാതാവുമായ വിശാൽ ആണ് ചിത്രത്തിന്റെ തമിഴ് വിതരണാവകാശം വാങ്ങിയത്. ബോളിവുഡ് താരം ഫറാൻ അക്തറാണ് സിനിമ ഹിന്ദിയിൽ അവതരിപ്പിക്കുന്നത്. കോലാർ സ്വർണഖനിയിൽ അറുപതുകളും എഴുപതുകളും പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കുന്നത്. ഖനിത്തൊഴിലാളികളുടെ അടിമത്തജീവിതവും ആധിപത്യം ഉറപ്പിക്കാൻ വേണ്ടിയുള്ള പോരാട്ടവുമാണ് സിനിമയുടെ പ്രമേയം. റോക്കി എന്ന കഥാപാത്രത്തിന്റെ ദാരുണമായ ബാല്യകാലജീവിതവും അധോലോകനേതാവായുള്ള വളർച്ചയുമാണ് സിനിമ പറയുന്നത്.

കെജിഎഫിന് രണ്ടാംഭാഗം കൂടി ഉണ്ടാകുമെന്നാണ് സൂചന. നാടകങ്ങളിലൂടെ സിനിമയിലെത്തിയ യഷ് കന്നട ടെലിവിഷൻ രംഗത്തും സജീവമായിരുന്നു. വൻ ബോക്സ് ഓഫീസ് വിജയങ്ങൾ സ്വന്തമാക്കിയ യഷ് കന്നടയിലെ ജനപ്രിയതാരമാണ്. ശ്രീനിധി ഷെട്ടിയാണ് നായിക. രമ്യ കൃഷ്ണനും പ്രധാനവേഷത്തിലുണ്ട്.

2007-2008 കാലഘട്ടത്തിൽ സിനിമയിലെത്തിയ യഷിന്റെ യഥാർഥ പേര് നവീൻ കുമാർ ഗൗഡ എന്നാണ്. സിനിമയിലേക്കുള്ള അയാളുടെ വഴികൾ ഒരിക്കലും എളുപ്പമുള്ളതായിരുന്നില്ല. ബസ് ഡ്രൈവറായിരുന്നു അച്ഛൻ. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചുവളർന്ന് കഠിനാധ്വാനം കൊണ്ട് കന്നഡ സിനിമയുടെ നെറുകയിലെത്തിയ സൂപ്പർതാരത്തിന്റെ വളർച്ച ഈ വീഡിയോയിൽ കാണാം. തമിഴ് താരം വിശാലാണ് യഷിനെക്കുറിച്ചുള്ള ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്, യഷിനുള്ള സ്നേഹോപഹാരം എന്ന നിലയിൽ. എന്തുകൊണ്ട് ഇത്തരമൊരു വീഡിയോ എന്നതിന്റെ കാരണവും കണ്ടറിയാം.