റായ്പുർ: ഛത്തീസ്‌ഗഡിൽ നക്‌സലുകൾ ആറ് വാഹനങ്ങൾ അഗ്‌നിക്കിരയാക്കി. ഝാർഖണ്ഡിന്റെയും ഛത്തീസ്‌ഗഡിന്റെയും അതിർത്തി പ്രദേശമായ ബൽരാംപുരിലായിരുന്നു സംഭവം. ഖനിമുതലാളിമാർക്ക് എതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് ഇത്തരമൊരു അക്രമം നടന്നതെന്നാണ് പ്രാഥമിക വിവരം.

ബോക്‌സൈറ്റ് ഖനിയിലാണ് നക്‌സലുകൾ ആക്രമണം നടത്തിയത്. ലോറിയും ബൈക്കും മണ്ണുമാന്തി യന്ത്രവും കത്തിച്ചു. ആക്രമണത്തിനു ശേഷം നക്‌സലുകൾ സ്ഥലത്തുനിന്നും കടന്നുകളഞ്ഞുവെന്ന് അധികൃതർ പറയുന്നു. പ്രദേശത്തേക്ക് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. തിരച്ചിലും നടക്കുകയാണ്.