- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ധതയെ അറിവിന്റെ വെളിച്ചം കൊണ്ട് അതിജീവിച്ചു; ഇച്ഛാശക്തിയുടെ പ്രതീകമായി ജീവിച്ച നവാസ് നിസാർ ഇനി ഓർമ്മ; വിട പറഞ്ഞത് അന്താരാഷ്ട്ര വിഷയങ്ങളിലെ ടെലിവിഷൻ ചർച്ചകളിലെ നിറസാന്നിധ്യം
കോഴിക്കോട്: അന്ധതയെ ഇച്ഛാശക്തികൊണ്ടും അറിവിന്റെ വെളിച്ചം കൊണ്ടു നേരിട്ട് വിജയിച്ച നവാസ് നിസാർ(31) ഓർമ്മയായി. അന്താരാഷ്ട്ര വിഷയങ്ങളിലെ ടെലിവിഷൻ ചർച്ചകളിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. തൃശൂരിൽ എസ്.കെ.എസ്.എഫിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു അന്ത്യം. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ
കോഴിക്കോട്: അന്ധതയെ ഇച്ഛാശക്തികൊണ്ടും അറിവിന്റെ വെളിച്ചം കൊണ്ടു നേരിട്ട് വിജയിച്ച നവാസ് നിസാർ(31) ഓർമ്മയായി. അന്താരാഷ്ട്ര വിഷയങ്ങളിലെ ടെലിവിഷൻ ചർച്ചകളിലെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. തൃശൂരിൽ എസ്.കെ.എസ്.എഫിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണായിരുന്നു അന്ത്യം. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വടകര കൊയിലാണ്ടി വളപ്പിൽ സ്വദേശിയാണ്. തലച്ചോറിൽ ട്യൂമർ ബാധിച്ച് പെട്ടെന്നുണ്ടായ ബോധക്ഷയത്തിലാണ് അന്ത്യം സംഭവിച്ചത്. ഇനന് രാവിലെ പത്ത് മണിയോടെ മരണം സ്ഥിരീകരിച്ചു.
ഡൽഹി സർവകലാശാലാ ദയാൽസിങ് കോളജ് രാഷ്ട്രമീമാംസ വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് നവാസ് നിസാർ. അന്തർദേശീയ വിഷയങ്ങളിൽ അറിയപ്പെടുന്ന രാഷ്ട്രീയ നിരീക്ഷകനാണ്. വടകരയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എറണാകുളം മഹാരാജാസ് കോളജ്, ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല, ഡൽഹി ജാമിഅ മില്ലിയ സർവകലാശാല എന്നിവിടങ്ങളിലായി പി.എച്ച്.ഡി വരെ നീണ്ട പഠനത്തിനു ശേഷം 2009ലാണ് ഡൽഹിയിൽ അദ്ധ്യാപക ജീവിതം തുടങ്ങിയത്.
അന്താരാഷ്ട്ര വിഷയങ്ങളിലും ക്രിക്കറ്റ് വിഷയങ്ങളിലും ടെലിവിഷൻ ചർച്ചകളിൽ നിറസാന്നിധ്യമായിരുന്നു നവാസ് നിസാർ. 2008 മാർച്ചിൽ ഡൽഹി സർകലാശാലാ ദായാൽസിങ് കോളജ് രാഷ്ട്രമീമാംസവിഭാഗം അസിസ്റ്റന്റ് പ്രഫസറായി ചുമതലയേറ്റ അദ്ദേഹം ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്നു. ഇസ്ലാം, ഇസ്ലാമിസ്റ്റ് മൂവ്‌മെന്റ് ആൻഡ് ഡമോക്രസി ഇൻ ദി മിഡിൽ ഈസ്റ്റ് എന്ന ഗ്രന്ഥത്തിന്റെ സഹ എ!ഴുതുക്കാരനായിരുന്നു അദ്ദേഹം നിരവധി അന്താരാഷ്ട്ര, ദേശീയ സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
കോഴിക്കോട് വടകര കൊയിലാണ്ടി വളപ്പിൽ കെ.കെ നിസാറിന്റെയും സഫിയയുടെയും മകനാണ്. പെരിന്തൽമണ്ണ ചെറുകരയിൽ മുഹമ്മദിന്റെ മകൾ ഫസീലയാണ് ഭാര്യ. മൂന്നു വയസുകാരൻ അബുൽ കലാം, എട്ടു മാസം പ്രായമുള്ള ആസ്യ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: മുഹമ്മദ് യൂസഫ് (ഡൽഹി സെന്റ് സ്റ്റ്ഫീഫൻസ് കോളജ് ഹിസ്റ്ററി വിഭാഗം ബിരുദാനന്തര ബിരുദ വിദ്യാർത്ഥി), ഹസൻ (വിദ്യാർത്ഥി, സാഫി ഇൻസ്റ്റിറ്റിയൂട്ട് വാഴയൂർ), ആമിന (വിദ്യാർത്ഥി, എം.യു.എം. വി.എച്ച്.എസ്, വടകര) യൂനുസ് (വിദ്യാർത്ഥി, എം.യു.എം. വി.എച്ച്.എസ്, വടകര).