- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ നാട്ടിൽ പോയപ്പോൾ അയൽവാസിയായ പതിനേഴുകാരിയെ പീഡിപ്പിച്ചു; വിവരം പുറത്തുവന്നത് പെൺകുട്ടി എട്ടുമാസം ഗർഭിണിയായതോടെ; രാജസ്ഥാൻ സ്വദേശിയായ നേവി ഉദ്യോഗസ്ഥൻ കൊച്ചിയിൽ അറസ്റ്റിൽ
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച നേവി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പശ്ചിമ കൊച്ചിയിലാണ് സംഭവം. രാജസ്ഥാനിലെ അൽവാർ ജില്ലയിൽ ബെഹ്റൂർ സ്വദേശി ഹാൻസ് രാജ് (26) ആണ് അറസ്റ്റിലായത്. സമീപവാസിയായ 17കാരി 8 മാസം ഗർഭിണി ആയതോടെയാണ് വിവരം പുറത്തറിയുന്നത്.
ഭാര്യ പ്രസവത്തോട് അനുബന്ധിച്ചു നാട്ടിൽ പോയ സമയത്ത് ഹാൻസ് രാജ് അയൽ വീട്ടിലുള്ള പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചു ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ആദ്യം പെൺകുട്ടിയുമായുള്ള ബന്ധം നിഷേധിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. ആറുമാസത്തിൽ താഴെ പ്രായമുള്ള കുഞ്ഞും 20 കാരിയായ ഭാര്യയുമായാണ് ഇയാൾ ഇവിടെ താമസിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ